സ്വയം തൊഴിലിനായി പണമന്വേഷിച്ച് അലയേണ്ട; വനിതാ വികസന കോര്‍പ്പറേഷന്‍ സഹായിക്കും
വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കാലാകാലങ്ങളായി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച സ്ഥാപനങ്ങളിലൊന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. 1998 ല്‍ ആണ് വനിതാ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നത്.
ഇതിന് കീഴില്‍ സ്ത്രീകള്‍ക്ക് സാമ്പത്തികമായ സഹായങ്ങള്‍ നല്‍കി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ വായ്പാ ധനസഹായവും, കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് ആണ് സാമ്പത്തിക സഹായം നല്‍കി വരുന്നത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്കാണ് ഇതിന് കീഴില്‍ സഹായം ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ നല്‍കി വരുന്ന വായ്പയാണ് കോര്‍പ്പറേഷന്റെ മുഖ്യ ആകര്‍ഷണം.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
പിന്നോക്കക്കാരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാണ് ഈ വായ്പാ പദ്ധതി മുഖ്യമായും ഉപയോഗിച്ച് വരുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പിന്നോക്ക സമുദായങ്ങളിലെതിലെങ്കിലും (ഒബിസി) ഉള്‍പ്പെട്ട ആളായിരിക്കണം അപേക്ഷക. അപേക്ഷിക്കുന്നയാള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 98000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയും ആണ്. 18 നും 55 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കൂ.
10 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക അനുവദിക്കുക. 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6 ശതമാനമാണ് പലിശ നിരക്ക്. 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് എട്ട് ശതമാനം വരേയും വാര്‍ഷിക പലിശ നിരക്ക് ഈടാക്കും. 60 മാസമാണ് തിരിച്ചടവ് കാലാവധി. ആറ് ശതമാനമാണ് പിഴ പലിശ. വസ്തു ജാമ്യമോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആള്‍ജാമ്യമോ വെച്ച് വായ്പ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളില്‍ നിന്നോ ംംം.സംെറര.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ ഫോറം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറത്തിനൊപ്പം ഇനി പറയുന്ന രേഖകളുടെ പകര്‍പ്പുകളും ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാം. ജാതി, വയസ് ഇവ തെളിയിക്കുന്ന രേഖകള്‍ (എസ്എസ്എല്‍സി/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്).
വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും, വയസ് തെളിയിക്കുന്നതിന് ഗവണമെന്റ് മെഡിക്കല്‍ ഒഫീസറുടെ സാക്ഷ്യ പത്രവും. റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍. വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്.
അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ടും 5/ രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും സമര്‍പ്പിക്കണം.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
5 സെന്റില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും, അനുബന്ധ രേഖകളും. മുന്‍ ആധാരം, വസ്തുവിന്റെ നികുതി അടച്ച രസീത്, വസ്തുവിന്റെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും. സബ് രജിസ്ട്രാറില്‍ നിന്നുള്ള 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട സര്‍ട്ടിഫിക്കറ്റ്.
ഉദ്യോഗസ്ഥ ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
1 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10% വരെ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം. 3 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12% വരെ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.












Click it and Unblock the Notifications