Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോക്‌സ് ചതിയന്‍, ഇംഗ്ലണ്ട് ചതിയന്‍മാരുടെ ടീം, ജെയ്‌സ്വാളിനെ പുറത്താക്കാന്‍ കള്ളക്കളി; വിമര്‍ശനം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ വന്‍ വിവാദം. ഇല്ലാത്ത ഔട്ടിനായി വന്‍ നീക്കങ്ങള്‍ നടത്തിയ ഇംഗ്ലണ്ട് ടീമിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇംഗ്ലണ്ട് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ ക്യാച്ച് എടുത്തുവെന്ന് അവകാശപ്പെട്ട് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് വലിയ അപ്പീല്‍ നടത്തിയിരുന്നു.

ഇംഗ്ലണ്ട് ടീം വലിയ ആവേശപ്രകടനവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അമ്പയര്‍മാര്‍ ക്യാച്ച് എടുത്തിരുന്നോ എന്ന് പരിശോധിച്ചു. തേര്‍ഡ് അമ്പയര്‍ ജെയ്‌സ്വാള്‍ ഔട്ടല്ലെന്ന് വിധിക്കുകയും ചെയ്തു. ഇതാണ് വിവാദമായിരിക്കുന്നത്. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ബെന്‍ ഫോക്‌സ് ഇങ്ങനെ ഒരു ചതി നടത്തിയത്.

england-vs-india-fourth-test

ഒലി റോബിന്‍സണ്‍ എറിഞ്ഞ 20ാം ഓവറിന്റെ അവസാന പന്തില്‍ ജെയ്‌സ്വാളിന്റെ ബാറ്റില്‍ ചെറുതായി ഒന്ന് തട്ടിയ ശേഷം കീപ്പറുടെ കൈയ്യിലേക്ക് പോവുകയായിരുന്നു. ക്യാച്ചെടുത്തുവെന്നായിരുന്നു ഫോക്‌സിന്റെ അവകാശപ്പെട്ടു. വളരെ താഴ്ന്നായിരുന്നു പന്ത്് ബാറ്റ്‌സ്മാനെ മറികടന്ന് പോയത്. ഇംഗ്ലണ്ട് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് പോവുകയായിരുന്നു.

ക്യാച്ചെടുത്തിരുന്നോ എന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ഫോക്‌സിന്റെ മുന്നില്‍ ബൗണ്‍സ് ചെയ്ത ശേഷമാണ് ഗ്ലൗസിലേക്ക് കയറിയത്. ഇത് ശരിക്കും ഒരു വിക്കറ്റ്കീപ്പര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നിട്ടും ഫോക്‌സ് അപ്പീല്‍ ചെയ്യുകയായിരുന്നു. അതാണ് വിവാദമായത്.

ഫോക്‌സിന്റെ അപ്പീലാണ് ഇവിടെ വലിയ വിവാദമായത്. ഇംഗ്ലണ്ട് ആകെ ആവേശത്തോടെ അപ്പീല്‍ ചെയ്യുകയുമായിരുന്നു. ഉറപ്പായും അത് ക്യാച്ചാണെന്ന് ടീം വിശ്വസിച്ചിരുന്നു. അതാണ് ജെയ്‌സ്വാളിന്റെ പുറത്താകല്‍ നേരത്തെ തന്നെ ആഘോഷിക്കാന്‍ കാരണം. ഇത് ഇംഗ്ലണ്ട് ടീമിന്റെ അമിതാവേശം കാണിക്കുന്നതായിരുന്നു. തേര്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സന്‍ എല്ലാ ആംഗിളില്‍ നിന്നും ഈ പുറത്താകല്‍ പരിശോധിച്ചു.

എല്ലാ ദൃശ്യങ്ങളില്‍ നിന്നും ഫോക്‌സിന്റെ ഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്ത് വീണിരുന്നു എന്ന് വ്യക്തമായിരുന്നു. ഇതോടെ ജെയ്‌സ്വാള്‍ പുറത്തായിട്ടില്ലെന്ന് അമ്പയര്‍ വിധിക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പ്രതികരണം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. കടുത്ത അതൃപ്തി പ്രകടമാക്കുന്ന രീതിയിലായിരുന്നു സ്റ്റോക്‌സിന്റെ പ്രതികരണം.

നിരവധി വിദഗ്ധരാണ് സ്റ്റോക്‌സിനും ഇംഗ്ലണ്ട് ടീമിനുമെതിരെ വിമര്‍സനം നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീം ചതിയന്‍മാരാണെന്ന പ്രയോഗവും ഇന്ത്യന്‍ ആരാധകരില്‍ നിന്നുണ്ടായിരുന്നു. ബെന്‍ ഫോക്‌സിനെതിരെയും വ്യാപക വിമര്‍ശനമുണ്ടായി. ഫോക്‌സ് ചതിയന്‍ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ട് ടീം തീര്‍ത്തും അപക്വമായ രീതിയില്‍ ആഘോഷം നടത്തിയും, അപ്പീല്‍ ചെയ്തതുമെല്ലാം വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ജോ റൂട്ട് സെഞ്ച്വറി അടക്കം നേടി ഇംഗ്ലണ്ടിനെ നല്ലൊരു സ്‌കോറില്‍ എത്തിച്ച ദിവസമാണ് വലിയ വിവാദമുണ്ടായിരിക്കുന്നത്. ഫോക്‌സ് ഈസ് എന്ന ബ്ലഡി ചീറ്റ് എന്ന പ്രയോഗവും ഇന്ത്യന്‍ ആരാധകര്‍ നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+