പ്രണയ സംസാരങ്ങൾ! 'അവൻ എന്നെ ഇഷടപ്പെടരുതെന്ന് എനിക്ക് പറയാനും കഴിയില്ല' ; തുറന്ന് പറഞ്ഞ് ദിൽഷ
കൊച്ചി: ബിഗ് ബോസ് സീസൺ 4 ആവേശകരമായ രീതിയിൽ മുന്നേറുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളാണ് ബിഗ് ബോസ് കുടുംബം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ബിഗ് ബോസിലെ പ്രണയ സംഭാഷണങ്ങൾ കേൾക്കുന്ന തിരക്കിലും ത്രിൽ മൂഡിലും ആണ് ഓരോ ബിഗ് ബോസ് ആസ്വാദകരും. പ്രണയ വിഷയവും പ്രണയ സംസാരവും ബിഗ് ബോസ് സീസണിൽ കുറച്ചു ദിവസങ്ങളായി നടക്കുകയാണ്.
ദിൽഷയാണ് പ്രണയ നായിക. എന്നാൽ, ആദ്യം ദിൽഷയോട് പ്രണയാഭ്യർഥന നടത്തിയത് ബ്ലെസ്ലിയാണ്.തനിക്കൊരു ക്രഷ് തോന്നി എന്നാണ് ബ്ലെസ്ലിയാണ് ദിൽഷയോട് പറഞ്ഞത്.

എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയാണ് കണ്ടതെന്നാണ് ദിൽഷ ബ്ലെസ്ലിയാണ് പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്. ദിൽഷ - ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്.

ഈ ചർച്ചകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം റോബിൻ ഇക്കാര്യം ദിൽഷയോട് നേരിട്ട് പറഞ്ഞു. പ്രേക്ഷകരെ വലിയ ഹരം കൊള്ളിക്കുന്ന രീതിയിലാണ് ദിൽഷയോട് റോബിൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ ദിൽഷയ്ക്ക് അതിനോട് താല്പര്യവും ഇല്ല... ബ്ലെസ്ലിയോട് ഉളള തന്റെ കാഴ്ചപാടിനെ കുറിച്ച് റോബിനോട് പറയുകയാണ് ദിൽഷ.

"ബ്ലെസ്ലി എന്നെ പ്രപ്പോസ് ചെയ്തു എന്നത് ശരിയാണ്. ആ രീതിയിൽ ഒരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റില്ലെന്നും നി എനിക്ക് സഹോദരനാണെന്നുമാണ് ബ്ലെസ്ലിയോട് ഞാൻ പറഞ്ഞത്. ഓൾറെഡി ഞാൻ ക്ലിയർ ചെയ്ത സംഭവമാണ് ഇത്. പക്ഷേ അവൻ എന്നെ ഇഷടപ്പെടരുത് എന്ന് എനിക്ക് പറയാനും കഴിയില്ല. അത് അവന്റെ ഇഷ്ടമാണ്. തനിച്ചിരിക്കുമ്പോൾ അവനോട് ചെന്ന് സംസാരിക്കുന്നു. അല്ലാതെ വേറെ ഒന്നുമില്ല", - ഇങ്ങനെ ആണ് ദിൽഷ വ്യക്തമാക്കിയത്. ഒരു ത്രികോണ പ്രണയം നടക്കുന്നു എന്ന തരത്തിൽ പുറത്ത് സംസാരം നടക്കുന്നുണ്ട്.
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

അത് തനിക്ക് മനസ്സിലായി എന്നാണ് റോബിൻ ദിൽഷയോട് വ്യക്തമാക്കിയത്. ഡോക്ടർ ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രം ആണ്. താനായിട്ട് അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. ഡോക്ടർ ബിഗ് ബോസിൽ ഒരു ലക്ഷ്യവും ആയിട്ടാണ് എത്തിച്ചേർന്നത്. അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിൽ താൻ അത് മുഖത്ത് നോക്കി പറയും. ഇതിൽ യാതൊരു പ്രശ്നം ഇല്ലെന്നും ദിൽഷ വ്യക്തമാക്കി.

അതേസമയം, "ഇഷ്ടം കുറയുന്നുണ്ടോ എന്നാണ് എന്റെ സംശയം. എനിക്ക് നേരത്തെയും ഇപ്പോഴും ഒരു പോലെ ഉളള ഫീൽ തന്നെ ആണ് തോന്നുന്നത്. നിന്നിൽ ഉള്ള എന്നെ ആണ് ഞാൻ പ്രണയിക്കുന്നത്. എന്റെ കുടുംബത്തോട് എനിക്ക് ഉളള അറ്റാച്ച്മെന്റിനെക്കാൾ കൂടുതലാണ് നീ" എന്നായിരുന്നു ബ്ലെസ്ലി ദിൽഷയോട് പറഞ്ഞത്. എന്നാൽ, ദിൽഷയുടെ മറുപടി ഞെട്ടിക്കുന്നത് ആയിരുന്നു. "അതിന് എന്നിൽ നീ ഇല്ലല്ലോ. ബ്ലെസ്ലി എന്നെ ചേച്ചിയെ പോലെ കാണണം എന്നാണ് ദിൽഷ പറഞ്ഞത്.
Recommended Video

എന്നാൽ, "നീ മറ്റൊരാളെ കല്യാണം കഴിച്ചാലും സ്നേഹിച്ചാലും എനിക്ക് നിന്നോട് ഉള്ള സ്നേഹം ഇപ്പോൾ ഉളളതു പോലെ തന്നെ നിലനിൽക്കും എന്ന് ബ്ലെസ്ലി ദിൽഷയെ അറിയിച്ചു. രണ്ടു പേർക്കും പരസ്പരം ഇഷ്ടം ആകുമ്പോൾ അണ് കല്യാണവും പ്രണയും എല്ലാം ഉണ്ടാകുന്നത്. അല്ലാതെ ഒരു വ്യക്തി മാത്രം പ്രണയിച്ചാൽ എങ്ങനെ ഇവിടെ ഇതൊക്കെ നടക്കും എന്നും ദിൽഷ ചോദിച്ചു. നിന്നെ ഞാൻ എന്റെ പൊന്നനിയനായി കണ്ടോളാം. നീ എന്നെ ഒരു ചേച്ചിയായിട്ട് കണ്ടോ. സഹോദരന്‍ എന്നതിൽ കൂടുതൽ ഒന്നും എനിക്ക് നിന്നോട് ഒരിക്കലും തോന്നില്ല എന്നാണ് ബ്ലെസ്ലിയോട് ദിൽഷ പറഞ്ഞത്.












Click it and Unblock the Notifications