ഗുരുദ്വാരയിലേക്ക് അതിക്രമിച്ച് കയറി; തോക്ക് ചൂണ്ടി വസ്ത്രവും ഭക്ഷണവും ആവശ്യപ്പെട്ടെന്ന് പോലീസ്

ദില്ലി: പിടിക്കിട്ടാപ്പുള്ളി അമൃതപാല്‍ സിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി പോലീസ്. രക്ഷപ്പെടുന്നതിനിടെ ഗുരുദ്വാരയിലേക്ക് ഇയാള്‍ അതിക്രമിച്ച് കയറിയെന്നാണ് പോീലീസ് കണ്ടെത്തല്‍. അവിടെ നിന്ന് തോക്കുചൂണ്ടി ഭക്ഷണവും വസ്ത്രവും ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.
ഇത് മാര്‍ച്ച് പതിനെട്ടിന് ഇയാള്‍ രക്ഷപ്പെട്ടതിന് ശേഷമുണ്ടായ സംഭവമാണ്. ഇയാള്‍ക്ക് വേണ്ടി രാജ്യം മുഴുവന്‍ വലിയ തിരച്ചിലാണ് നടത്തുന്നത്. അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ് തിരച്ചില്‍. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല ജലന്ധര്‍ ജില്ലയിലൂടെ വലിയ ചേസിംഗാണ് പഞ്ചാബ് പോലീസ് അമൃതപാലിനായി നടത്തിയത്.
അനുയായികളുമായി ഗുരുദ്വാരയിലെത്തിയ ഖലിസ്ഥാനി നേതാവ്, അവിടെ ഒരു മണിക്കൂറോളമാണ് ചെലവിട്ടത്. സിഖ് വസ്ത്രങ്ങള്‍ അദ്ദേഹം അഴിച്ചുമാറ്റിയിരുന്നു. ഒരു ഷര്‍ട്ടും പാന്റ്സും, ഒപ്പം പിങ്ക് തലപ്പാവും ധരിച്ചാണ് ഗുരുദ്വാരയിലേക്ക് ഇയാള്‍ എത്തിയത്. ഗുരുദ്വാര ഗ്രന്ഥിയുടെ മകന്റേതാണ് ഈ ഗുരുദ്വാര.
ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് പ്രഭാഷകന്റെ ഫോണിലൂടെ ഹരിയാനയിലെ റേവരിയിലുള്ള ഒരാളുമായി സംസാരിച്ചിരുന്നു. മറ്റ് അനുയായികളെയും ഇയാള്‍ വിളിച്ചിരുന്നു. രണ്ട് ബൈക്കുകള്‍ കൊണ്ടുവരാനും ഇയാള്‍ നിര്‍ദശിച്ചിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അമൃതപാല്‍ ഇവിടെയെത്തിയത്.
സിഖ് പ്രഭാഷകന്റെ കുടുംബം ഇയാളെ പ്രതീക്ഷിച്ചിരുന്നില്ല. പ്രഭാഷകന്റെ മകന് വിവാഹിതനാവാന്‍ പോവുകയായിരുന്നു. ഇവര്‍ വീട്ടില്‍ അതിഥികളെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അമൃതപാല്‍ സിംഗ് ഗുരുദ്വാരയില്‍ പ്രവേശിച്ചത്. അമൃതപാലും അനുയായികളും ഇവരുടെ അതിഥികളാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.
ഇവരുടെ കുടുംബാംഗങ്ങളെ തോക്കുചൂണ്ടി അമൃതപാലും അദ്ദേഹത്തിന്റെ ആളുകളും ഭീഷണിപ്പെടുത്തുകയും ചെയ്തു. അമൃതപാല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇയാള്‍ നശിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ബൈക്കില്‍ രക്ഷപ്പെട്ടത്. പോലീസ് പ്രഭാഷകന്റെ ഫോണ്‍ പരിശോധിക്കുന്നുണ്ട്.
ഗുരുദ്വാരയ്ക്ക് നൂറ് മീറ്റര്‍ മാത്രം അകലെയായി ഒരു ബ്രെസ കാര്‍ അമൃതപാലും അനുയായികളും പാര്‍ക്ക് ചെയ്തിരുന്നതായി സിഖ് പ്രഭാഷകന്‍ പോലീസിനോട് പറഞ്ഞു. ഇതില്‍ നിന്ന് തോക്കുകളും വാളുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതിയ നാല് എഫ്ഐആര്‍ കൂടി പോലീസ് അമൃതപാലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പോലീസ് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അമൃതപാലിന്റെ 154 അനുയായികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ഫ്യൂഷനിലാക്കാന് അമൃതപാല്‍ പലതും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications