ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നിച്ച് കറങ്ങാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തുമോ? മന്ത്രി പറയുന്നത് ഇങ്ങനെ
റിയാദ്: ഒറ്റവിസയില്‍ ഗള്‍ഫ് രാജ്യങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ സാധിച്ചാലോ? അങ്ങനെ ഒരു വിസയ്ക്ക് വേണ്ടിയായിരിക്കും പ്രവാസികള്‍ അടക്കമുള്ളവര്‍ കാത്തിരിക്കുന്നത്. എന്തായാലും പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ് യുഎഇയിലെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റിയുടെ പ്രതികരണം. ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അല്‍ മര്‍റി വ്യക്തമാക്കി.
റിയാദില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചത്. അതേസമയം ഏകീകൃത വിസ ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസത്തിന് വലിയ വളര്‍ച്ചുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന പ്രഖ്യാപനം കൂടിയാണിത്.

ഗള്‍ഫിലെ വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ലോക വിനോദ സഞ്ചാരികളെ എത്തിക്കാന്‍ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ വരുന്നതോടെ സാധ്യമാകും. നേരത്തെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഏകീകൃത വിസയ്ക്ക് അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബും അറിയിച്ചിരുന്നു.
വിനോദ സഞ്ചാരമെന്ന നിലയില്‍ ആഗോള തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം വര്‍ധിപ്പിക്കാനും ഇത് വഴിയൊരുക്കും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും. ടൂറിസം മേഖലയില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി നിലവില്‍ വരുമെന്ന് അല്‍ മര്‍റി വ്യക്തമാക്കി. ഈ വിസ സംവിധാനം വരുന്നതോടെ യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരവും എളുപ്പമാവും.
പുതിയ വിസ സംവിധാനം ഹോട്ടല്‍ വ്യവസായത്തെയും മറ്റ് അനുബന്ധ മേഖലകളെയും ശക്തിപ്പെടുത്തുമെന്നും അല്‍ മര്‍റി വ്യക്തമാക്കി. വിനോദ സഞ്ചാരികളുടെ സുഗമമവും തടസ്സരഹിതവുമായ പ്രവേശനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജിസിസി രാജ്യങ്ങളിലും പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തില്‍ ഉടനുണ്ടാവും.
അതേസമയം ഇത്തരമൊരു വിസ വരുന്നതിലൂടെ യാത്രയ്ക്കുള്ള ചെലവും കുറയും. ഇത് ടൂറിസ്റ്റുകള്‍ക്ക് ഏറെ ഗുണം ചെയ്യും. ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം വരുമാനവും ഇതോടൊപ്പം ഉയരും. മസ്‌കറ്റില്‍ വെച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജിസിസി മന്ത്രിമാര്‍ ഐകണ്‌ഠ്യേന ഏകീകൃത ഗള്‍ഫ് വിസയ്ക്ക് അനുമതി നല്‍കാന്‍ ധാരണയായത്.
ഒക്ടോബറില്‍ തന്നെ അല്‍ മാറി ഈ വര്‍ഷം അവസാനത്തിനും 2025ന്റെ തുടക്കത്തിലോ ആയി ഏകീകൃത ഗള്‍ഫ് വിസാ സംവിധാനം വിലവില്‍ വരുമെന്ന് അറിയിച്ചിരുന്നു. ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര വികസനമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications