എറിഞ്ഞാല്‍ കുറ്റി തെറിപ്പിക്കും, അര്‍ഷ്ദീപിന്റെ ആസ്തി ചില്ലറയല്ല, ചണ്ഡീഗഡില്‍ കൊട്ടാരം പോലൊരു വീടും
ഇന്ത്യന്‍ ടീമിലെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് അര്‍ഷ്ദീപ് സിംഗ്. ഐപിഎല്‍ ക്രിക്കറ്റിലൂടെ തിളങ്ങിയാണ് അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇന്ന് താരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റെടുത്താണ് താരം മികവ് തെളിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് അര്‍ഷ്ദീപ് സിംഗ്.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മാരക പ്രകടനം അര്‍ഷ്ദിപില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലൂടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമാണ് താരം ലക്ഷ്യമിടുന്നത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അര്‍ഷ്ദീപ് ഉണ്ടാക്കിയ സമ്പത്ത് എത്രയാണെന്ന് നോക്കാം.

മധ്യപ്രദേശിലെ ഗുണയില്‍ ഒരു സിഖ് കുടുംബത്തിലാണ് അര്‍ഷ്ദീപ് ജനിച്ചത്. താരത്തിന്റെ പിതാവ് സിഐഎസ്എഫില്‍ ജവാനായിരുന്നു. ഗല്ലി ക്രിക്കറ്റിലൂടെയാണ് താരം വളര്‍ന്ന് വന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും, ഐപിഎല്ലിലെ പ്രകടനമാണ് അര്‍ഷ്ദീപിനെ പ്രശസ്തനാക്കിയത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടിയാണ് താരം ഐപിഎല്ലില്‍ കളിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഇന്ത്യക്ക് വേണ്ടി താരം അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയാണ് അര്‍ഷ്ദീപ് കളിക്കുന്നത്. പിതാവിലൂടെയാണ് അര്‍ഷ്ദീപിന് ക്രിക്കറ്റില്‍ താല്‍പര്യം വരാന്‍ തുടങ്ങിയത്. ചണ്ഡീഗഡിലെ കോച്ചിംഗ് ക്യാമ്പില്‍ മകനെ എത്തിച്ചതും പിതാവ് തന്നെയാണ്.
2018ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു അര്‍ഷ്ദീപ്. അതുപോലെ സികെ നായിഡു ട്രോഫിയില്‍ രാജസ്ഥാനെതിരെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു താരം. മത്സരത്തില്‍ മൊത്തം പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു അര്‍ഷ്ദീപ്. അതിന് ശേഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വമ്പന്‍ മത്സരങ്ങളെ അര്‍ഷ്ദീപിനെ തേടി വരാന്‍ തുടങ്ങിയത്.
2018ലാണ് താരം പഞ്ചാബ് കിംഗ്‌സില്‍ കളിക്കാന്‍ തുടങ്ങിയത്. ഐപിഎല്ലില്‍ നിന്ന് വലിയ തുക തന്നെ താരത്തിന് ലഭിക്കുന്നുണ്ട്. 2022 ഐപിഎല്‍ താരലേലത്തിന് മുമ്പ് പഞ്ചാബ് അര്‍ഷ്ദീപിനെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. നാല് കോടി രൂപയാണ് പഞ്ചാബ് താരത്തിന് നല്‍കിയത്.
അര്‍ഷ്ദീപിന്റെ ആസ്തി ചുരുങ്ങിയ കാലം കൊണ്ടാണ് കുതിച്ച് കയറിയത്. ഒന്‍പത് കോടിയാണ് താരത്തിന്റെ ആസ്തി. പരസ്യങ്ങള്‍, ഐപിഎല്‍ പ്രതിഫലം, ഇന്ത്യന്‍ ടീമിലെ പ്രതിഫലം എന്നിവയെല്ലാം ചേര്‍ന്നാണ് താരത്തിന്റെ ആസ്തി ഇത്രത്തോളം എത്തിച്ചത്. പഞ്ചാബിന് വേണ്ടി കളിച്ച് ഇതുവരെ 8.60 കോടിയാണ് താരം നേടിയത്.
2019ല്‍ 20 ലക്ഷമാണ് അര്‍ഷ്ദീപ് പ്രതിഫലമായി നേടിയത്. 2021 വരെ ഇതേ പ്രതിഫലമാണ് ലഭിച്ചത്. 2022 മുതല്‍ താരത്തിന് നാല് കോടിയാണ് ലഭിക്കുന്നത്. താരത്തിന് സ്വന്തമായി ടൊയോട്ട ഫോര്‍ച്യൂണറുണ്ട്. 32 ലക്ഷമാണ് ഈ കാറിനായി താരം ചെലവാക്കിയത്. അത് മാത്രമല്ല ചണ്ഡീഗഡില്‍ വലിയൊരു ബംഗ്ലാവും താരത്തിനുണ്ട്. മൂന്ന് നില വീടാണിത്.












Click it and Unblock the Notifications