Get Updates
Get notified of breaking news, exclusive insights, and must-see stories!

9 കോടിയുടെ ആഡംബര വീട്, ചെന്നൈ ടെസ്റ്റ് ഹീറോ അശ്വിന്റെ ജീവിതം രാജകീയം; വാര്‍ഷിക വരുമാനം ഇത്ര

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള വമ്പന്‍ താരങ്ങള്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായപ്പോള്‍ ഇന്ത്യ 200 റണ്‍സ് പോലും നേടിയിട്ടുണ്ടായിരുന്നില്ല.

ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തകര്‍ന്ന് നില്‍ക്കുമ്പോള്‍ രക്ഷകനായത് രവിചന്ദ്രന്‍ അശ്വിനായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് അശ്വിനുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യ മത്സരത്തില്‍ ജയിക്കുമെന്ന പ്രതീക്ഷ വന്നതും ഈ സ്‌കോര്‍ നേടിയത് കൊണ്ടാണ്.

ravichandran-ashwin-annual-income

അശ്വിനെ ലോക്കല്‍ ബോയ് എന്നാണ് കമന്റേറ്റര്‍മാര്‍ അടക്കം വിശേഷിപ്പിച്ചത്. ചെന്നൈയിലെ പിച്ച് അശ്വിനെ സംബന്ധിച്ച് സുപരിചിതമായിരുന്നു. എന്നാല്‍ ബൗളിംഗിന് അനുകൂലമായ പിച്ചിലാണ് അശ്വിന്റെ സെഞ്ച്വറി പിറന്നത് എന്നത് അതിന്റെ മികവ് വര്‍ധിപ്പിക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ രവീന്ദ്ര ജഡേജയും മത്സരത്തില്‍ തിളങ്ങി. എന്നാല്‍ അശ്വിന്‍ ക്രിക്കറ്റില്‍ മാത്രമല്ല കളത്തിന് പുറത്തും ആളൊരു രാജാവാണ്.

വലിയ ആസ്തി അശ്വിന് കായിക ലോകത്ത് നിന്ന് സ്വന്തമാക്കാനായിട്ടുണ്ട്. 16 മില്യണ്‍ യുഎസ് ഡോളറാണ് അശ്വിന്റെ ആസ്തി. ഏകദേശം 132 കോടി രൂപയോളം വരും ഇത്. എന്നാല്‍ എളിമയാര്‍ന്ന ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

തന്റെ ജീവിതത്തെ ഏറ്റവും ലളിതമായിട്ടാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നത്. അടുത്തിടെയാണ് താരം 38ാം പിറന്നാള്‍ ആഘോഷിച്ചത്. ചെന്നൈയിലെ ആഡംബര മേഖലയില്‍ ഗംഭീരമായൊരു വീട് അശ്വിനുണ്ട്. ഒന്‍പത് കോടി രൂപയാണ് ഇതിന്റെ വില.

അശ്വിന്റെ വാര്‍ഷിക വരുമാനവും വളരെ ഉയര്‍ന്നതാണ്. പത്ത് കോടി രൂപയാണ് താരത്തിന് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. 50 ലക്ഷം രൂപ മാസ വരുമാനമായും അശ്വിന് ലഭിക്കുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നുള്ള വരുമാനവും, പരസ്യ ചിത്രങ്ങളുടെ പ്രതിഫലവുമാണ് അശ്വിന് ലഭിക്കുന്ന പ്രധാന വരുമാനങ്ങള്‍.

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി അശ്വിന്‍ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നായിരുന്നു തുടക്കം. രാജസ്ഥാന്‍ റോയല്‍സിനായിട്ടാണ് താരം കഴിഞ്ഞ സീസണില്‍ കളിച്ചത്. അഞ്ച് കോടി രൂപയാണ് താരത്തിന് ഒരു സീസണില്‍ ലഭിച്ചത്. ബിസിസിഐയുടെ എ ക്യാറ്റഗറിയിലാണ് അശ്വിനുള്ളത്. ഈ കാറ്റഗറിയിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ അഞ്ച് കോടി രൂപ പ്രതിഫലമായി ലഭിക്കും. ഇതിന് പുറമേ മാച്ച് ഫീസ് വേറെയും ലഭിക്കും.

മിന്ത്ര, ബോംബെ ഷേവിങ് കമ്പനി, ഓപ്പോ, മൂവ്, പോലുള്ള വമ്പന്‍ കമ്പനികളുടെ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. നിലവില്‍ 101 ടെസ്റ്റില്‍ നിന്ന് 516 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 3309 റണ്‍സും താരം നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും അശ്വിന്റെ പേരിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+