പാക് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഒന്നുമല്ല, ബിസിസിഐയുടെ ആസ്തി കേട്ടാല്‍ ഞെട്ടും
ലോക ക്രിക്കറ്റില്‍ ഇന്ത്യക്കുള്ള സ്ഥാനം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് പ്രധാന കാരണം ബിസിസിഐയാണ്. അതോടൊപ്പം നിരവധി സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുണ്ടാവുകയും ചെയ്തു. ഇതിനൊക്കെ പുറമേ ഐപിഎല്‍ പോലൊരു ക്രിക്കറ്റ് ലീഗും ഇന്ത്യയുടെ ആധിപത്യത്തെ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന ബിസിസിഐ എത്രത്തോളം കരുത്തരാണെന്ന് അറിയുമോ?
ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് സംഘടനയാണ് ഇന്ത്യയിലുള്ളത്. ഇത് അധികം പേര്‍ക്കും അറിയാന്‍ സാധ്യതയില്ല. യൂറോപ്പിലും, ഓസ്‌ട്രേലിയയിലും എല്ലാമുള്ള ക്രിക്കറ്റ് സംഘടനകളൊന്നും ബിസിസിഐയുടെ അടുത്തെത്തില്ല. മറ്റ് ക്രിക്കറ്റ് സമിതികളേക്കാള്‍ ഇരട്ടിയിലും അധികമാണ് ബിസിസിഐയുടെ ആസ്തിയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2.25 ബില്യണാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇപ്പോഴത്തെ ആസ്തി. ഇത് 18700 കോടി രൂപ വരും. ഇത്രത്തോളം ആസ്തി ഒരു ക്രിക്കറ്റ് ബോര്‍ഡിനുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ചിരവൈരികലായ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴെയാണെന്ന് പറയേണ്ടി വരും. വെറും ചുരുങ്ങിയ വരുമാനം മാത്രമാണ് പിസിക്കുള്ളത്.
രണ്ടാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്. ഇവരുടെ സമ്പത്ത് ബിസിസിഐയുടെ ഏഴയലത്ത് പോലുമില്ല. 79 മില്യണ്‍ യുഎസ് ഡോളറാണ് അവരുടെ ആസ്തി. വെറും 600 കോടി മാത്രമേ ഇതുണ്ടാവൂ. നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വളരെ മുന്നിലായിരുന്നു. 2008 മുതല്‍ ബിസിസിഐയുടെ ആസ്തിയും ബിസിനസുമെല്ലാം മുകളിലോട്ടാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റും അതുപോലെ ക്രിക്കറ്റ് ബോര്‍ഡും മൊത്തത്തില്‍ മാറുകയായിരുന്നു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയേക്കാള്‍ 28 മടങ്ങ് അധികമാണ് ബിസിസിഐയുടെ ആസ്തി. ഇതില്‍ നിന്ന് തന്നെ ക്രിക്കറ്റ് ബോര്‍ഡിന് ലോക ക്രിക്കറ്റിലുള്ള ആധിപത്യം വ്യക്തമാണ്. അതേസമയം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തി വളരെ പിന്നിലാണ്. 55 മില്യണ്‍ ഡോളറാണ് അവരുടെ ആസ്തി. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചതോടെ വരുമാനം വരുന്നുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ പിഎസ്എല്‍ പിന്നിലാണ്.ഐപിഎല്ലിലും ബിഗ് ബാഷും കഴിഞ്ഞാല്‍ പോലും ഇവ ജനപ്രിയ പട്ടികയില്‍ ഉണ്ടാവില്ല.
ഇന്ത്യയുമായി ദക്ഷിണാഫ്രിക്ക അടുത്ത് തന്നെ പരമ്പര കളിക്കുന്നുണ്ട്. അവരുടെ ക്രിക്കറ്റ് ബോര്‍ഡ് ആസ്തിയില്‍ ആറാം സ്ഥാനത്താണ്. 47 മില്യണാണ് ആസ്തി. ഇത് ബിസിസിഐ ആസ്തിയുടെ വെറും രണ്ട് ശതമാനം മാത്രമേ വരൂ. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര ക്രിക്കറ്റ് സൗത്താഫ്രിക്കയെ സംബന്ധിച്ച് വലിയ വരുമാനം ലഭിക്കുന്നതാണ്. 68.7 മില്യണ്‍ യുഎസ് ഡോളര്‍ ഇതിലൂടെ ലഭിക്കും. മൂന്ന് ടി20, 3 ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍ എന്നിവയാണ് കളിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം 28.5 മില്യണ്‍ ഡോളറാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഈ നഷ്ടം നികത്താന്‍ പരമ്പരയ്ക്കാവും.












Click it and Unblock the Notifications