Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്ക് ആശ്വാസം, റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞാലും യുഎഇയിൽ വരാം!

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം മൂലം യുഎഇ റെസിഡൻസി പെർമിറ്റ് പുതുക്കാൻ കഴിയാതെ പോയ പ്രവാസികൾക്ക് ആശ്വാസം. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിദേശത്തായിരിക്കുമ്പോൾ താമസാനുമതി രേഖകൾ (റെസിഡൻസി പെർമിറ്റ്) കാലാവധി കഴിഞ്ഞ യുഎഇ താമസക്കാർക്ക് രാജ്യത്തേക്ക് മടങ്ങാൻ ഇത് അവസരം നൽകുന്നു.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വ്യോമപാത അടച്ചിട്ടതും കാരണം മടങ്ങാൻ കഴിയാതെപോയ ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസകരമായ ഈ നടപടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം ഉടലെടുത്ത 2026 ഫെബ്രുവരി 28 മുതൽ ഒരു മാസത്തേക്ക് ഈ ഇളവ് പ്രാബല്യത്തിൽ വരും.പ്രാദേശിക സംഘർഷങ്ങൾ വ്യോമയാന മേഖലയിലുണ്ടാക്കിയ തടസങ്ങളാണ് ഈ നയമാറ്റത്തിന് പ്രധാന കാരണം.

uae

നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിമാന സർവീസുകൾ റദ്ദാക്കുകയും വ്യോമപാത അടച്ചിടുകയും ചെയ്‌തതോടെ, പല പ്രവാസികൾക്കും സമയബന്ധിതമായി യുഎഇയിലേക്ക് മടങ്ങാനായില്ല. ഇതോടെയാണ് ഇവരുടെ വിസകൾ അസാധുവായത്. അങ്ങനെയുള്ള സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിലെ തടസങ്ങൾ കുറയ്ക്കുകയാണ് ഈ ഇളവിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

നിലവിലെ യാത്രാതടസങ്ങൾ കാരണം യുഎഇക്ക് പുറത്തായിരിക്കുമ്പോൾ വിസയുടെ കാലാവധി കഴിഞ്ഞവർക്ക് പിഴ ഈടാക്കില്ലെന്നതാണ് ഇതിലെ പ്രധാന ഗുണം. യോഗ്യരായവർക്ക് പിഴകളില്ലാതെ തങ്ങളുടെ റെസിഡൻസി യോഗ്യത നിയമവിധേയമാക്കാം. നിശ്ചിത ഇളവ് കാലയളവിനുള്ളിൽ യുഎഇയിൽ തിരിച്ചെത്തുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

ഈ തീരുമാനം ധനകാര്യം, സാങ്കേതികവിദ്യ, ഹോസ്‌പിറ്റാലിറ്റി ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കുടുംബങ്ങളിൽ നിന്ന് അകന്നു കഴിയുന്ന ഒട്ടേറെ പേർക്ക് ഇത് ഒരു കൂടിച്ചേരലിനുള്ള സാധ്യത തുറന്നിടും. താൽക്കാലികമായി താമസം മുടങ്ങിയ നിരവധി പേർക്ക് ഇത് പ്രയോജനകരമാവും.

പ്രതിസന്ധി ഘട്ടങ്ങളിൽ താമസക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ വിശാലമായ ലക്ഷ്യങ്ങളുമായി ഈ നടപടി പൂർണമായും യോജിക്കുന്നുണ്ടെന്നാണ് ഐപിസി പറയുന്നത്. യുഎഇയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 90 ശതമാനവും വിദേശികളാണെന്നിരിക്കെ, കുടിയേറ്റ നടപടികൾ ലളിതമാക്കുന്ന നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും തൊഴിൽ ശക്തിയുടെ തുടർച്ചയ്ക്കും ആവശ്യമാണ് താനും.

അടുത്തിടെ ഏർപ്പെടുത്തിയ ഇളവുകളോട് കൂടിയ മറ്റ് കുടിയേറ്റ നിയമങ്ങളുടെ തുടർച്ചയാണ് ഈ തീരുമാനം. വിസ കാലയളവിലെ ഇളവുകൾ, കാലാവധി കഴിഞ്ഞു തങ്ങുന്നതിനുള്ള പിഴ ഒഴിവാക്കൽ, തടസപ്പെട്ട യാത്രക്കാർക്ക് നീട്ടിനൽകിയ സമയപരിധി എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയന്ത്രണാതീതമായ സാഹചര്യങ്ങൾക്ക് ആർക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്.

പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കാണ് ഈ ഇളവ് ബാധമാവുക . 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെയാണ് ഇളവ്. ഈ സമയത്ത് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ തന്നെ യാത്ര ചെയ്യാം. തിരിച്ചെത്തിയാൽ താമസക്കാർ തങ്ങളുടെ റെസിഡൻസി നില പുതുക്കുന്നതിനോ ക്രമീകരിക്കുന്നതിനോ ബന്ധപ്പെട്ട ഇമിഗ്രേഷൻ അധികാരികളെ സമീപിക്കാൻ വൈകരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+