മിനിമം ബാലന്‍സ് വേണ്ട... പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് തുറക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പലര്‍ക്കും എന്താണ് ഈ പദ്ധതി എന്നതിനെ കുറിച്ച് ആഴത്തിലുള്ള അറിവ് ഇല്ലതാനും. 2014 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും നേരിട്ട് എത്തുന്നതിനായാണ് ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ രൂപീകരിച്ചത്. നിലവില്‍ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ കീഴില്‍ 45 കോടിയില്‍ അധികം അക്കൗണ്ട് ഉടമകളുണ്ട് എന്നാണ് വിവരം. എങ്ങനെയാണ് ജന്‍ധന്‍ അക്കൗണ്ട് തുടങ്ങേണ്ടത്, എന്തൊക്കെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ എന്നൊക്കെ നമുക്ക് നോക്കാം.

പദ്ധതിയുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും
സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നേരിട്ട് ഗുണഭോക്താവിലേക്ക് എത്തിക്കുക. ബാങ്ക് ഇടപാടുകള്‍ നടത്തി പരിചയമില്ലാത്തവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സീറോ ബാലന്‍സോട് കൂടിയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തന്നെയാണ് ഇതും.
ഇതോടൊപ്പം അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. പാവപ്പെട്ടവര്‍ക്ക് ധനസഹായം, ചെറിയ വായ്പാ പദ്ധതികള്‍ എന്നിവയും ലളിതമായ നടപടികളിലൂടെ ലഭ്യമാക്കും. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ അക്കൗണ്ട് വഴിയാക്കി. അസംഘടിത മേഖലയ്ക്കുള്ള പെന്‍ഷന്‍ പദ്ധതിയും ഇതിന്റെ ഭാഗമായി ആരംഭിച്ചു.
മുന്‍കാല അനുഭവങ്ങള്‍ അടിസ്ഥാനമാക്കി പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയില്‍ ഓഫ്ലൈന്‍ അക്കൗണ്ടുകള്‍ക്ക് പകരമായി ഓണ്‍ലൈന്‍ അക്കൗണ്ടുകളാണ് ഇപ്പോള്‍ തുറക്കുന്നത്. അതോടൊപ്പം റുപേ ഡെബിറ്റ് കാര്‍ഡ് പോലുള്ള പേപ്പര്‍ലെസ് ക്യാഷ് സംവിധാനവും ആരംഭിച്ചു. നേരത്തെ ഓരോ വീട്ടിലായിരുന്നു ഒരു അക്കൗണ്ട് എങ്കില്‍ 2018 ന് ശേഷം പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിക്കും എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി

ഓവര്‍ഡ്രാഫ്റ്റ് പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം നിബന്ധനകളില്ലാതെ 2000 രൂപ വരെ വായ്പയായി ലഭിക്കും. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ഗുണഭോക്താക്കളില്‍ കൂടുതലും സ്ത്രീകളാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ഗുണഭോക്താക്കളില്‍ പലരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?
ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് സീറോ ബാലന്‍സോടെ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണം. ഇതിനായി ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ആവശ്യമാണ്.
പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഫോം നിങ്ങള്‍ക്ക് പിഎംജെഡിവൈയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. നിങ്ങളുടെ കെവൈസി വിശദാംശങ്ങള്‍ നല്‍കി പിഎംജെഡിവൈ പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുക. ഇതുമായി അടുത്തുള്ള ബാങ്കിലേക്ക് പോവുക. ഇവിടെ ബന്ധപ്പെട്ട ജീവനക്കാര്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കും.
ജന്‍ധന്‍ അക്കൗണ്ടുകളുടെ ബാങ്കിംഗ് സവിശേഷതകള്‍
മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ആണ് ഇത് എന്ന നേരത്തെ തന്നെ പറഞ്ഞല്ലോ. അതോടൊപ്പം ഈ അക്കൗംണ്ടിലെ ബാങ്കിംഗ് സേവനങ്ങളും സൗജന്യമാണ്. ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മുകളിലോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ചാര്‍ജുകള്‍ നിങ്ങളില്‍ നിന്ന് ഈടാക്കില്ല. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല.












Click it and Unblock the Notifications