യുഎഇയിൽ അപ്രതീക്ഷിത മഴ; വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്‌ച ഉച്ചയോടെ മഴ ആരംഭിച്ചു. ഷാർജയിലെ ഫിലി മേഖലയിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ സ്‌റ്റോം സെന്റർ പുറത്തുവിട്ടിരുന്നു. മലനിരകൾക്ക് സമീപമുള്ള എമിറേറ്റിന്റെ മധ്യഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. രാത്രിയോടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥയിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ താമസക്കാർക്ക് നിർദേശം നൽകി.

അപ്രതീക്ഷിതമായി പെയ്‌ത മഴയെ തുടർന്ന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചു.

uae

നനഞ്ഞ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും റോഡുകളിലെ ഇലക്ട്രോണിക് വിവര ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് എക്‌സിലൂടെ അറിയിച്ചു. ഒക്ടോബർ 13 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി ഒമ്പതുമണി വരെയാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്.

അൽ ഐൻ മേഖലയിൽനിന്ന് വടക്കോട്ട് മലനിരകൾ വഴി ഫുജൈറയിലേക്കും കിഴക്കൻ തീരത്തേക്കും വ്യാപിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ അബുദാബിയിലെ അൽ ദഫ്റ മേഖലയിലെ ഉൾനാടൻ പ്രദേശവും മുന്നറിയിപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ പെട്ടെന്ന് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ ശക്തമായ മഴയും കാറ്റും ദൃശ്യപരിധി കുറയുന്ന സാഹചര്യവും ഉണ്ടാകാം. പ്രത്യേകിച്ച് മലമ്പ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും കാലാവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ചില മലമ്പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള മുന്നറിയിപ്പും ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 മുതൽ രാത്രി ഒമ്പതുമണി വരെയാണ് ഈ മുന്നറിയിപ്പ്. മഴക്കാലത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്നും പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ള താഴ്‌വരകൾ, വാദികൾ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.

മഴയുള്ള റോഡുകളിൽ വാഹനമോടിക്കുമ്പോൾ വേഗം കുറയ്ക്കുക, മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക, കാഴ്‌ചപരിധി കുറയുമ്പോൾ ഹെഡ്‌ലൈറ്റ് തെളിയിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. കാലാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെയും പൊലീസിന്റെയും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma