ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ മത്സരം നടക്കുമോ? മഴയില്‍ മുങ്ങുമോ? ശ്രീലങ്കയില്‍ നിന്ന് ആശ്വാസ വാര്‍ത്ത
കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ സംഭവിച്ചത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഈ മത്സരത്തിലും നടക്കുമെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മഴ വില്ലനായി എത്തുമെന്നാണ് ആരാധകര്‍ ഭയക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കൊണ്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മഴ കാരണം മത്സരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പിലെ ഡയറക്ടര്‍ ജനറലായ അതുല കരുണനായകെയാണ് മഴയെ പേടിക്കേണ്ടി വരില്ലെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പശ്ചിമ പ്രവിശ്യയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ മഴയുടെ കരുത്ത് കുറയുമെന്നും കരുണനായകെ പറഞ്ഞു. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് ശേഷം കാലാവസ്ഥ മറും. മഴയ്ക്ക് പകരം കുറച്ച് ചൂടേറിയ കാലാവസ്ഥ രാജ്യത്ത് ലഭ്യമാകും. സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതുകൊണ്ട് വീണ്ടുമൊരു മത്സരം കൂടി വരുമ്പോള്‍ ഇന്ത്യക്കാണ് കൂടുതല്‍ സമ്മര്‍ദം.പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നിരുന്നു.
പാക് ബൗളിംഗ് നിരയുടെ മികച്ച പ്രകടനവും മത്സരത്തിലുണ്ടായിരുന്നു. എന്നാല്‍ പാകിസ്താന്‍ ബാറ്റ് ചെയ്യാനാവാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ഇത് കാലവര്‍ഷത്തിന്റെ അവസാന പാദമായത് കൊണ്ടാണ് കനത്ത മഴ ലഭിക്കുന്നതെന്ന് അതുല കരുണനായകെ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ച തുടരുന്നതും ഇതേ മഴയാണ്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് ശേഷം കൂടുതല്‍ തെളിഞ്ഞ ആകാശം ദൃശ്യമാകും.
മേഘങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും, മഴ വളരെ കുറവായിരിക്കുമെന്നും കരുണനായക വ്യക്തമാക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് ഏഷ്യാ കപ്പ് മഴ പെയ്യാന്‍ സാധ്യതയുള്ള വേദികളില്‍ നടത്തുന്നതില്‍ വ്യാപക വിമര്‍ശനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടുന്നുണ്ട്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം തന്നെ നഷ്ടപ്പെട്ടാല്‍ അത് ആരാധക രോഷം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതേ വേദിയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
പതിനഞ്ചിന് ബംഗ്ലാദേശുമായും ഇന്ത്യക്ക് മത്സരമുണ്ട്. സെപ്റ്റംബര്‍ 17നാണ് ഫൈനല്‍. മഴയില്‍ മുങ്ങിയ ഇന്ത്യ-പാക് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ മുന്‍ നിര ശരിക്കും ബുദ്ധിമുട്ടിയിരുന്നു. അതേസമയം പാകിസ്താനില്‍ നടത്തേണ്ട മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ കാരണമായത്. പാകിസ്താനില്‍ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുക്കുകയായിരുന്നു.












Click it and Unblock the Notifications