പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, ഫ്ളൈറ്റ് യാത്ര; ഗംഭീറിന് ഒരു വര്‍ഷം പ്രതിഫലം ഇത്ര
മുംബൈ: ഇന്ത്യന്‍ ടീമിന്റെ കോച്ചായി ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം നിയമിതനായിരുന്നു. എന്നാല്‍ തീരുമാനം ഇത്രത്തോളം വൈകിയത് ഗംഭീറിന്റെ പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചവരില്‍ പ്രധാന പങ്കുവഹിച്ചത് ഗംഭീറാണ്.
അതാണ് താരത്തെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള കാരണം. അതേസമയം ഗംഭീറിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ശ്രീലങ്കന്‍ പരമ്പരയാണ് ഗംഭീറിനുള്ള ആദ്യ വെല്ലുവിളി. ടീമിന് ലോകകപ്പ് ലഭിച്ചതിനാല്‍ ഗംഭീറിന് ഓരോ മത്സരവും വെല്ലുവിളിയായിരിക്കും.

ടി20 ടീമില്‍ അടക്കം തലമുറ മാറ്റം ഗംഭീറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. രോഹിത് ശര്‍മയും, വിരാട് കോലിയും, രവീന്ദ്ര ജഡേജയുമെല്ലാം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതാണ്. അധികം വൈകാതെ തന്നെ ഏകദിന ക്രിക്കറ്റില്‍ നിന്നും ഇവര്‍ വിരമിക്കാന്‍ സാധ്യതയുണ്ട്. അടുത്ത ലോകകപ്പ് ഇവര്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്.
ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ് തുടങ്ങിയ നിരവധി താരങ്ങള്‍ ഗംഭീറിന് കീഴില്‍ ഏത് റോളിലായിരിക്കും ടീമിലുണ്ടാവുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇവരെ കൃത്യമായ പൊസിഷനുകളില്‍ കളിപ്പിക്കുന്നത് ഗംഭീറിന് മുന്നിലുള്ള ഏറ്റവും വലിയ ടാസ്കായിരിക്കും.
ഓപ്പണിംഗില്‍ രോഹിത് ശര്‍മയ്ക്ക് പകരക്കാരനെ കണ്ടെത്തേണ്ടതും, അതുപോലെ മൂന്നാം നമ്പറില്‍ കോലിയെ പോലൊരു താരത്തെ വളര്ത്തിയെടുക്കേണ്ടതുമെല്ലാം ഗംഭീറിന് വലിയ വെല്ലുവിളിയായി മാറും. ഐപിഎല്ലില്‍ രണ്ട് കിരീടങ്ങള്‍ നേടിയിട്ടുള്ള ഗംഭീറിന് അതൊരു പ്രശ്നമാകില്ലെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.
അതേസമയം ഗംഭീറിന് എത്രയാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നതിലൂടെ പ്രതിഫലം ലഭിക്കുക. ഇക്കാര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. രാഹുല്‍ ദ്രാവിഡായിരുന്നപ്പോള് 12 കോടിയായിരുന്നു പ്രതിഫലം. ടീം ലോകകപ്പ് നേടിയപ്പോള്‍ അഞ്ച് കോടി രൂപയും ദ്രാവിഡിന് ലഭിച്ചിരുന്നു.
ബിസിസിഐ പരിശീലകനെ തിരഞ്ഞെടുക്കും മുമ്പ് നിരവധി നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നു. ചില യോഗ്യതകളായിരുന്നു അതില്‍ പ്രധാനം. കളിക്കാരനായോ അതല്ലെങ്കില്‍ പരിശീലകനായോ പരിചയസമ്പത്തുണ്ടാവണമായിരുന്നു. പ്രായം, ബിസിസിഐ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ നിര്‍ബന്ധമായിരുന്നു.
അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ ആവാമെന്നും ബിസിസിഐ അറിയിച്ചിരുന്നു. കോച്ചാവാന്‍ അപേക്ഷിക്കുന്നവരുടെ പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. അതേസമയം ഗംഭീറിനും വര്‍ഷത്തില്‍ പത്തിനും 12 കോടിക്കും ഇടയില്‍ പ്രതിഫലം ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം, ബിസിനസ് ക്ലാസ് ഫ്ളൈറ്റ് യാത്ര, നിത്യേനയുള്ള ചെലവുകള്‍ക്ക് 20000 രൂപ എന്നിവ ലഭിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications