വിജയാഘോഷം കലാശിച്ചത് വൻ ദുരന്തത്തിൽ; കർണാടകയിൽ ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടു
ബെംഗളൂരു: മല്‍സരത്തിന് ശേഷം നടന്ന വിജയാഘോഷത്തിനിടയില്‍ ഹൃദയാഘാതമുണ്ടായി ക്രിക്കറ്റ് താരം മരിച്ചു. മുപ്പത്തിനാലുകാരനായ കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്‌സാലയാണ് മരിച്ചത്.
വ്യാഴാഴ്‌ച നടന്ന സൗത്ത് സോണ്‍ ഐഎ ആന്‍ഡ് എഡി ടൂര്‍ണമെന്റില്‍ കര്‍ണാടക-തമിഴ്‌നാട് മല്‍സരത്തിന് ശേഷമായിരുന്നു ദാരുണമായ സംഭവം നടന്നത്.
മല്‍സരശേഷം നടന്ന വിജയാഘോഷങ്ങള്‍ക്കിടയില്‍ ഹൊയ്‌സാല ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗ്രൗണ്ടില്‍ വെച്ച് തന്നെ താരത്തിന് സിപിആര്‍ നല്‍കി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടീമംഗങ്ങളുമൊത്തുള്ള ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്‌സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തമിഴ്‌നാടിനെതിരെ നടന്ന അവസാന മല്‍സരത്തില്‍ 13 റണ്‍സും ഒരു വിക്കറ്റും ഹൊയ്‌സാല വീഴ്ത്തിയിരുന്നു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ശിവമോഗ ലയേണ്‍സിന് വേണ്ടിയും ഹൊയ്‌സാല കളിച്ചിട്ടുണ്ട്. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്‌സാല.
ഹൊയ്‌സാലയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ക്രിക്കറ്റ് സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി, താരങ്ങളും ആരാധകരും ഒഫീഷ്യലുകളും ഉൾപ്പെടെയുള്ളവർ പ്രതിഭാധനനായ ക്രിക്കറ്റ് താരത്തിന്റെ വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സർക്കാരിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടു റാവു സമൂഹ മാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.
"ഏജീസ് സൗത്ത് സോൺ ടൂർണമെൻ്റിനിടെ കർണാടകയുടെ ക്രിക്കറ്റ് താരവും ഫാസ്‌റ്റ് ബൗളറുമായ കെ ഹൊയ്‌സാലയുടെ പെട്ടെന്നുള്ള വിയോഗത്തെക്കുറിച്ച് കേട്ടതിൽ ദുഃഖമുണ്ട്. ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. യുവാക്കളുടെ ഇത്തരം മരണങ്ങൾ ആരോഗ്യ അവബോധത്തിൻ്റെ പ്രാധാന്യവും ഹൃദയാരോഗ്യത്തെക്കുറിച്ച് നാം ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകതയും അടിവരയിടുന്നു." മന്ത്രി പറഞ്ഞു.
തമിഴ്‌നാടിനെതിരായ മത്സരത്തിൽ ഹൊയ്‌സാല കർണാടകയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പതിമൂന്ന് പന്തിൽ പതിമൂന്ന് റൺസ് നേടുകയും തമിഴ്‌നാടിൻ്റെ ഓപ്പണർ പി പർവീൺ കുമാറിനെ പുറത്താക്കുകയും ചെയ്‌ത താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാടിനെതിരെ 173 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച കർണാടക ഒരു റണ്ണിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ഇതിന്റെ അലയൊലി അടങ്ങും മുൻപാണ് നിനച്ചിരിക്കാത്ത നേരത്ത് ഹൊയ്‌സാലയുടെ മരണവാർത്ത എത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications