യുഎഇയിൽ നാശം വിതച്ചത് കൃത്രിമ മഴയോ? ആരോപണങ്ങൾ ശക്തം, കാലാവസ്ഥാ വകുപ്പിന്റെ മറുപടി ഇങ്ങനെ
ദുബായ്: മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.
എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.

രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ ?
പ്രതിവർഷം പെയ്യുന്ന മഴയുടെ അളവ് 100 മില്ലിലിറ്ററിൽ കുറവായതോടെയാണ് യുഎഇ നേരത്തെ വ്യാപകമായി ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യയുടെ സഹായം തേടി വന്നത്. രാജ്യത്തെ ജനസംഖ്യാ വർധനവിനും, സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി ആവശ്യമായി വരുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്ന് വിളിക്കുന്നത്. മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്‌മ ഭൗതികപ്രവർത്തനങ്ങൾ വിവിധ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിച്ചാണ് ഇത് നടപ്പിലാക്കി വരുന്നത്.
യുഎഇയിൽ ഇത് ചെയ്യുന്നത് എങ്ങനെ ?
രാജ്യത്ത് വർഷം മുഴുവനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്, എന്നാൽ ശക്തമായ കൊടുങ്കാറ്റുകളുൾ ഉണ്ടാവുന്ന സമയത്തോ അല്ലെങ്കിൽ മിന്നലിന് ഉയർന്ന അപകടസാധ്യതയുള്ളപ്പോഴോ ഇത്തരം ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാറാണ് പതിവ്. പ്രായോഗിക പരിമിതികളും സുരക്ഷാ ആശങ്കകളും മൂലമാണ് ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നത്.
ദുബായ് ഉൾപ്പെടെ യുഎഇയിൽ മഴ നാശം വിതച്ചപ്പോൾ
കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ദുബായ് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. വിമാന സർവീസുകൾ ഉൾപ്പെടെ വ്യാപകമായി നിർത്തി വയ്ക്കാനും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിടാനും മഴ കാരണമായി.
-
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു












Click it and Unblock the Notifications