കട്ടന്‍ ചായ ആള് ചില്ലറക്കാരനല്ല: സ്ഥിരമായ ചായകുടി ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനം
കിടക്കപ്പായ മുതല്‍ തുടങ്ങുന്നതാണ് ഇന്ത്യക്കാരുടെ ചായ ശീലം. ശരാശരി ഒരു ഇന്ത്യക്കാരന്‍ ദിവസേന മൂന്ന് ചായയെങ്കിലും കുടിക്കാറുണ്ടെന്നാണ് കണക്ക്. വെറുതെ ഒരു ഉന്മേശത്തിനുള്ള പാനീയം എന്നതിനപ്പറും ചായക്ക് മറ്റ് ഒരുപാട് ഗുണങ്ങളുമുണ്ടെന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കട്ടന്‍ ചായ സ്ഥിരമായി കുടിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് യുകെയിലെ കാന്‍സർ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ദിവസം രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നവർക്ക് ചായ കുടിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത 9 ശതമാനവും 13 ശതമാനവും കുറവാണെന്നാണ് പഠനം പറയുന്നത്.

യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. "പ്രതിദിനം രണ്ടോ അതിലധികമോ കപ്പ് ചായ കഴിക്കുന്ന ആളുകൾക്ക് ചായ കുടിക്കാത്തവരെ അപേക്ഷിച്ച് ഏതെങ്കിലും കാരണത്താൽ മരിക്കാനുള്ള സാധ്യത 9% മുതൽ 13% വരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഉയർന്ന ചായ ഉപഭോഗവും മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഇസ്കെമിക് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് ചായ ഗുണം ചെയ്യു," പഠനത്തില്‍ പറയുന്നു.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

കട്ടൻ ചായ കൂടുതലായി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളിൽ ചായകുടിയും മരണസാധ്യതയും തമ്മിലുള്ള ബന്ധം അനിശ്ചിതമായി തുടരുന്നുവെന്നും അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 40 നും 69 നും ഇടയിൽ പ്രായമുള്ള 4,98,043 പുരുഷന്മാരും സ്ത്രീകളുമാണ് പഠനത്തിൽ പങ്കെടുത്തത്.

ഇതിൽ 89 ശതമാനം പേരും കട്ടന്‍ ചായയാണ് കുടിച്ചത്. 2006 മുതൽ 2010 വരെയുള്ള ഒരു ചോദ്യാവലിക്ക് ഉത്തരം നൽകുന്നതും പഠനത്തിൽ ഉൾപ്പെടുന്നു. ഇതിലൂടെ ചായ കുടിക്കുന്നതിനെ പറ്റ് വിശദമായി ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. പഠനത്തില്‍ പങ്കെടുക്കുന്നവരെ ഏകദേശം 11 വർഷത്തോളം പിന്തുടർന്നാണ് വിവരം ശേഖരിച്ചത്. യുകെ നാഷണൽ ഹെൽത്ത് സർവീസിൽ നിന്നുള്ള ലിങ്ക് ചെയ്ത ഡാറ്റാബേസിൽ നിന്നാണ് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.

"കഫീൻ മെറ്റബോളിസത്തിലെ ജനിതക വ്യതിയാനം കണക്കിലെടുക്കാതെ, പ്രതിദിനം രണ്ടോ അതിലധികമോ കപ്പ് കുടിക്കുന്നവരിൽ ഉയർന്ന ചായ കഴിക്കുന്നത് മരണനിരക്ക് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഉയർന്ന അളവിലുള്ള ചായ, ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകുമെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു." ഗവേഷകർ പറയുന്നു.

5,000 വർഷങ്ങൾക്കു മുൻപ് ചൈനയിലാണ് ചായയുടെ ചരിത്രം ആരംഭിക്കുന്നത്. ബി. സി 2732-ൽ ചൈനീസ് ചക്രവർത്തിയായ ഷെൻ നങ് ആണ് ചായ കണ്ടുപിടിച്ചത്. കാട്ടിൽ വേട്ടയ്ക്കുപോയ ഷെൻ നങ് വെള്ളം തിളപ്പിക്കുന്നതിനിടെ അടുത്തുള്ള ചെടിയിൽ നിന്നുള്ള ഇലകൾ വെള്ളത്തിലേക്ക് വീണു. വെള്ളം തവിട്ട് നിറമായെങ്കിലും ആ വെള്ളം കുടിച്ച ചക്രവർത്തിക്ക് നല്ല ഉന്മേഷം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ചൈനയില്‍ ചായ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് ലോകമെമ്പാടും ചായ വ്യാപകമായി.












Click it and Unblock the Notifications