Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മഞ്ഞ അലര്‍ട്ട്, ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്; ഒമാനില്‍ മഴ ശക്തമാകും

ദുബായ്: യുഎഇയില്‍ ഇന്ന് അതിശക്തമായ കാറ്റം വീശുമെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും. ഈ സാഹചര്യത്തില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പശ്ചിമ മേഖലയില്‍ മേഖലയില്‍ രൂപപ്പെടുന്ന കാറ്റ് മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അറബിക്കടല്‍ അതുപോലെ പ്രക്ഷുബ്ധമാകും. തിരമാലകള്‍ ഏഴടി ഉയരത്തില്‍ വരെ എത്താമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച്ച രാത്രിയാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. യുഎഇ നിവാസില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം യുഎഇയില്‍ ഇന്ന് താരതമ്യേന ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും.

uae-rain

മലയോര പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കും. കാറ്റും ശക്തമായി വീശും. മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. 31 ഡിഗ്രിക്കും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകിരിക്കും താപനില. മലയോര മേഖലയില്‍ അടക്കം ചൂട് കുറയും. തീരദേശ മേഖലയിലും ദ്വീപുകളിലും ചൂട് കുറയും.

സൗദിയില്‍ പൊടിക്കാറ്റ്

സൗദി അറേബ്യയില്‍ അതിശക്തമായ പൊടിക്കാറ്റാണ് ആഞ്ഞുവീശിയത്. നാല് പേര്‍ക്ക് ദാരുണാന്ത്യം. പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് നാല് പേര്‍ മരിച്ചത്. ഒന്നിന് പുറകെ ഒന്നായി 13 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വലിയ തോതില്‍ തോതിലുള്ള അപകടമാണ് ഉണ്ടായതെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന പറഞ്ഞു.

പത്തൊന്‍പത് പേര്‍ക്ക് പരുക്കേറ്റതായി റിയാദ് മേഖലയിലെ റോഡ് സെക്യൂരിറ്റി അറിയിച്ചു. റിയാദ് മേഖലയിലെ അല്‍ റെയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്.

അതേസമയം പരുക്കേറ്റവെ സൗദി അല്‍ റെയ്ന്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റും. ഒന്നിലധികം ഒടിവുകള്‍, ആന്തരിക രക്തസ്രാവം, ചെറിയ പരുക്കുകള്‍, എന്നിവ ഉള്‍പ്പെടെ വിവിധ പരുക്കുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

എട്ടോളം പേരെ ആരോഗ്യ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തില്‍ ഹൈവേയില്‍ നിന്ന് കാറുകള്‍ തെന്നിമാറി റോഡിന്റെ ഇരുവശങ്ങളിലേക്കും തെറിച്ചുവീണു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒമാനില്‍ മഴ മുന്നറിയിപ്പ്

ചൊവ്വാഴ്ച്ച മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴയ്ക്ക് സാധ്യത. ജൂലായ് മുപ്പത് മുതല്‍ ഓഗസ്റ്റ് രണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തീവ്രതയോടെയായിരിക്കും മഴ പെയ്യുകയെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയും പെയ്‌തേക്കും. ജലനിരപ്പ് ഉയരാനും ശക്തമായ ഒഴുക്കിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+