യുഎഇയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റും വീശിയേക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ദുബായ്: യുഎഇയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലാണ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. 50 ഡിഗ്രിക്ക് മുകളില്‍ പോയ താപനിലയ്ക്ക് ഇന്നലെ ചെറിയ അളവില്‍ ശമനമുണ്ടായിരുന്നു.
യുഎഇയില്‍ പരമാവധി ഇന്നലെ 48 ഡിഗ്രിയാണ് താപനില അനുഭവപ്പെട്ടത്. കടുത്ത മണല്‍-പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്. കടുത്ത ചൂടില്‍ നിന്ന് ആശ്വാസവും യുഎഇ നിവാസികള്‍ക്ക് ലഭിച്ചിരുന്നു.

അതേസമയം ഇന്നലെ രാത്രിയും യുഎഇയില്‍ ചൂട് കുറഞ്ഞിട്ടില്ല. കടുത്ത ഹ്യൂമിഡിറ്റിയും ചൂടും അനുഭവപ്പെട്ടു. പൊടിക്കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം യുഎഇയുടെ കിഴക്കന്‍ മേഖലകളില്‍ കൂമ്പാര മേഘങ്ങള്‍ ക്യൂമിലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടാനും ഇടിയോട് കൂടെ മഴപെയ്യാനും ആണ് സാധ്യത.
ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും മഴയ്‌ക്കൊപ്പം ഉണ്ടാവും. 35 കി.മീ വേഗത്തില്‍വരെ കാറ്റ് വീശാനും സാധ്യത. തീരദേശ മേഖലയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റുവീശിയേക്കാം.












Click it and Unblock the Notifications