9 മാസത്തിനിടെ ആദ്യമായി പന്തെറിഞ്ഞ് സ്റ്റോക്‌സ്, രോഹിത്ത് പുറത്ത്; ഇംഗ്ലണ്ടിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ക്യാമ്പിനെ അമ്പരപ്പിച്ച് ബെന്‍ സ്റ്റോക്‌സിന്റെ ബൗളിംഗ്. രോഹിത് ശര്‍മ പുറത്തായ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. മത്സരത്തില്‍ 103 റണ്‍സുമായി രോഹിത് തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴായിരുന്നു പുറത്തായത്.
ബ്രേക് ത്രൂവിനായി ഇംഗ്ലണ്ട് എല്ലാ ബൗളര്‍മാരെയും പരീക്ഷിച്ചെങ്കിലും രോഹിത്തോ ശുഭ്മാന്‍ ഗില്ലോ വീണിരുന്നില്ല. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യയെ അതിശക്തമായ നിലയിലെത്തിച്ചിരുന്നു. ഈ സമയത്താണ് സ്‌റ്റോക്‌സ് പന്തെറിയാന്‍ വന്നത്. സ്റ്റോക്‌സ് കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ആദ്യമായിട്ടായിരുന്നു പന്തെറിയാന്‍ എത്തിയത്. അതായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചത്.

സ്റ്റോക്‌സിന് കാല്‍മുട്ടിനും, മറ്റ് ചില പരുക്കുകളും, ബൗളിംഗിനെ തുടര്‍ന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് ഇത്രയും കാലം പന്തെറിയുന്നതില്‍ നിന്ന് സ്റ്റോക്‌സ് വിട്ടുനില്‍ക്കുകയായിരുന്നു. വീണ്ടുമൊരു പരുക്ക് വരാനുള്ള സാധ്യത ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് സ്റ്റോക്‌സ് പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ക്യാമ്പിനെ മൊത്തത്തില്‍ അമ്പരപ്പിച്ച തീരുമാനമായിരുന്നു. മത്സരത്തിലെ മാസ്റ്റര്‍സ്‌ട്രോക്കായി ഇത് മാറുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടി രോഹിത് മികച്ച ഫോമിലായിരുന്നു. ഗുഡ് ലെങ്തില്‍ വീണ പന്ത് സ്റ്റമ്പിലേക്ക് കുത്തി കയറുകയായിരുന്നു. രോഹിത്തിന്റെ ഇതോടെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
മത്സരത്തിലെ ഏറ്റവും നിര്‍ണായക ഡെലിവെറിയായിരുന്നു ഇത്. മത്സരത്തില്‍ രാവിലത്തെ സെഷനില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പൂര്‍ണ പരാജയമായിരുന്നു. ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് ജീതന്‍ പട്ടേല്‍ പ്രത്യേക പരാമര്‍ശവും സ്റ്റോക്‌സിന്റെ ബൗളിംഗിനെ കുറിച്ച് പരാമര്‍ശിച്ചു. അതിലുപരി മികച്ച ക്യാപ്റ്റന്‍സി തീരുമാനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ശരിക്കുമൊരു ഭ്രാന്തനാണ് സ്റ്റോക്‌സ്. രോഹിത്തിന് ഒരിക്കലും കളിക്കാന്‍ പറ്റാത്തൊരു പന്തെറിയും സ്റ്റോക്‌സ് എന്ന് മത്സരം സൂചന നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഇംഗ്ലണ്ട് എങ്ങനെ കളിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടെ അഞ്ചാം ബൗളറാണ് സ്‌റ്റോക്‌സ്. അദ്ദേഹത്തെ സര്‍പ്രൈസായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും ജിതന്‍ പട്ടേല്‍ പറഞ്ഞു.
അതേസമയം രോഹിത് പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഡ്രെസ്സിംഗ് റൂമിലെ ദൃശ്യങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. കോച്ച് ബ്രണ്ടന്‍ മക്കല്ലം അവിശ്വസനീയമാത് എന്തോ കണ്ടത് പോലെയായിരുന്നു. അദ്ദേഹം വിശ്വസിക്കാനാതെ തലയാട്ടുകയായിരുന്നു. ബൗളര്‍ മാര്‍ക്ക് വുഡ് വായില്‍ കൈ വെച്ച് ഷോക്കായി നില്‍ക്കുകയായിരുന്നു.
ടീമംഗങ്ങള്‍ മൊത്തത്തില്‍ ഞെട്ടിപ്പോയെന്ന് പട്ടേല്‍ പറയുന്നു. സ്റ്റോക്‌സ് വന്നപ്പോഴേക്കും അവരെല്ലാം അമ്പരന്ന് പോയിരുന്നു. ഇംഗ്ലണ്ട് ടീമില്‍ തന്നെ പലരും ആ സമയം ചിരിക്കുകയായിരുന്നു. ഇംഗ്ലണ്ട് കാണികള്‍ പോലും സ്‌റ്റോക്‌സ് പന്തെറിയുന്നത് കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ടാവുമെന്നും പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications