Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പഠനത്തിന് അനുയോജ്യം യുകെയാണോ: ഏതൊക്കെയാണ് മികച്ച 5 സർവ്വകലാശാലകള്‍

വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുക എന്നുള്ളത് മിക്ക വിദ്യാർത്ഥികളുടേയും സ്വപ്നം ആണെങ്കിലും അതിനായി ഒരു രാജ്യം തിരഞ്ഞെടുക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട വെല്ലുവിളി. ഇതേക്കുറിച്ച് നമ്മള്‍ മറ്റുള്ളവരോട് അഭിപ്രായം തേടുമ്പോള്‍ പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഈ സാഹചര്യത്തിലാണ് മലയാളികള്‍ ഉള്‍പ്പടെ നിരവധിപേർ ലക്ഷ്യം വെക്കുന്ന യുകെയിലെ ഉന്നത വിദ്യാഭ്യസം ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് അനുയോജ്യമായതാണോയെന്ന് ഇവിടെ പരിശോധിക്കുന്നത്.

അതോടൊപ്പം തന്നെ അനുയോജ്യമായ പഠന കേന്ദ്രങ്ങള്‍ ഏങ്ങനെ തിരഞ്ഞെടുക്കാമെന്നുള്ള കാര്യവും ഇവിടെ പരിശോധിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. അതോടൊപ്പം തന്നെ തീരുമാനം എടുക്കുമ്പോൾ നിങ്ങൾ തീർച്ചയായും പരിഗണിക്കേണ്ട മറ്റ് ചില സുപ്രധാന വിഷയങ്ങളുമുണ്ട്. അവകൂടി ഇവിടെ വ്യക്തമാക്കുന്നു.

താൽപ്പര്യമുള്ള മേഖല എന്താണ്?

താൽപ്പര്യമുള്ള മേഖല എന്താണ്?

മിക്ക വിദ്യാർത്ഥികൾക്കും അവരുടെ താൽപ്പര്യങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് താരതമ്യേന വ്യക്തമായ ധാരണയുണ്ട്. നിങ്ങൾ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന കൃത്യമായ മേഖലയെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ നിങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ലെങ്കില്‍ അതേക്കുറിച്ച് ഒരു ധാരണയുണ്ടാക്കല്‍ അത്യാവശ്യമാണ്. അതായത് നിങ്ങൾക്ക് ശാസ്ത്രമേഖലയിലാണോ താല്‍പര്യം അല്ലെങ്കില്‍ ആർട്സ് വിഷയങ്ങളോടാണോ ആഭിമുഖ്യം എന്ന് തിരിച്ചറിയണം. നിങ്ങളുടെ താൽപ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ലഭ്യമായ അവസരങ്ങളും വെച്ച് ചർച്ച ചെയ്യുന്നതാണ് ഏറ്റവും മികച്ച ആദ്യപടി. മറിച്ച് നിങ്ങൾക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടെങ്കില്‍ ഒരു കൗൺസിലറെ സമീപിക്കുന്നത് നിങ്ങളുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് എന്ത് നടപടികളാണ് കൂടുതലായി സ്വീകരിക്കേണ്ടതെന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.

പഠന കാലാവധി എത്രയാണ്?
വ്യക്തിഗത മുൻഗണനകളും അക്കാദമിക് കഴിവുകളും അടിസ്ഥാനമാക്കി, ചില ആളുകൾ പരമ്പരാഗത കോഴ്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സമയപരിധിക്കുള്ളിൽ നടത്തുന്ന വേഗതയേറിയ കോഴുകള്‍ തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചേക്കാം. ഈ വേഗതയേറിയ കോഴ്സുകള്‍ പലപ്പോഴും പഠനകാര്യത്തില്‍ ബുദ്ധിമുട്ടേറിയതായിരിക്കും. എന്നാൽ വളരെ വേഗത നിറഞ്ഞൊരു അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ മനസ്സിനെ വെല്ലുവിളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന നേട്ടവും അതിനുണ്ട്.

സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം

വിദേശ ബിരുദത്തിലൂടെ ലക്ഷ്യമിടുന്നത് എന്ത്

വിദേശ ബിരുദത്തിലൂടെ ലക്ഷ്യമിടുന്നത് എന്ത്

വിദേശത്ത് ജോലി ചെയ്യുക, അല്ലെങ്കിൽ വിദേശത്തേക്ക് കുടിയേറുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് മിക്ക വിദ്യാർത്ഥികളും വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത്. ബിരുദം നേടുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സാധ്യതകൾ എന്താണെന്ന് ആദ്യമേ മനസ്സിലാക്കുന്നത് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഗുണകരമായേക്കും

സ്കോളർഷിപ്പുകൾ ലഭ്യമണോ?
നിരവധി വിദ്യാർത്ഥികൾ അന്തർദേശീയ സർവ്വകലാശാലകളിൽ ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉയർന്ന ചിലവുകളാണ് പലർക്കും തിരിച്ചടിയായി മാറുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി അന്താരാഷ്‌ട്ര രാജ്യങ്ങളിൽ ജീവിതച്ചെലവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഉയർന്ന റാങ്കുള്ള സർവ്വകലാശാലകളുടെ ഉയർന്ന ട്യൂഷൻ ഫീസിന് പുറമേ ഈ പണപ്പെരുപ്പവും വിദ്യാർത്ഥികള്‍ സഹിക്കേണ്ടി വരും. ഈ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സഹായിക്കുന്നതിന് മികച്ച സ്കോളർഷിപ്പുകൾ ലഭ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരിച്ചറിയണം. സർക്കാറിന്റെ വിവിധ പദ്ധതികള്‍ പ്രകാരവും വിദേശ പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കും

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ പഠിക്കുന്നതാണോ നല്ലത്? വിദേശ പഠനത്തിന് ഏത് രാജ്യം തിരഞ്ഞെടുക്കണം എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു വെല്ലുവിളി. ഇതിനായി ഓണ്‍ലൈന്‍ മുഖേനയും അല്ലാതെയുമൊക്കെ മികച്ച രീതിയിലുള്ള ഒരു ഗവേഷണം വിദ്യാർത്ഥികള്‍ നടത്തേണ്ടതുണ്ട്. ഇതിന് വ്യക്തമായ ഒരു ഉത്തരം സ്വയം കണ്ടെത്തുക എന്നതല്ലാത്തെ മറ്റാർക്കും അതേക്കുറിച്ച് കൃത്യമായി പറയാന്‍ സാധിച്ചെന്ന് വരില്ല. ഏതൊരു രാജ്യമാണോ തന്റെ വിദ്യാഭ്യാസത്തിന് മികച്ചത് എന്ന് കണക്കാക്കുന്നതില്‍ ആ വിദ്യാർത്ഥിയുടെ മാനസികാവസ്ഥ മുതല്‍ അവരുടെ ലക്ഷ്യം വരെ പരിഗണനാ വിഷയങ്ങളാണ്. തുറന്ന മനസ്സോടെയും ഉയരണമെന്ന മനോഭാവത്തോടെയും വിദേശത്ത് നിങ്ങളുടെ പഠനം ആരംഭിക്കുക്ക എന്നുള്ളതാണ് നിങ്ങളുടെ വിദേശ പഠനം ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യമാക്കി മാറ്റുന്നതിലെ പ്രധാന കാര്യം. നിങ്ങൾക്കുള്ള ഏറ്റവും മികച്ച വിദേശ പഠന ലക്ഷ്യസ്ഥാനം യുകെയാണോ എന്ന് നിർണ്ണയിക്കുമ്പോൾ പരിഗണിക്കേണ്ട ചില ഉപയോഗപ്രദമായ ഘടകങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്. നിങ്ങള്‍ പ്രവേശനത്തിനായി അപേക്ഷകള്‍ അയക്കുന്നതിന് മുമ്പായി ഇവ ഓരോന്നും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കേണ്ടതാണ്. യുകെയിലെ പ്രാദേശിക സംസ്കാരം എങ്ങനെയുള്ളതാണ്? വർധിച്ച ആഗോളവൽക്കരണവും ലോകമെമ്പാടു നിന്നുമുള്ള ഉയർന്ന കുടിയേറ്റവും കൊണ്ട് യുകെ ഒരു ബഹുസ്വര സമൂഹമായി മാറിയിരിക്കുകയാണ്. വർധിച്ച ആഗോളവൽക്കരണവും വൈവിധ്യവും ഉണ്ടെങ്കില്‍ തന്നെയും ആദ്യമായി എത്തുന്ന ഒരു വിദ്യാർത്ഥിക്ക് ആ സംസ്കാരിക വ്യത്യാസം അനുഭവിക്കേണ്ടി വരും എന്നതില്‍ സംശയമില്ല. സ്വന്തം നാട്ടില്‍ നിന്നുള്ളവരെയൊക്കെ കണ്ടെത്തി ആ സമൂഹവായി അടുത്ത് ജീവിക്കുകയോ പുതിയ സൌഹൃദങ്ങലിലൂടെ അവരുടെ സംസ്കാരങ്ങളെ അറിയുകയെ ചെയ്യാന്‍ സാധിക്കും.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ പഠിക്കുന്നതാണോ നല്ലത്?

വിദേശ പഠനത്തിന് ഏത് രാജ്യം തിരഞ്ഞെടുക്കണം എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു വെല്ലുവിളി. ഇതിനായി ഓണ്‍ലൈന്‍ മുഖേനയും അല്ലാതെയുമൊക്കെ മികച്ച രീതിയിലുള്ള ഒരു ഗവേഷണം വിദ്യാർത്ഥികള്‍ നടത്തേണ്ടതുണ്ട്. ഇതിന് വ്യക്തമായ ഒരു ഉത്തരം സ്വയം കണ്ടെത്തുക എന്നതല്ലാത്തെ മറ്റാർക്കും അതേക്കുറിച്ച് കൃത്യമായി പറയാന്‍ സാധിച്ചെന്ന് വരില്ല. ഏതൊരു രാജ്യമാണോ തന്റെ വിദ്യാഭ്യാസത്തിന് മികച്ചത് എന്ന് കണക്കാക്കുന്നതില്‍ ആ വിദ്യാർത്ഥിയുടെ മാനസികാവസ്ഥ മുതല്‍ അവരുടെ ലക്ഷ്യം വരെ പരിഗണനാ വിഷയങ്ങളാണ്. തുറന്ന മനസ്സോടെയും ഉയരണമെന്ന മനോഭാവത്തോടെയും വിദേശത്ത് നിങ്ങളുടെ പഠനം ആരംഭിക്കുക്ക എന്നുള്ളതാണ് നിങ്ങളുടെ വിദേശ പഠനം ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യമാക്കി മാറ്റുന്നതിലെ പ്രധാന കാര്യം. നിങ്ങൾക്കുള്ള ഏറ്റവും മികച്ച വിദേശ പഠന ലക്ഷ്യസ്ഥാനം യുകെയാണോ എന്ന് നിർണ്ണയിക്കുമ്പോൾ പരിഗണിക്കേണ്ട ചില ഉപയോഗപ്രദമായ ഘടകങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്. നിങ്ങള്‍ പ്രവേശനത്തിനായി അപേക്ഷകള്‍ അയക്കുന്നതിന് മുമ്പായി ഇവ ഓരോന്നും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കേണ്ടതാണ്.

യുകെയിലെ പ്രാദേശിക സംസ്കാരം എങ്ങനെയുള്ളതാണ്?
വർധിച്ച ആഗോളവൽക്കരണവും ലോകമെമ്പാടു നിന്നുമുള്ള ഉയർന്ന കുടിയേറ്റവും കൊണ്ട് യുകെ ഒരു ബഹുസ്വര സമൂഹമായി മാറിയിരിക്കുകയാണ്. വർധിച്ച ആഗോളവൽക്കരണവും വൈവിധ്യവും ഉണ്ടെങ്കില്‍ തന്നെയും ആദ്യമായി എത്തുന്ന ഒരു വിദ്യാർത്ഥിക്ക് ആ സംസ്കാരിക വ്യത്യാസം അനുഭവിക്കേണ്ടി വരും എന്നതില്‍ സംശയമില്ല. സ്വന്തം നാട്ടില്‍ നിന്നുള്ളവരെയൊക്കെ കണ്ടെത്തി ആ സമൂഹവായി അടുത്ത് ജീവിക്കുകയോ പുതിയ സൌഹൃദങ്ങലിലൂടെ അവരുടെ സംസ്കാരങ്ങളെ അറിയുകയെ ചെയ്യാന്‍ സാധിക്കും.

യുകെയിലെ ബിരുദ പ്രോഗ്രാമുകളുടെ കാലാവധി എത്രയാണ്?

യുകെയിൽ ഇന്ത്യക്കാർ വംശീയത നേരിടുന്നുണ്ടോ?
വിദേശ രാജ്യങ്ങളില്‍ പഠനത്തെക്കുറിച്ച് ആലോചന നടത്തുമ്പോൾ വംശീയതയും സുരക്ഷയും അപേക്ഷകർക്കും രക്ഷിതാക്കൾക്കും വലിയ ആശങ്കയുള്ള കാര്യമാണ്. യുകെയിൽ ഇന്ത്യക്കാർ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരമില്ല. ഒരു ഇന്ത്യയ്‌ക്കുള്ളിൽ തന്നെ ചിലരെങ്കിലും വിവേചനത്തിന്റെ സന്ദർഭങ്ങൾ നേരിട്ടിട്ടുണ്ടാകാം. ഒരു വിദേശ വിദ്യാഭ്യാസം പരിഗണിക്കുമ്പോൾ ഇത് ഒരു പ്രധാന ജീവിത പാഠത്തിൽ, അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാൻ പഠിക്കുക, അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക രീതികളുമായി എങ്ങനെ മികച്ച രീതിയിൽ ലയിച്ച് പോകാന്‍ സാധിക്കുക എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.


യുകെയിലെ ബിരുദ പ്രോഗ്രാമുകളുടെ കാലാവധി എത്രയാണ്?
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി. യുകെയിലെ ബിരുദ കോഴ്സുകളുടെ കാലാവധി 4 വർഷമാണ്. യുകെ സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഹ്രസ്വ ബിരുദ കോഴ്സുകളും ഉണ്ട്, അത് പൂർത്തിയാക്കാൻ 1 മുതൽ 2 വർഷം വരെ എടുക്കും. യുകെയിൽ ചെറിയ ബിരുദ കോഴ്സുകൾ ലഭ്യമാണെങ്കിലും, മിക്ക ബിരുദ കോഴ്സുകളും 3 മുതൽ 4 വർഷം വരെ നീണ്ടുനിൽക്കും.

യുകെയിലെ മികച്ച 5 സർവകലാശാലകൾ ഏതൊക്കെയാണ്?

യുകെയിലെ മികച്ച 5 സർവകലാശാലകൾ ഏതൊക്കെയാണ്?
നിങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള പഠനമേഖലയ്ക്ക് ആഗോള അംഗീകാരം നേടിയ മികച്ച 5 സർവ്വകലാശാലകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. യൂണിവേഴ്സിറ്റി റാങ്കിംഗുകൾ ഒരു റാങ്കിംഗ് സമ്പ്രദായത്തിൽ നിന്ന് മറ്റൊന്നുമായി വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും ശരാശരി, യുകെയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഏറ്റവും അഭിലഷണീയമായ സർവകലാശാലകൾ ഇനിപ്പറയുന്ന സർവ്വകലാശാലകളാണെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍.

1-ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
- ആർട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്
-ലൈഫ് സയൻസ് ആന്‍ഡ് മെഡിസിന്‍
-എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
-നാച്ചുറല്‍ സയന്‍സ്
-എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി

2-കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി

-ആർട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്
-എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
-ലൈഫ് സയൻസ് ആന്‍ഡ് മെഡിസിന്‍
-പ്രകൃതി ശാസ്ത്രം
-സോഷ്യൽ സയൻസ് ആന്‍ഡ് മാനേജ്മെന്റും

3-പെരിയൽ കോളേജ് ലണ്ടൻ

-ശാസ്ത്രം
-എഞ്ചിനീയറിംഗ്
-ബിസിനസ്സ്
-മെഡിസിന്‍

4-യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ

-വിദ്യാഭ്യാസം
-ആർക്കിടെക്ക്
-ആർക്കിയോളജി
-നരവംശശാസ്ത്രം
-ലൈഫ് സയൻസസ്
-മെഡിസിന്‍
-ദന്തചികിത്സ

5-എഡിൻബർഗ് സർവകലാശാല

-ആർട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്
-മെഡിസിന്‍
-വെറ്റിനറി
-ബിസിനസ്സ്
-എഞ്ചിനീയറിംഗ്
-ബഹിരാകാശ ശാസ്ത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+