Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൻസ് മുതൽ റേഞ്ച് റോവർ വരെ, പരസ്യത്തിന് പ്രതിഫലം കോടികൾ ; സൂര്യകുമാറിന്റെ ആസ്‌തി നിങ്ങളെ ഞെട്ടിക്കും...

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിർണായക സാന്നിധ്യമാണ് സൂര്യകുമാർ യാദവ്. ടി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന് പകരം വയ്ക്കാൻ മറ്റൊരു താരമില്ല. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ സൂര്യയുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം വളരെ വൈകിയായിരുന്നു. എങ്കിലും ഇന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ക്രിക്കറ്റിന്റെ ഗ്ലാമറും, പണക്കൊഴുപ്പും വേണ്ടുവോളമുള്ള ഇന്ത്യയിൽ സൂര്യയുടെ ആസ്‌തി മറ്റ് താരങ്ങളിൽ നിന്ന് ഒട്ടും കുറവല്ല.

നിലവിൽ ഇന്ത്യയിലെ പരമോന്നത ക്രിക്കറ്റ് ബോഡിയായ ബിസിസിഐയുമായി വാർഷിക കരാറുള്ള താരമാണ് സൂര്യകുമാർ യാദവ്. ഇതിന് പുറമെ താരം ഐപിഎല്ലിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്. 360 ഡിഗ്രി ആംഗിളിൽ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും പന്തിനെ പായിക്കാനുള്ള സൂര്യയുടെ കഴിവ് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കുന്നു.

suryakumar

സൂര്യകുമാർ യാദവിന്റെ ആസ്‌തി

ഏകദേശം 6 മില്യൺ യുഎസ് ഡോളറാണ് സൂര്യകുമാറിന്റെ ഇപ്പോഴത്തെ ആസ്‌തി, അതായത് 55 കോടി രൂപ. ബിസിസിഐയിൽ നിന്നുളള വാർഷിക ശമ്പളം, ഐപിഎൽ കരാറുകൾ, സ്വകാര്യ ബിസിനസുകൾ, പരസ്യ ചിത്രങ്ങൾ എന്നിവയിൽ നിന്നാണ് അദ്ദേഹം ഇത്രയും വലിയ തുക സമ്പാദിച്ചത്. ഏകദിന, ടെസ്‌റ്റ് ടീമുകളിൽ സ്ഥിര സാന്നിധ്യമല്ലാതിരുന്നിട്ട് കൂടി സൂര്യക്ക് ഇത്രയധികം ആസ്‌തി ഉണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഐപിഎല്ലിൽ നിലവിൽ മുംബൈ ഇന്ത്യൻസ് താരമാണ് സൂര്യകുമാർ യാദവ്. ഏകദേശം 8 കോടി രൂപയാണ് ലോകത്തിലെ ഏറ്റവും പണംവാരി ലീഗിൽ നിന്ന് സൂര്യകുമാർ നേടുന്ന വാർഷിക പ്രതിഫലം. ഇതുവരെ ഐപിഎല്ലിലെ ഒൻപത് സീസണുകളിൽ നിന്നായി 24 കോടിയോളം രൂപയാണ് സൂര്യകുമാർ പ്രതിഫലമായി കൈപ്പറ്റിയെതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മറ്റ് താരങ്ങൾക്ക് എന്ന പോലെ സൂര്യകുമാറിനെ ആസ്‌തിയുടെയും നട്ടെല്ല് ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പ്രതിഫലമാണ്. ഇതിന് പുറമെ ബിസിസിഐയുടെ എ ഗ്രേഡ് താരമായ സൂര്യകുമാറിന് വാർഷിക ശമ്പളമായി ഒരു നിശ്ചിത തുകയും ബിസിസിഐ നൽകും. ഒപ്പം ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുമ്പോൾ ഓരോ മത്സരത്തിന് മാച്ച് ഫീയും കിട്ടുന്നതാണ്.

നിലവിൽ സൂര്യകുമാർ യാദവിന് മുംബൈയിൽ ഒരു അത്യാഢംബര സൗകര്യങ്ങളോട് കൂടിയ വസതിയാണ് ഉള്ളത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും താരം വാങ്ങി കൂട്ടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് ഒരു വാഹന പ്രേമിയാണെന്ന് നിങ്ങളിൽ പലർക്കും അറിയില്ല. താരത്തിന്റെ ഗ്യാരേജിൽ വൻകിട ബ്രാൻഡുകളുടെ മികച്ച ശേഖരം തന്നെയുണ്ട്.

അടുത്തിടെ താരം രണ്ട് കോടിയിലധികം വില വരുന്ന മെഴ്‌സിഡസ് ബെൻസ് ജിഎൽഇ കൂപെ സ്വന്തമാക്കിയിരുന്നു. ഇത് കൂടാതെ നിസാൻ ജോംഗ (15 ലക്ഷം), റേഞ്ച് റോവർ വെലാർ (90 ലക്ഷം), മിനി കൂപ്പർ എസ്, ഔഡി എ6 (60 ലക്ഷം) എന്നിങ്ങനെയുള്ള കാറുകളും താരത്തിന് സ്വന്തമായുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+