വിരാടിന്റെ ചെരിപ്പുമായി പോലും ബാബറിനെ താരതമ്യപ്പെടുത്താനാവില്ല; പാക് ക്യാപ്റ്റനെതിരെ അധിക്ഷേപം
ന്യൂയോര്‍ക്ക്: പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഇന്ത്യന്‍ താരം വിരാട് കോലിയുമായി ക്രിക്കറ്റ് പണ്ഡിതര്‍ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. വിരാട് കോലിയെ റണ്‍സടിച്ച് കൂട്ടുന്നത് കൊണ്ടാണിത്. ഇന്ത്യ-പാകിസ്താന് മത്സരത്തിന് മുമ്പ് ഈ വിഷയത്തില്‍ വിവാദ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.
രണ്ട് പേരും പലപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട്. എന്നാല്‍ കോലിയുമായി യാതൊരു താരതമ്യത്തിനും ബാബര്‍ അര്‍ഹനല്ലെന്ന് പറയുകയാണ് കനേരിയ. കോലിയുടെ നേട്ടങ്ങളും. താരം കളത്തില്‍ കാണിക്കുന്ന സ്കില്ലുകളും ബാബറില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

കോലിയുമായി ഒരിക്കലും താരതമ്യത്തിന് പോലും ബാബര്‍ അര്‍ഹനല്ല. ഇതിന് ഒരു സുപ്രധാന സന്ദര്‍ഭം പറഞ്ഞുതരാം. അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ നേരത്തെ പാകിസ്താന് തോറ്റിരുന്നു. എന്നാല്‍ ബാബര്‍ മികച്ച രീതിയില്‍ കളിച്ചുവന്നിരുന്നു. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടു.
ടീമിന്റെ തോല്‍വിക്ക് അത് കാരണമായി എന്നും കനേരിയ ചൂണ്ടിക്കാണിച്ചു. അമേരിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടിരിക്കുകയാണ്. നാല്‍പ്പത് റണ്‍സ് എടുത്ത ശേഷം ബാബര്‍ പുറത്തായത് പാകിസ്താന്റെ തോല്‍വിയില്‍ നിര്‍ണായകമായതായും കനേരിയ ചൂണ്ടിക്കാണിച്ചു.
ബാബര്‍ എപ്പോഴെല്ലാം സെഞ്ച്വറിയടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വിരാട് കോലിയുമായി താരതമ്യം വന്ന് തുടങ്ങും. ശരിക്കും പറഞ്ഞാല്‍ വിരാടിന്റെ ചെരിപ്പുമായി താരതമ്യം ചെയ്യാന്‍ പോലും ബാബര്‍ അര്‍ഹനല്ലെന്നും കനേരിയ ഐഎഎന്‍എസ്സിനോട് പറഞ്ഞു. യുഎസ് ബൗളര്‍മാര്‍ ശരിക്കും ബാബറിനെ റണ്‍സ് സ്കോര്‍ ചെയ്യാനാവാത്ത വിധം വരിഞ്ഞുമുറുക്കിയിരുന്നു.
താരത്തിന് റണ്‍സടിക്കാനേ സാധിക്കുന്നുണ്ടായിരുന്നില്ല. നാല്‍പ്പത് റണ്‍സടിച്ചതിന് പിന്നാലെ ബാബര്‍ പുറത്താവുകയും ചെയ്തു. ക്രീസില്‍ ഉറച്ച് നില്ക്കാന് ബാബര്‍ ശ്രമിക്കണമായിരുന്നു. അതിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ ബാബറിന് സാധിക്കുമായിരുന്നു. ഏകപക്ഷീയമായി ജയിക്കേണ്ട മത്സരമായിരുന്നു അതെന്നും കനേരിയ പറഞ്ഞു.
ടി20 ക്രിക്കറ്റിലെ പാകിസ്താനെ ആദ്യ മത്സരമായിരുന്നു യുഎസ്സിനെതിരെയുള്ളത്. എന്നാല്‍ അപ്രതീക്ഷിതമായി ടീം തോല്‍ക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുഹമ്മദ് ആമിര്‍ അധികം റണ്‍സ് വഴങ്ങിയതുമെല്ലാം തോല്‍വിക്ക് കാരണമായിരുന്നു. പാകിസ്താനെതിരെ ഇന്ത്യ ഉറപ്പായും വമ്പന്‍ ജയം തന്നെ നേടും. പാകിസ്താന് ടീമിന്റെ സമീപനം തന്നെ ശരിയല്ല.
ബൗളിംഗ് കരുത്തില്‍ കൂടുതലായി ആശ്രയിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് പ്രശ്നക്കാരന്‍. ഇന്ത്യ അവരെ നാണം കെടുത്തി വിടും. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള യാതൊന്നും പാകിസ്താന്റെ കൈയ്യില്ഇല്ല. ലോകകപ്പിന് എത്തിയാല്‍ പാകിസ്താന് ആദ്യം പറയുക ബൗളിംഗ് ടീമിനെ വിജയിപ്പിക്കുമെന്നാണ്. എന്നാല്‍ ആ ബൗളിംഗാണ് ആദ്യ മത്സരം തോല്‍പ്പിച്ചതെന്നും കനേരിയ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications