Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ കൂറ്റന്‍ എണ്ണ സംഭരണ കേന്ദ്രം വരുന്നു; ഇതാണ് ജിസിസിയിലെ സ്വിറ്റ്‌സര്‍ലാന്റ്... ചൈന കളിമാറ്റി

ജിസിസിയില്‍ വേറിട്ട് നില്‍ക്കുന്ന രാജ്യമാണ് ഒമാന്‍. വളരെ തന്ത്രപ്രധാനമായ ഈ രാജ്യത്ത് നടക്കുന്ന മാറ്റങ്ങള്‍ ലോകത്തെ വന്‍ ശക്തികള്‍ ഉറ്റുനോക്കുന്നതാണ്. ഒമാനുമായി സഹകരണം ശക്തമാകാനും വ്യാപാര-പ്രതിരോധ ബന്ധം ദൃഢമാക്കാനുമുള്ള മല്‍സരത്തിലാണ് ചൈനയും അമേരിക്കയും. എന്നാല്‍ പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍ ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ സ്വിറ്റ്‌സര്‍ലാന്റ് എന്നാണ് ഒമാനുള്ള വിളിപ്പേര്. ഒരുപക്ഷവും ചേരാതെ നിലകൊള്ളുകയും പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിച്ച് രമ്യതയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. മാത്രമല്ല, ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളുമായെല്ലാം ഒമാന് നല്ല ബന്ധവുമുണ്ട്. ആരെയും പ്രകോപിപ്പിക്കുന്ന സ്വഭാവവുമില്ല എന്നതും ഒമാന്റെ മേന്മയാണ്.

crude-oil

ഒമാനില്‍ ചൈന കൂറ്റന്‍ സൈനിക കേന്ദ്രം പണിയുന്നു എന്നാണ് പുതിയ വാര്‍ത്ത. ചൈനയോ ഒമാനോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡനെ ചൈനയുടെ നീക്കങ്ങള്‍ സംബന്ധിച്ച് ബോധിപ്പിച്ചുവെന്നാണ് പുതിയ വാര്‍ത്ത. പക്ഷേ, അമേരിക്ക ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ ചൈനയ്ക്ക് കേന്ദ്രമുണ്ട്. അതിന് പുറമെ ഒമാനിലും കൂടി കേന്ദ്രം സ്ഥാപിച്ചാല്‍ മേഖലയില്‍ മേല്‍ക്കൈ ചൈനയ്ക്കാകും. കടല്‍ കൊള്ളക്കാരെ തുരത്താനും യുഎന്നിന്റെ സമാധാന നീക്കങ്ങള്‍ക്കുമാണ് സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് എന്നാണ് ചൈനയുടെ വാദം. യുഎഇ, തായ്‌ലാന്റ്, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ചൈനയ്ക്ക് സൈനിക കേന്ദ്രം പണിയാന്‍ നീക്കമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

ഒമാനില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഒമാനിലെ ദുഖും എന്ന സാമ്പത്തിക മേഖലയില്‍ ചൈന കോടികളാണ് നിക്ഷേപിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണ സംഭരണ കേന്ദ്രമാണ് ഇവിടെ വരുന്നത്. സൗദിയും വന്‍ നിക്ഷേപം ഇവിടെ നടത്തിയിട്ടുണ്ട്. ചൈന ഒമാനില്‍ കൂടുതല്‍ ഇടപെടുന്നതാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നത്.

കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി മേഖലയിലെ എല്ലാ രാജ്യങ്ങളിലും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റിന് കേന്ദ്രങ്ങളുണ്ട്. അമേരിക്കയുമായി സൈനികരമായി സഹകരിക്കുന്ന രാജ്യമാണ് ഒമാന്‍. 1980 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ കരാറുണ്ട.് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ഒമാന്‍ അതിര്‍ത്തി. ലോകത്തെ വലിയ ചരക്കുപാതയാണിത്. ഇവിടേക്ക് ചൈന വരുന്നതാണ് അമേരിക്കയെ ആശങ്കയിലാക്കുന്നത്.

സൗദിയും ഇറാനും തമ്മിലുള്ള അകല്‍ച്ച മാറ്റിയത് ചൈനയാണ്. ചൈനയും റഷ്യയും ചേര്‍ന്ന് ഒമാന്‍ ഉള്‍ക്കടലില്‍ അടുത്തിടെ സൈനിക അഭ്യാസം നടത്തുകയും ചെയ്തിരുന്നു. യുഎഇയിലും ചൈന സൈനിക കേന്ദ്രം സ്ഥാപിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതാകട്ടെ അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. മേഖലയിലെ ചൈനയുടെ ഇടപെടല്‍ ഇന്ത്യയ്ക്കും പാരയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+