നീറ്റ്-യുജി പരീക്ഷ: വിദ്യാര്‍ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയ്ക്ക് ലഭിച്ച മാര്‍്ക് ജൂലായ് ഇരുപതിനുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയോടാണ് കോടതി നിര്‍ദേശം നല്‍കിയത്. ജൂലായ് ഇരുപതിന് പന്ത്രണ്ട് മണിക്ക് മുമ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം. റോള്‍ നമ്പര്‍ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വിശദമായി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
അതേസമയം വിഷയത്തില്‍ തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. അതേസമയം ബീഹാര്‍ പോലിസിന്റെ റിപ്പോര്‍ട്ട് കൂടി സുപ്രീം കോടതി തേടിയിട്ടുണ്ട്. നീറ്റില്‍ പുന:പ്പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നടത്തൂ എന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നോ എന്ന് ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ മനസ്സിലാക്കാനാണ് മാര്‍ക്കുകള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വാദം കേള്‍ക്കല്‍ തുടരും. അന്ന് തന്നെ ബീഹാര്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുന:പ്പരീക്ഷ നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നീറ്റ് യുജി 2024 പരീക്ഷാ ഫലം വന്നവരില്‍ ഏകദേശം 23 ലക്ഷം പേരില്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് അഡ്മിഷനെടുക്കാം. ഇങ്ങനെയുള്ളപ്പോള്‍ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാന്‍ സാധ്യമല്ലെന്നും, വന്‍ തോതില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനപ്പരിശോധന നടത്താനാവൂ എന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications