ലോകത്തിൽ ആദ്യം, ദുബായിൽ 'ഗോൾഡ് സ്ട്രീറ്റ്' വരുന്നു; ഒപ്പം മലബാർ ഗോൾഡ് അടക്കമുള്ള വമ്പൻ ബ്രാൻഡുകളും!
ദുബായ്: വാണിജ്യത്തിന്റെയും ടൂറിസത്തിന്റെയും ലോക തലസ്ഥാനമായി മാറുകയാണ് ദുബായ്. ഇപ്പോഴിതാ ലോകത്തിലെ ആദ്യത്തെ "ഗോൾഡ് സ്ട്രീറ്റ്" നിർമ്മിക്കാൻ ഇതിറ ദുബായ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുതായി ആരംഭിച്ച ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോൾഡ് സ്ട്രീറ്റും ഒരുങ്ങുന്നത്.
സ്വർണ റീട്ടെയിൽ, ബുള്ളിയൻ വ്യാപാരം, മൊത്തവ്യാപാരം എന്നിവ ഒരുമിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത കേന്ദ്രമാണിത്. സ്വർണ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ സ്ട്രീറ്റ് ഡിസ്ട്രിക്റ്റിലെ പ്രധാന ആകർഷണമായിരിക്കും എന്നാണ് ലഭ്യമായ വിവരം, മാത്രമല്ല ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യ നിർമ്മിത കൂടിയാവും ഇത്.

Image Courtesy: Gemini AI
ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലാണ് ഈ നിർണായക പ്രഖ്യാപനം വന്നത്. ഇൻവെസ്‌റ്റ്മന്റ് കോർപ്പറേഷൻ ഓഫ് ദുബായുടെ മാനേജിംഗ് ഡയറക്‌ടർ മുഹമ്മദ് ഇബ്രാഹിം അൽ-ഷൈബാനി, ദുബായ് ചേംബേഴ്‌സ് പ്രസിഡൻ്റ് മുഹമ്മദ് അലി റാഷിദ് ലൂത്ത, ദുബായ് ഫ്രീ സോൺസ് കൗൺസിൽ അസിസ്‌റ്റന്റ് ഡോ. ജുമാ അൽ മത്രൂഷി, ഇതിറ ദുബായ് സിഇഒ ഇസ്സാം ഗലദാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
വരാനിരിക്കുന്ന ഈ ഗോൾഡ് സ്ട്രീറ്റ് സ്വർണം, ആഭരണ റീട്ടെയിൽ, മൊത്തവ്യാപാരം, ബുള്ളിയൻ, അനുബന്ധ രംഗങ്ങൾ എന്നിവ ഒരുമിപ്പിക്കുന്ന വലിയൊരു വികസനത്തിന്റെ ഭാഗമാണ്. 1000-ൽ അധികം റീട്ടെയിലർമാരുള്ള ഇവിടെ ജവഹറ, മലബാർ ഗോൾഡ്, അൽ റോമൈസാൻ, തനിഷ്‌ക് പോലെയുള്ള പ്രമുഖ ബ്രാൻഡുകളുമുണ്ടാവും.
ഇത് ഡിസ്ട്രിക്റ്റിന്റെ വ്യാപാര അടിസ്ഥാന സൗകര്യങ്ങൾക്ക് പൂരകമാകും. ജോയ് ആലുക്കാസ് മിഡിൽ ഈസ്‌റ്റിലെ ഏറ്റവും വലിയ 24,000 ചതുരശ്ര അടി ഫ്ലാഗ്ഷിപ്പ് സ്റ്റൊർ ഇവിടെ തുറക്കാൻ പദ്ധതിയിടുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അന്താരാഷ്ട്ര സന്ദർശകർക്കായി ആറ് ഹോട്ടലുകളിലായി 1,000-ൽ അധികം മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
2025-ൽ ബിഗ് ബസ് റൂട്ടുകൾ വന്നത് മേഖലയിലെ ടൂറിസവും മെച്ചപ്പെടുത്തി. 2025 മാത്രം 147-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഗോൾഡ് ഡിസ്ട്രിക്റ്റ് വരവേറ്റത്. യുഎഇ ലോകത്തെ പ്രമുഖ ഭൗതിക സ്വർണ വ്യാപാര കേന്ദ്രമായി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25 കാലയളവിൽ രാജ്യം 53.41 ബില്യൺ ഡോളറിന്റെ സ്വർണം കയറ്റുമതി ചെയ്‌തുവെന്നാണ് വിവരം.
സ്വിറ്റ്‌സർലൻഡ്, യുകെ, ഇന്ത്യ, ഹോങ്കോംഗ്, തുർക്കി എന്നിവ യുഎഇയുടെ പ്രധാന വ്യാപാര പങ്കാളികളാണ്. മാത്രമല്ല യുഎഇ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ വ്യാപാര കേന്ദ്രമാണ്. പുതിയ ഡിസ്ട്രിക്റ്റ് ദുബായുടെ സ്വർണ വ്യാപാര മേഖലയിലേക്കുള്ള പ്രവേശനം വികസിപ്പിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതിന് വെളിച്ചം വീശുന്നതാണ് ഗോൾഡ് സ്ട്രീറ്റ് എന്ന ആശയവും.
സ്വർണവ്യാപാര മേഖലയെ മാത്രമല്ല പുതിയ നീക്കം സ്വാധീനിക്കുക, . ദുബായിയുടെ ടൂറിസം കുതിച്ചുയരുന്നത് തുടരുന്ന സാഹചര്യത്തിൽ, എമിറേറ്റ്‌സ് എയർലൈൻസും ഫ്ലൈദുബായും ഈ പ്രധാന വിപണികളിൽ നിന്നുള്ള യാത്രക്കാരുടെ ഒഴുക്കിനെ ഉൾക്കൊള്ളാൻ ഇതിനകം തന്നെ തയ്യാറെടുത്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഗോൾഡ് സ്ട്രീറ്റിന്റെ അരങ്ങേറ്റം എയർലൈൻ, ഹോസ്‌പിറ്റാലിറ്റി വ്യവസായങ്ങളിൽ തരംഗമുണ്ടാക്കും.












Click it and Unblock the Notifications