കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന യുദ്ധത്തിന് വന്നാല്‍ തായ്‌വാന്‍ എങ്ങനെ പ്രതികരിക്കും; താല്‍ക്കാലിക രക്ഷയ്ക്കുള്ളത് ഇവര്‍

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണ ഏഷ്യന്‍ മേഖലയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ചൈനയുടെ രോഷമാണ് ഇതിന് പ്രധാനമാണ്. യുദ്ധത്തിന്റെ വക്കിലാണ് ഇരുരാജ്യങ്ങളും. 25 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് ആരും വരാന്‍ ധൈര്യപ്പെടാത്ത ഇടത്തേക്കാണ് ഒരു ഉന്നത യുഎസ്സ് രാഷ്ട്രീയ നേതാവ് വന്നിരിക്കുന്നത്.

6.50ന് സ്‌കൂള്‍ വാന്‍ വരും; കളക്ടറെന്താ ഉറങ്ങിപ്പോയോ? 8.25ന് അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് ട്രോള്‍!!6.50ന് സ്‌കൂള്‍ വാന്‍ വരും; കളക്ടറെന്താ ഉറങ്ങിപ്പോയോ? 8.25ന് അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് ട്രോള്‍!!

ചൈന ഈ വരവിനെ അപലപിച്ചു. തായ്‌വാനെ ചൈനയില്‍ നിന്ന് നിന്ന് വിട്ടുപോയ പ്രവിശ്യയായിട്ടാണ് അവര്‍ കാണുന്നത്. അത് ബെയ്ജിംഗിന്റെ ഭാഗമാകുമെന്നും കരുതുന്നുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്കിടെയാണ് പെലോസി തായ്‌വാനില്‍ എത്തിയത്. ഇത് എങ്ങനെ തായ്‌വാനെ ബാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം....

കണ്‍മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

തായ്‌വാന്‍ ഒരു ദ്വീപാണ്. ദക്ഷിണ കിഴക്കന്‍ ചൈനാ തീരത്ത് നിന്ന് നൂറ് മൈല്‍ അകലെയാണിത്. പ്രഥക ദ്വീപ സമൂഹങ്ങളുടെ ഇടയിലാണ് ഈ രാജ്യമുള്ളത്. ഈ ദ്വീപ് രാഷ്ട്രങ്ങളെല്ലാം യുഎസ് സൗഹൃദം പുലര്‍ത്തുന്നതാണ്. അമേരിക്കയുടെ വിദേശ നയത്തിന് വളരെ നിര്‍ണായകമാണിത്. തായ്‌വാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായിട്ടാണ് സ്വയം കാണുന്നത്. സ്വന്തമായ ഭരണഘടനയും, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരും ഇവിടെയുണ്ട്. എന്നാല്‍ തായ്‌വാനെ ചൈനുമായി ചേര്‍ക്കുന്നത് വൈകാതെ നടക്കും. ഇതിനായി സൈനിക ശക്തി ഉപയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിലപാട്.

2

ചൈന തായ്‌വാന്‍ പിടിച്ചെടുത്താല്‍, പശ്ചിമ പസഫിക് മേഖലയില്‍ വലിയ ആധിപത്യം തന്നെ അവര്‍ക്ക് സ്ഥാപിക്കാം. ഗുവാമിലെയും ഹവായിലെയും യുഎസ് സൈനിക ബേസുകള്‍ക്ക് ഇത് ഭീഷണിയാവുകയും ചെയ്യും. തായ്‌വാന്‍ 17ാം നൂറ്റാണ്ടിലാണ് ചൈനയുടെ അധീനതയില്‍ വരുന്നത്. ക്വിങ് രാജവംശത്തിന്റെ കീഴിലായിരുന്നു ഇത്. ജപ്പാനോട് യുദ്ധത്തില്‍ തോറ്റതോടെ ഈ ദ്വീപ് വീണ്ടും നഷ്ടമായി. 1945ല്‍ ചൈന ദ്വീപ് തിരിച്ചുപിടിച്ചു. ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ തോറ്റതോടെയാണിത്. പിന്നീട് മാവോയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് തോറ്റ ചിയാങ് കാ സെക്ക് തായ്‌വാനിലേക്ക് രക്ഷപ്പെടുകയും, അവര്‍ അവിടെ ഭരണം തുടരുകയുമായിരുന്നു. കുമിങ്താങ് എന്ന് ഇവര്‍ അറിയപ്പെട്ടു.

3

തങ്ങളൊരിക്കലും ചൈനീസ് മെയിന്‍ലാന്റിന്റെ ഭാഗമായിരുന്നില്ലെന്ന് തായ്‌വാന്‍ അവകാശപ്പെടുന്നു. നിലവില്‍ 13 രാഷ്ട്രങ്ങളാണ് തായ്‌വാന്റെ പരമാധികാരം അംഗീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം വത്തിക്കാനും വരും. ചൈന പല രാജ്യങ്ങളിലും സമ്മര്‍ദം ചെലുത്തി, തായ്‌വാന്റെ പരമാധികാരം അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. നയതന്ത്ര സമ്മര്‍ദം കൂടിയാണിത്. എന്നാല്‍ 40 വര്‍ഷത്തെ ഏറ്റവും മോശം ബന്ധമാണ് ചൈനയുമായി ഉള്ളതെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രി പറയുന്നു.

4

ചൈന യുദ്ധത്തിന് വന്നാല്‍ തായ്‌വാന് പ്രതിരോധിച്ച് നില്‍ക്കാന്‍ സാധിക്കുമോ? ഇതാണ് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത് സാമ്പത്തിക സഹകരണം വര്‍ധിപ്പിച്ച് തായ്‌വാനെ ഒപ്പം ചേര്‍ക്കാന്‍ ചൈന ശ്രമിച്ചേക്കും. പക്ഷേ ചൈന യുദ്ധത്തിന് വന്നാല്‍ തായ്‌വാന്‍ നിഷ്പ്രഭമാകും. ലോകത്തെ തന്നെ വലിയ സൈന്യമാണ് ചൈനയുടേത്. യുഎസ് ഒഴിച്ചുള്ള ഏത് രാഷ്ട്രത്തേക്കാളും കൂടുതല്‍ സൈനിക ശക്തിക്കായി ചൈന ചെലവിടുന്നുണ്ട്. നാവിക കരുത്ത് മുതല്‍ മിസൈല്‍ ടെക്‌നോളജിയും സൈബര്‍ ആക്രണവും, വ്യോമാക്രണവുമൊക്കെ ചൈനയുടേത് വേറെ ലെവലാണ്.

5

തായ്‌വാനെ ഒരു നിമിഷം കൊണ്ട് തകര്‍ക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് സാരം. തായ്‌വാന് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നതും പരിശോധിക്കാം. ചൈനയുടെ ആക്രമണത്തിന്റെ വേഗം കുറയ്ക്കാന്‍ സാധിക്കും. തീര മേഖലയിലൂടെയുള്ള വരവ് തടയാം. ഗറില്ലാ ആക്രമണ മുറ സ്വീകരിക്കാം. യുഎസ് സഹായിക്കുമെന്ന് ഉറപ്പാണ്. ആയുധങ്ങള്‍ തായ്‌വാന് നല്‍കുന്നത് യുഎസ്സാണ്. തായ്‌വാനെ സൈനികമായി സഹായിക്കുമെന്നാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഏകീകൃത ചൈന എന്ന ആശയത്തോടൊപ്പമാണ് യുഎസ്.

6

ചൈന ഇടയ്ക്കിടെ പ്രകോപനം തായ്‌വാന് നേരെ നടത്താറുണ്ട്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഒരു യുദ്ധത്തിലേക്ക് പോയിട്ടില്ല. ലോകത്തിന് തായ്‌വാന് വലിയ പ്രാധാന്യമുള്ള കാരണമാണ്. അതിന്റെ സമ്പദ് ഘടന തന്നെ കാരണം. സുപ്രധാനപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തായ്‌വാനില്‍ നിന്നാണ് വരുന്നത്. ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, വാച്ചുകള്‍, ഗെയിമിങ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ചിപ്പുകള്‍ എല്ലാം തായ്‌വാനിലാണ് ഉണ്ടാക്കുന്നത്. തായ്‌വാന്‍ കമ്പനിയായ ടിഎസ്എംസി ലോക വിപണിയുടെ പകുതിയും കൈയ്യാളുന്നവരാണ്.

7

ടിഎസ്എംസി ചിപ്പുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ്. നൂറ് ബില്യണിന്റെ ആസ്തി അവര്‍ക്കുണ്ട്. ചൈന തായ്‌വാന്‍ പിടിക്കുകയാണെങ്കില്‍ ലോക വിപണിയുടെ വലിയൊരു ഭാഗം അവരുടെ കൈയ്യിലാവും. തായ്‌വാന്‍ ജനതയ്ക്ക് ഇതിലൊന്നും ഭയമില്ലെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ചൈനയുമായി യുദ്ധമുണ്ടാവില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇവരെല്ലാം തായ്‌വാന്‍ ജനതയാണെന്ന് വിശ്വസിക്കാനാണ് താല്‍പര്യപ്പെടുന്നത്.

ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിതദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
if china attacked taiwan, what will be the response, here are some interesting details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X