കൊവിഡ് കേസുകൾ ഉയരുന്നു; ആശങ്ക അറിയിച്ച് 5 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്; നിയന്ത്രണങ്ങളോ?
ഡൽഹി: ദിനം പ്രതി ഉയരുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ആശങ്ക പ്രകടിപ്പിട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കൊവിഡ് വൈറസ് വ്യാപനം ഉയർന്നു നിൽക്കുന്ന അഞ്ചു സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. കേസുകളുടെ വർധനവിൽ ആശങ്ക രേഖപ്പെടുത്തി തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ കത്ത്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോട്ട് ചെയ്യുന്നത്. കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഹാമാരിയ്ക്ക് എതിരായി ഇന്ത്യ മികച്ച രീതിയിലുള്ള പോരാട്ടമാണ് നടത്തിയത്. ഇതിന് പിന്നാലെ ഉണ്ടായ നേട്ടങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജനങ്ങൾക്ക് അപകട സാധ്യത കണക്കിലെടുത്തുളള ജാഗ്രത നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ കർശനമായ നിരീക്ഷണം നടത്തുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്രത്തിന്റെ കത്തിൽ വ്യക്തമാക്കുന്നു. കേസുകളുടെ ഉയർന്ന വർധനവ് പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നടപടികൾ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കി. ഇതിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നുമാണ്. കഴിഞ്ഞ ആഴ്ചയിൽ 4,139 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ 6,556 പുതിയ കേസുകളായി വർധനവ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിലാണ് പ്രധാനമായും വർധനവ് പ്രകടമാകുന്നത്.
ഇതിൽ എറണാകുളത്ത് മെയ് 27 മുതൽ ജൂൺ 3 വരെ ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2,063 കേസുകളാണ് എറണാകുളത്ത് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ ഈ ആഴ്ചയിൽ ഉളള കൊവിഡ് രോബാധ കേസുകൾ പരിശോധിച്ചാൽ വലിയ വർധവാണ് പ്രകടമാകുന്നത്. 4,883 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിന് മുമ്പുളള ആഴ്ചയിൽ ഇത് 2,471 എന്ന നിലയിൽ ആയിരുന്നു. അതായാത്, പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, വലിയ വർധനവാണ് പ്രകടമാകുന്നത്. . ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 23.19 ശതമാനവും ഈ സംസ്ഥാനത്ത് നിന്നാണ്. എന്നാൽ, മഹാരാഷ്ട്രയിലെ മുംബൈ സബർബൻ, മുംബൈ, താനെ, പൂനെ, റായ്ഗഡ്, പാൽഘർ എന്നിവടങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രകടമാകുന്നു എന്ന് കേന്ദ്രം കണ്ടെത്തി. ഈ ആറ് ജില്ലകൾ ജാഗ്രതാ നിർദ്ദേശം നൽകണമെന്ന് കേന്ദ്രം അറിയിച്ചു. ഇതിൽ മുംബൈ സബർബനിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. 2,330 കോവിഡ് കേസുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, തമിഴ്‌നാട്ടിൽ കഴിഞ്ഞ ആഴ്ച 335 കേസുകളും ഈ ആഴ്ച 659 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുകയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 3.13 ശതമാനവും ഇവിടെ നിന്നാണ്. 308 കേസുകൾ രേഖപ്പെടുത്തിയ ചെന്നൈയും 253 രേഖപ്പെടുത്തിയ ചെങ്കൽപട്ടിലും കേസുകളുടെ വർധനവ് രേഖപ്പെടുത്തിയ രണ്ട് ജില്ലകളാണ്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
എന്നാൽ, തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിവാര കേസുകളും ഒട്ടും പിന്നിലോട്ടല്ല. കഴിഞ്ഞ ആഴ്ച 287 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആഴ്ച 375 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പുതിയ കേസുകളിൽ 1.78 ശതമാനവും ഈ സംസ്ഥാനത്ത് നിന്നാണ്. അതേസമയം, ഈ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിൽ 6.87 ശതമാനവും കർണാടകയിൽ നിന്നാണ്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 1,003 കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ച ഇത് 1,446 കേസുകളായി വർധിച്ചിരിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications