Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ കാറ്റുമാറി വീശുമോ? മോദിയുടെ കോട്ടയില്‍ ഈ സീറ്റുകള്‍ ബിജെപിക്ക് സേഫല്ല

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ രണ്ട് സീറ്റിലെങ്കിലും ഞെട്ടിക്കാന്‍ സാധ്യത. ഇവിടെ ബിജെപി വളരെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചില സീറ്റുകളില്‍ സാധ്യതകള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയിരിക്കുകയാണ.് 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ആകെയുള്ള സീറ്റുകളെല്ലാം ബിജെപി വിജയിച്ചിരുന്നു.

സൂറത്തില്‍ ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് നടക്കും മുമ്പ് തന്നെ വിജയിച്ചിരിക്കുകയാണ്. എന്നാല്‍ സാഹചര്യങ്ങള്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയിരിക്കുകയാണ്. സൂറത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണിത്.

pm-modi

അതേസമയം വോട്ടര്‍മാരെ എങ്ങനെ ബൂത്തിലെത്തിക്കും എന്നതാണ് ബിജെപി നേരിടുന്ന ആദ്യ വെല്ലുവിളി. സൂറത്ത് സിറ്റിയിലെ മജുര, ഉദ്‌ന, ലിമ്പായത്ത്, ചോര്‍യാസി എന്നിവിടങ്ങളിലെ വോട്ടര്‍മാരെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിക്കുക അങ്ങേയറ്റം ദുഷ്‌കരമാണ്. ഇവര്‍ നവസാരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ കോണ്‍ഗ്രസിന്റെ നൈഷാദ് ദേശായിക്കെതിരെയാണ് നവസാരിയില്‍ മത്സരം. സൂറത്തിലെ ജനങ്ങള്‍ പിന്‍മാറുന്നത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലം 26 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണയും അതിനായിട്ടാണ് ബിജെപി ശ്രമിക്കുന്നത്.

എല്ലാവരുടെയും വിജയ മാര്‍ജിന്‍ അഞ്ച് ലക്ഷം വോട്ടിന് മുകളിലെത്തിക്കാനാണ് ശ്രമം. അമിത് ഷാ, മന്‍സൂക് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല തുടങ്ങിയ വമ്പന്‍ നേതാക്കളുടെ മണ്ഡലത്തില്‍ ഭൂരിപക്ഷം അതിനും മുകളിലേക്ക് ഉയര്‍ത്താനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.

അതേസമയം സിആര്‍ പാട്ടീല്‍ വിജയിച്ചാല്‍ കേന്ദ്ര മന്ത്രിയാവുമെന്നാണ് സൂചന. ഗാന്ധിനഗറില്‍ അമിത് ഷാ പത്ത് ലക്ഷം വോട്ടിന് ജയിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് ശതമാനം കോണ്‍ഗ്രസിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2009ല്‍ ബിജെപിക്ക് 47.4 ശതമാനവും കോണ്‍ഗ്രസിന് 43.9 ശതമാനവുമായിരുന്നു.

2014ല്‍ 59 ശതമാനമായിരും 2019ല്‍ 62.2 ശതമാനമായും ബിജെപിയുടെ വോട്ട് ഉയര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 32.9, 32.1 എന്നിങ്ങനെയായിരുന്നു കുറഞ്ഞിരുന്നു. നേതാക്കളുടെ കൂറുമാറ്റമാണ് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തകര്‍ത്തിരിക്കുന്നത്.

അതുപോലെ തമ്മിലടിയും പാര്‍ട്ടിയെ ഇല്ലാതാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാല് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതില്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാദിയ വരെ ഉണ്ട്. അതേസമയം കോണ്‍ഗ്രസ് വീറും വാശിയും ചേര്‍ന്ന് മത്സരിക്കുന്ന മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്.

ബനസ്‌കന്ധ അത്തരമൊരു മണ്ഡലമാണ്. ജെനിബെന്‍ താക്കൂറാണ് ഇവിടെ മത്സരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്പീക്കര്‍ ശങ്കര്‍ ചൗധരിയെയാണ് ജെനിബെന്‍ വീഴ്ത്തിയത്. സബര്‍കന്ധയിലും അതുപോലെ കനത്ത മത്സരമുണ്ട്. ഇവിടെ ബിജെപിക്ക് ഭിക്കാജി താക്കൂറിനെ സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു. ശോഭനാബെന്‍ താക്കൂറാണ് പകരം വന്നത്. പക്ഷേ ഇവിടെ തമ്മിലടിയാണ്. ഇതിനൊപ്പം ക്ഷത്രിയ സമരം കൂടി വന്നതോടെ ബിജെപിയെ ചില സീറ്റുകളില്‍ അത് ബാധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+