ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ല, അപ്പോഴേക്കും കോടീശ്വരന്‍; സച്ചിന്റെ മകന്‍ അര്‍ജുന്റെ ആസ്തി ഇത്ര
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അദ്ദേഹം ക്രിക്കറ്റ് ലോകത്ത് സജീവമായി തന്നെയുണ്ട്. സച്ചിന്റെ മകനും ഇപ്പോള്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സച്ചിനെ പോലെ ബാറ്റിംഗില്‍ അല്ല ബൗളിംഗിലാണ് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മികച്ചൊരു പേസ് ബൗളറാണ് അര്‍ജുന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും അര്‍ജുന്‍ കളിച്ചിട്ടുണ്ട്. സച്ചിന് മുമ്പ് പേസ് ബൗളറാകാനായിരുന്നു താല്‍പര്യം. അത് മകനിലൂടെ ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മുംബൈ ടീമിനായി കളിക്കുമ്പോഴും തന്റെ കഴിവുകള്‍ അര്‍ജുന്‍ പുറത്തെടുത്തിട്ടുണ്ട്.

2021ലെ ഐപിഎല്‍ താരലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ടീമിലെടുക്കുന്നത്. 2023 ഏപ്രിലിലാണ് താരം മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ആദ്യ മത്സരം. അതേസമയം ഇതുവരെ ഇന്ത്യന്‍ ടീമില്‍ അര്‍ജുന്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍ അതിന് മുമ്പേ തന്നെ സച്ചിന്റെ മകന്‍ ഒരു കോടീശ്വരനാണ്. പലര്‍ക്കും അറിയാത്താരൊരു രഹസ്യമാണിത്.
മൂന്ന് മില്യണ്‍ യുഎസ് ഡോളറാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആസ്തി. ഏകദേശം 21 കോടി രൂപ വരും ഇത്. ഐപിഎല്‍-ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും താരം സമ്പാദിച്ചത്. അതേസമയം കരിയര്‍ ആരംഭിച്ചതേയുള്ളൂ അര്‍ജുന്‍. അതുകൊണ്ട് മറ്റ് മേഖലകളിലേക്ക് കടന്നിട്ടില്ല. ഐപിഎല്‍ കരാറുകളാണ് താരത്തിന് ഇപ്പോള്‍ ലഭിക്കുന്ന പ്രധാന വരുമാന മാര്‍ഗം.
ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധ്യതയുള്ള ബൗളര്‍മാരില്‍ ഒരാളാണ് അര്‍ജുന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ബിസിസിഐയുടെ വാര്‍ഷിക കരാറുകളൊന്നും ടീമിനായി കളിക്കാത്തത് കൊണ്ട് അര്‍ജുന് ലഭിച്ചിട്ടില്ല. 2021ലെ താരലേലത്തില്‍ ഇരുപത് ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ സ്വന്തമാക്കിയത്. 2022 ലേലത്തില്‍ 30 ലക്ഷം രൂപയായി തുക ഉയരുകയും ചെയ്തു. നാല് വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ 1 കോടി രൂപയാണ് അര്‍ജുന്‍ സ്വന്തമാക്കിയത്.
അതേസമയം അര്‍ജുന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ല. അതുകൊണ്ട് പരസ്യ ചിത്രങ്ങളൊന്നും താരത്തെ തേടി വന്നിട്ടില്ല. സ്വന്തമായി വീടും അര്‍ജുന് ഇല്ല. മാതാപിതാക്കള്‍ക്കൊപ്പമാണ് താരം താമസിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിലാണ് അര്‍ജുന്‍ താമസിക്കുന്നത്. ഇത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വസതിയാണ്. ആറായിരം സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. 2007ല്‍ 39 കോടി രൂപയ്ക്കാണ് ഈ ബംഗ്ലാവ് സച്ചിന്‍ വാങ്ങിയത്. ഇന്ന് നൂറ് കോടിയോളം വിലയുണ്ട്. അര്‍ജുന് സ്വന്തമായി കാര്‍ ശേഖരവും ഇല്ല. സച്ചിന്റെ കാര്‍ ശേഖരത്തില്‍ പോര്‍ഷെ, ബിഎംഡബ്ല്യു, മേഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കാറുകളുണ്ട്.












Click it and Unblock the Notifications