Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ക്ക് ഒരു വിലയുമില്ലേ? ഇവര്‍ക്കെന്തിനാ ഇത്ര തുക; ഐപിഎല്ലില്‍ ഓവര്‍പ്രൈസ് താരങ്ങള്‍ ഇവര്‍

ഐപിഎല്‍ കോടികളുടെ ബിസിനസ് നടക്കുന്ന ക്രിക്കറ്റ് ലീഗാണ്. ഓരോ വര്‍ഷത്തെയും താരലേലത്തില്‍ പലര്‍ക്കും വമ്പന്‍ തുകകളാണ് ലഭിക്കാറുള്ളത്. അതുപോലെ സൂപ്പര്‍ താരങ്ങള്‍ക്കായി വലിയ മത്സരങ്ങള്‍ തന്നെ ലേലത്തില്‍ നടക്കാറുണ്ട്. ഏറ്റവും രസകരമായ കാര്യം വമ്പന്‍ തുക നല്‍കി വാങ്ങുന്നവരൊന്നും തന്നെ ഗംഭീര പ്രകടനം ഐപിഎല്ലില്‍ നടത്താറില്ല എന്നതാണ്.

വിരാട് കോലി, രോഹിത് ശര്‍മ, മഹേന്ദ്ര സിംഗ് ധോണി പോലുള്ളവര്‍ തന്നെയാണ് ഐപിഎല്ലിലെയും സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ ഇവരേക്കാള്‍ പ്രതിഫലം പറ്റുന്നവര്‍ ലീഗിലുണ്ട്. ലേലത്തില്‍ ഇവര്‍ക്ക് കിട്ടിയ തുക അധികമാണെന്ന് നമുക്ക് പോലും തോന്നാം. അത്തരം താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

alzzari-joseph

അല്‍സാരി ജോസഫ്

വെസ്റ്റിന്‍ഡീസ് താരമായ അല്‍സാരി ജോസഫ് ടി20ക്ക് ചേരുന്ന ബൗളറാണോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. ഇത്തവണ റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂര്‍ ജോസഫിനെ സ്വന്തമാക്കിയത് 11.75 കോടിക്കാണ്. ഇതൊന്നും താരം ഇപ്പോഴത്തെ ഫോമില്‍ അര്‍ഹിക്കുന്നില്ല.

ഐപിഎല്‍ 2023ല്‍ വെറും ഏഴ് വിക്കറ്റാണ് ജോസഫ് വീഴ്ത്തിയത്. 9.38 ആണ് ഇക്കോണമി. ധാരാളം റണ്‍സ് വഴങ്ങുന്ന താരത്തെ ആര്‍സിബി അര്‍ഹിക്കുന്നതിലും കൂടുതല്‍ പണം നല്‍കിയാണ് വാങ്ങിയത്.

സ്‌പെന്‍സര്‍ ജോസഫ്

ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളറാണ് സ്‌പെന്‍സര്‍ ജോണ്‍സന്‍. പത്ത് കോടിയാണ് ലേലത്തില്‍ താരത്തിനായി ടൈറ്റന്‍സ് മുടക്കിയത്. അങ്ങനെ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ബൗളറാണ് സ്‌പെന്‍സര്‍. ഇന്ത്യന്‍ മണ്ണില്‍ കളിച്ചുള്ള അനുഭവും താരത്തിനില്ല. തീര്‍ച്ചയായും താരത്തിനായി മുടക്കിയത് വളരെ ഉയര്‍ന്ന തുകയാണ്.

ഹര്‍ഷല്‍ പട്ടേല്‍

പഞ്ചാബ് കിംഗ്‌സ് 11.75 കോടിയാണ് ഹര്‍ഷല്‍ പട്ടേലിനായി മുടക്കിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത്തവണ കൂടുതല്‍ പണം ലഭിച്ചതും ഹര്‍ഷലിനാണ്. എന്നാല്‍ ആഭ്യന്തര സീസണിലോ കഴിഞ്ഞ ഐപിഎല്‍ സീസണിലോ താരത്തിന്റെ പ്രകടനം മോശമാണ്.

ഈ വര്‍ഷം കഴിഞ്ഞ ഐപിഎല്ലില്‍ 9.66 ആണ് താരത്തിന്റെ ഇക്കോണമി. ഇങ്ങനെയുള്ള താരത്തിന് 11 കോടി വളരെ കൂടുതലാണ്. ഹര്‍ഷലിന്റെ പ്രകടനം അവസരത്തിനൊത്ത് ഉയരാനുള്ള സാധ്യത ഇപ്പോള്‍ കുറവാണ്.

സമീര്‍ റിസ്‌വി

ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് സമീര്‍ റിസ്വിയെ സ്വന്തമാക്കിയത്. 8.40 കോടിയാണ് താരത്തിനായി മുടക്കിയത്. ആഭ്യന്തര ടി20യില്‍ 49.16 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി. പക്ഷേ പരിചയസമ്പത്ത് തീരെയില്ലാത്തത് ഐപിഎല്ലില്‍ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഇത്രയും വലിയ തുകയ്ക്ക് മികച്ച പ്രകടനം റിസ്വി നടത്തിയില്ലെങ്കില്‍ സിഎസ്‌കെയ്ക്കും അത് തിരിച്ചടിയാവും.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വില വളരെ കൂടുതലാണ്. 24.75 കോടിയാണ് സ്റ്റാര്‍ക്കിനായി കെകെആര്‍ മുടക്കിയത്. ഇത് ഐപിഎല്‍ ലേലത്തിലെ ഉയര്‍ന്ന തുകയാണ്. സ്റ്റാര്‍ക്കിന് ഐപിഎല്ലില്‍ വലിയ തോതില്‍ തിളങ്ങിയ ചരിത്രമില്ല.

കഴിഞ്ഞ എട്ട് വര്‍ഷമായി ഐപിഎല്ലില്‍ താരം കളിച്ചിട്ടുമില്ല. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ശരാശരി പ്രകടനമാണ് സ്റ്റാര്‍ക്ക് നടത്തിയത്. ഇതെല്ലാം സ്റ്റാര്‍ക്കിനായി മുടക്കിയ തുക കൂടുതലാണെന്ന് തെളിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+