Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മഴയുടെ ശക്തി കുറയും, ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യും; 40 കിമീ വേഗത്തില്‍ കാറ്റുവീശും

ദുബായ്: യുഎഇയില്‍ മഴയുടെ തീവ്രത കുറഞ്ഞു. ദക്ഷിണ യുഎഇയിലെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുകയാണ്. അതേസമയം താപനിലയും കുറയുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. പശ്ചിമ മേഖലയില്‍ കൂടുതല്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥാ അനുഭവപ്പെട്ടേക്കും.

അതേസമയം യുഎഇയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു. അതേസമയം 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കും. ചിലയിടങ്ങളില്‍ മണല്‍ക്കാറ്റിനും സാധ്യതയുണ്ട്.

uae-rain-prediction

അബുദാബിയില്‍ 40 ഡിഗ്രി സെല്‍ഷ്യത്തില്‍ താപനിലയെത്തും. ദുബായില്‍ 36 ഡിഗ്രിയിലും താപനിലയെത്തും. ഏറ്റവും കുറഞ്ഞ താപനില 25 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. കഴിഞ്ഞ വാരത്തില്‍ അതിശക്തമായ മഴയാണ് യുഎഇയില്‍ ലഭിച്ചത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

72.3 മില്ലി മീറ്റര്‍ മഴ വരെ ഇവിടെ ലഭിച്ചിരുന്നു. മാജില്‍ ബഡ തലാബ്, അബു അല്‍ അബ്യാദ് മേഖലയിലുമാണ് പിന്നീട് കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങള്‍. മാജില്‍ ബഡ തലാബില്‍ 67.9 മില്ലി മീറ്ററും അബു അല്‍ അബ്യാദില്‍ 58.5 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. എന്നാല്‍ ഏപ്രില്‍ പതിനെട്ടിന് ലഭിച്ച മഴയോളം ശക്തമായിരുന്നില്ല മെയില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

അതേസമയം മഴയില്‍ യുഎഇയില്‍ വലിയ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അറ്റകുറ്റപണികളും ആരംഭിച്ചിട്ടുണ്ട്. റോഡുകളും അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്. മഴയിലും വെള്ളപ്പൊക്കത്തിലും ഇവയ്ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിരുന്നു.

മഴവെള്ളം കൃത്യമായി ഒലിച്ച് പോകുന്ന ഡ്രെയിനേജ് സംവിധാനം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ഡാമുകളുടെ കപാസിറ്റിയും ഉയര്‍ത്തുന്നുണ്ട്. അതേസമയം തകര്‍ന്ന കിഴക്കന്‍ തീരത്തെ റോഡുകളും ഡാമുകളും എല്ലാം ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി സന്ദര്‍ശിച്ചു. രണ്ടാമത്തെ മഴയില്‍ കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

അതേസമയം ഈ മേഖലയില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. ഡാമുകളുടെയും റോഡുകളുടെയും മികവ് കൂടുതല്‍ വര്‍ധിപ്പിക്കും. ഇവ കൂടുതല്‍ കാലം നിലനില്‍ക്കുന്ന തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുക.

അതുപോലെ ആളുകളുടെ സുരക്ഷയും, അവരുടെ വീടുകളും വസ്തുക്കളുമെല്ലാം സംരക്ഷിക്കുന്നതിനുമാണ് കൂടുതല്‍ മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. കിഴക്കന്‍ മേഖലയില്‍ റോക്ക് ബേം പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചും അല്‍ മസ്‌റൂയി സംസാരിച്ചു. ഇതിലൂടെ റോഡുകള്‍ കുറ്റമറ്റ രീതിയില്‍ നിര്‍മിക്കാനാവും, മഴയിലും പ്രളയത്തിലും ഇവ തകരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+