'അപ്പനെഴുതിയ നാടകങ്ങളിലെല്ലാം അവൾക്ക് രാജകുമാരിയുടെ വേഷമായിരുന്നു'; നൊമ്പരമായി ആൻ റുഫ്‌തയുടെ വേർപാട്
പറവൂർ: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ഇന്നലെ നടന്ന ദുരന്തത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ മാത്രമല്ല, ഒരുപാട് പ്രതീക്ഷകൾ കൂടിയാണ്. അതിൽ ഏറെ വേദനാജനകമായ കാഴ്‌ചകൾ സമ്മാനിക്കുന്നതാണ് അപകടത്തിൽ മരണപ്പെട്ട ആൻ റുഫ്‌തയുടെ വീട്. മുടങ്ങാതെ ശനിയാഴ്‌ചകളിൽ വീട്ടിലെത്തുമായിരുന്ന മകൾ ഇത്തവണ എത്തിയത് അന്ത്യ യാത്രയ്ക്കാണെന്ന് തിരിച്ചറിയുമ്പോൾ വിങ്ങിപൊട്ടുകയാണ് കടുംബവും നാട്ടുകാരും.
പഠനത്തിൽ മിടുക്കിയായിരുന്ന ആൻ, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തത് നല്ലൊരു ഭാവി കൂടി മുന്നിൽ കണ്ടായിരുന്നു. ചവിട്ടുനാടക കലാകാരനായ റോയ് ജോർജ് കുട്ടിയുടെ മകളായ ആനിന് കുട്ടിക്കാലം മുതൽ കലാപരമായ പ്രവർത്തനങ്ങളിലും താൽപര്യമുണ്ടായിരുന്നു. റോയ് ഒരുക്കുന്ന നാടകങ്ങളിലെല്ലാം പ്രധാന വേഷത്തിൽ അഭിനയിക്കാനും ആൻ തന്നെയായിരുന്നു മുൻപിൽ.

ഒരച്ഛൻ മകൾക്ക് നൽകേണ്ടതെല്ലാം നാടകത്തിലൂടെ നൽകിയ റോയ് അവളെ കലാലോകത്തേക്ക് കൈപിടിച്ചുയർത്തി. റോയ് എഴുതിയ നാടകങ്ങളിലെല്ലാം ആനിന് രാജകുമാരിയുടെ വേഷമായിരുന്നു എന്നത് കേവലം യാദൃശ്ചികമായിരുന്നില്ല. ഒരച്ഛൻ മകൾക്ക് വേണ്ടി എഴുതുമ്പോൾ ഇതിൽ കുറഞ്ഞതൊന്നും മതിയാവില്ലെന്ന് അദ്ദേഹവും കരുതിക്കാണണം.
വിശുദ്ധ ഗീവർഗീസ്, ജൊവാൻ ഓഫ് ആർക്ക്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങിയ നിരവധി ചവുട്ട് നാടകങ്ങളിൽ ആൻ വേഷമിട്ടു. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാനും ആ മിടുക്കി തയ്യാറായില്ല. തന്റെ പിതാവ് ജീവിതം ഉഴിഞ്ഞുവച്ച ചവുട്ട് നാടകങ്ങളുടെ പ്രചാരണത്തിനായി സ്വയം രംഗത്തിറങ്ങിയ ആൻ കുട്ടികൾക്ക് പരിശീലനം നൽകാനും മുൻപന്തിയിൽ നിന്നു.
ആനിന്റെ പഠനം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോവാനാണ് മാതാവ് ഇറ്റലിയിലേക്ക് പോയത്. അധികം കാലം ആയിട്ടില്ല അവർ ജോലി തേടി അവിടേക്ക് പോയിട്ട്. എന്നാൽ തന്റെ പൊന്നുമോളെ അവസാനമായി ഒരുനോക്ക് കാണാൻ ആ അമ്മ പറവൂരിലെ വീട്ടിലെത്തുമ്പോൾ, അത് സങ്കട കാഴ്‌ചയായിരിക്കും എന്നുറപ്പാണ്.
ആൻ തന്നെ പ്രധാന വേഷത്തിലെത്തിയ ഒരു ചവുട്ട് നാടകത്തിൽ പറയുന്ന വാക്കുകളുണ്ട്. "അന്ധയായ മകളേ, നീയെന്റെ അടുക്കൽ വരൂ. നിനക്ക് ഞാൻ ക്രിസ്‌തുവിന്റെ നാമത്തിൽ വെളിച്ചം നൽകാം". ജീവിച്ച ഇക്കാലം വരെയും ആ കുടുംബത്തിന്റെ വെളിച്ചമായിരുന്നു ആൻ റുഫ്‌ത എന്ന പെൺകുട്ടി. ഒരുപക്ഷേ, മറ്റൊരു ലോകത്തിരുന്ന് അവൾ എല്ലാം കാണുന്നുണ്ടാവും, റോയ് ഒരുക്കുന്ന നാടകങ്ങളിലെ വേഷവും ഒരിക്കൽ കൂടി അണിയുന്നുണ്ടാവും...
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications