Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ വായ്പക്ക് അലയേണ്ട..; ഒറ്റ ക്ലിക്കില്‍ എല്ലാ വിവരങ്ങളും നിങ്ങളുടെ കണ്‍മുന്നില്‍

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പലപ്പോഴും വലിയ തുകയാണ് രക്ഷിതാക്കള്‍ക്ക് ചെലവാക്കേണ്ടി വരുന്നത്. സ്വന്തമായി കാശ് കൈയില്‍ ഇല്ലാത്തവര്‍ ലോണ്‍ എടുക്കുക എന്നൊരു വഴിയായിരിക്കും പലപ്പോഴും തിരഞ്ഞെടുക്കുക. പല ബാങ്കുകളിലും വിദ്യാഭ്യാസ വായ്പക്ക് വ്യത്യസ്തങ്ങളായ പദ്ധതികളാണ് നിലവില്‍ ഉള്ളത്. അതിനാല്‍ തന്നെ പലപ്പോഴും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പക്കായി ബാങ്കുകള്‍ കയറിയിറങ്ങുന്നത് നമ്മള്‍ കാണാറുണ്ട്.

ഇതിന് ഒരു അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലക്ഷ്മി (www.vidyalakshmi.co.in) എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശപ്രകാരം എന്‍ എസ് ഡി എല്‍ ഇ-ഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റാണ് ഈ വെബ്‌സൈറ്റ് നടത്തുന്നത്.

vidyalakshmi

പ്രൊഫഷണല്‍ കോഴ്‌സുകള്‍ മുതല്‍ വിദേശ പഠനം വരെ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും പഠനത്തിനായി വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വിവിധ ബാങ്കുകളുടെ സമഗ്ര ലോണ്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ ലഭിക്കും. വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനിലൂടെ തന്നെ ലോണിനായി അപേക്ഷിക്കുകയും ചെയ്യാം.

അസംഘടിത മേഖലയിലെ തൊഴിലാളിയാണോ? നിങ്ങള്‍ക്ക് ലഭിക്കും വെറും 55 രൂപക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍
രാജ്യത്തെ 39 ബാങ്കുകളുടെ 70 വിദ്യാഭ്യാസവായ്പാ പദ്ധതികള്‍ വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലഭ്യമാണ്. സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സുകള്‍ക്കും ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതാണ്. വിദേശ പഠനത്തിനും വായ്പാ സൗകര്യമുണ്ട്. 12 - 14 ശതമാനം വരെയാണ് മിക്ക ബാങ്കുകളും ഈടാക്കുന്ന വാര്‍ഷിക പലിശ നിരക്ക്.

വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കേണ്ട വിധം

വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിച്ച ശേഷം ഹോം പേജില്‍ കാണുന്ന രജിസ്റ്റര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഇതിന് ശേഷം നിങ്ങള്‍ക്ക് മുന്നില്‍ ഒരു ആക്ടിവേഷന്‍ ലിങ്ക് ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത ശേഷം വീണ്ടും ലോഗിന്‍ ചെയ്യണം. ഇനി ആവശ്യമായ വായ്പയുടെ വിശദാംശങ്ങള്‍ നല്‍കാം. ശേഷം അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുക.

നാല് ലക്ഷം രൂപയില്‍ താഴെ, നാല് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍, ഏഴര ലക്ഷം രൂപയ്ക്കുമുകളില്‍ എന്നിങ്ങനെ മൂന്നുതരം വായ്പാ പദ്ധതികള്‍ ആണ് ഉള്ളത്. മൂന്ന് ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ബാങ്കിന് എവിടെയെല്ലാമാണ് ശാഖകള്‍ ഉള്ളത് എന്നും പോര്‍ട്ടലില്‍ കാണാം. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്ത കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് വേണം അപേക്ഷ നല്‍കാന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+