കൂറുമാറ്റ നിരോധന നിയമം ബാധകമല്ല; ബിജെപി പിടിക്കുമോ എംസിഡി, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
ദില്ലി: എം സി ഡി മേയർ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ബി ജെ പിയും. എം സി ഡി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് എ എ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് തങ്ങളും ഉന്നത സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് ബി ജെ പി വൃത്തങ്ങൾ സൂചന നൽകിയത്. സ്വതന്ത്ര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ പാർട്ടി പിന്തുണ നൽകിയേക്കുമെന്നും പാർട്ടി കേന്ദ്രങ്ങള്‍ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുൻ സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത ഉൾപ്പെടെയുള്ള ചില ബി ജെ പി നേതാക്കൾ മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് സൂചന നൽകിയിരുന്നു. എന്നിരുന്നാലും, "ബി ജെ പി മത്സരിക്കില്ലെന്ന് നിരവധി നേതാക്കൾ പറഞ്ഞിരിക്കാം, പക്ഷേ അത് പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയല്ല''- എന്നാണ് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നത്.

c ഇപ്പോഴും പുരോഗമിക്കുകയാണ്, ബി ജെ പി കൗൺസിലർമാരെ മത്സരിപ്പിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുണ്ടായാൽ എന്തും സംഭവിക്കാം, ബി ജെ പിയുടെ ഏത് കൗൺസിലർക്കും നാമനിർദേശ പത്രിക സമർപ്പിച്ച് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാം. ഡിസംബർ 27നകം ഈ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും നേതാക്കള്‍ അറിയിക്കുന്നു.

കഴിഞ്ഞ 15 വർഷമായി എം സി ഡി യിൽ അധികാരത്തിലിരിക്കുന്ന ബി ജെ പി, ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ എ എ പിയോട് പരാജയപ്പെട്ടിരുന്നു. 250 സീറ്റുകളിൽ 134 സീറ്റുകളിൽ എ എ പി ഭൂരിപക്ഷം നേടി, ബി ജെ പി 104 സീറ്റുകളും കോൺഗ്രസ് 9 സീറ്റുകളും നേടി. സ്വതന്ത്ര സ്ഥാനാർത്ഥികൾ മൂന്ന് വാർഡുകളിലാണ് വിജയിച്ചത്. "സ്വതന്ത്ര സ്ഥാനാർത്ഥികൾ, അവരിൽ രണ്ട് സ്ത്രീകളും, പാർട്ടിയിൽ നിന്നുള്ള വിമത നേതാക്കളും മത്സരിക്കാൻ യോഗ്യരുമാണ്. കൂടാതെ, എഎപിക്ക് 150 വോട്ട് നേടാനാകില്ല... എംസിഡിയിൽ കൂറുമാറ്റ നിരോധന നിയമമില്ല..."- എന്നും ബി ജെ പി വ്യക്തമാക്കുന്നു.

അതേസമയം, ബി ജെ പിയെ പരിഹസിച്ച് മുതിർന്ന എ എ പി നേതാവും പഞ്ചാബ് രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ രംഗത്തെത്തി "മേയർ തെരഞ്ഞെടുപ്പിനായി ഒരു ഭീരുവിനെപ്പോലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കാന്‍ ബി ജെ പി പദ്ധതിയിടുകയാണ്. അവർക്ക് ധൈര്യമുണ്ടെങ്കിൽ സ്വയം മത്സരിക്കാൻ ഞാൻ അവരെ ഉപദേശിക്കുന്നു. മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുകയാണ്, എല്ലാ ബി ജെ പി കൗൺസിലർമാരും അവരെ പിന്തുണച്ചാലും അവർ പരാജയപ്പെടും'- ഛദ്ദ പറഞ്ഞു.
Hair loss: മുടികൊഴിച്ചില്‍, താരന്‍; പ്രശ്നം ഏതുമായിക്കൊള്ളട്ടെ പ്രതിവിധി ഓറഞ്ചിലുണ്ട്

മേയർ തിരഞ്ഞെടുപ്പിൽ ഞങ്ങളെ ഉപദേശിക്കുന്നതിനുപകരം എംപി രാഘവ് ഛദ്ദ തന്റെ പാർട്ടിയിലെ കൗൺസിലർമാരെ ഒരുമയോടെ നിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നായിരുന്നു ബി ജെ പി നേതാവ് പ്രവീണ്‍ ശങ്കറിന്റെ മറുപടി. വോട്ടെടുപ്പിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിലും മുഖത്തും പരിഭ്രമം വ്യക്തമായി കാണാമായിരുന്നു. ആം ആദ്മി പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിട്ടും തോൽവി ഭയക്കുന്നതായി തോന്നി.

ഫലം പ്രഖ്യാപിച്ചതു മുതൽ, ആം ആദ്മി പാർട്ടിയുടെ കൗൺസിലർമാരെ സംശയിക്കുന്നു... അവരെ ഡൽഹിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നു, പരിശീലനത്തിന്റെ പേരിൽ പാർട്ടി ഓഫീസിലേക്കോ മുഖ്യമന്ത്രിയുടെ വീട്ടിലേക്കോ ദിവസവും വിളിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മേയർ തിരഞ്ഞെടുപ്പ് ജനുവരി 6 ന് നടക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ആം ആദ്മി ഡോ. ഷെല്ലി ഒബ്‌റോയിയെയും എഎപി നേതാവ് ഷോയിബ് ഇഖ്ബാലിന്റെ മകൻ ആലി മുഹമ്മദ് ഇഖ്ബാലിനെയും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗത്വത്തിലേക്കുള്ള നാല് സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications