എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും; 17ന് ലണ്ടനിലെത്തും
എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഈ മാസം 19നാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായാണ് രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തുന്നത്. രാഷ്ട്രപതി 19 വരെ ലണ്ടനിലുണ്ടാകും.
ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെ സെപ്റ്റംബർ 8നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ. എലിസബത്ത് രാജ്ഞിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രപതി ട്വിറ്ററില്‍ അനുശോചനമിറിയിച്ചിരുന്നു. ലോകത്തിന് ഒരു മഹത്തായ വ്യക്തിത്വത്തെ നഷ്ടമായെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സെപ്റ്റംബർ 12ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനിൽ എത്തിയിരുന്നു. സെപ്റ്റംബർ 11ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണവും നടത്തി.
അതേസമയം എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് 500ലധികം ലോക നേതാക്കൾ പങ്കെടുക്കും. തിങ്കളാഴ്ച ലണ്ടൻ വെസ്‌റ്റ്‌മിൻസ്‌റ്റർ ആബിയിൽ നടക്കുന്ന ഔദ്യോഗിക സംസ്കാരചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ, കോമൺവെൽത്ത് രാജ്യനേതാക്കൾ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ക്യാനഡ, ഫ്രാൻസ്, ഇറ്റലി, തുർക്കിയ, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കൾ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും.
എന്നാൽ റഷ്യ, മ്യാന്മർ, ബലാറസ് എന്നി രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് ചടങ്ങിലേക്ക് ക്ഷണമില്ല.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications