Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധോണിക്ക് ഒരിക്കലും മാപ്പില്ല, എന്റെ മകന്റെ കരിയർ നശിപ്പിച്ചു'; തലയ്‌ക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു യുവരാജ് സിംഗ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയ തീരം അണിയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. എന്നാൽ യുവരാജിനെ കുറിച്ച് പറയുമ്പോൾ പലരും ധോണിയുടെ കാര്യത്തിൽ വിമർശനം ഉന്നയിക്കാറുണ്ട്, അക്കൂട്ടത്തിൽ പ്രമുഖനായ വ്യക്തി യുവരാജിന്റെ പിതാവ് യോഗ്‌രാജ് തന്നെയാവും.

പലതവണയായി ധോണിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുള്ള യോഗ്‌രാജ് ഇപ്പോഴിതാ ഒരിക്കൽ കൂടി ധോണിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുവരാജിന്റെ കരിയർ തകർത്തത് ധോണിയാണെന്ന യോഗ്‌രാജിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് വീണ്ടും വഴിയൊരുക്കിയിരിക്കുന്നത്. ധോണിയും യുവരാജും നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളല്ല.

dhoniandyuvraj

എന്നിട്ടും ഇരുവരുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുക പതിവായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഈ തർക്കങ്ങൾക്ക് ഇന്ധനം പകർന്നുകൊണ്ട് യോഗ്‌രാജിന്റെ വിമർശനം ശക്തമാവുന്നത്. യുവരാജിന്റെ കരിയർ തകർത്തത് ധോണിയാണെന്നാണ് ഇക്കുറി യോഗ്‌രാജ് ചൂണ്ടിക്കാണിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ധോണിക്ക് മാപ്പ് നൽകില്ലെന്നാണ് ധോണിക്കെതിരായ പുതിയ ആരോപണത്തിൽ യോഗ്‌രാജ് പറഞ്ഞത്.

'ധോണിയോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല. അദ്ദേഹം സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം. ധോണി വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ എന്റെ മകനെതിരെ അദ്ദേഹം ചെയ്‌തതെല്ലാം ഇപ്പോൾ പുറത്തുവരുന്നു; അത് ജീവിതത്തിൽ ഒരിക്കലും എനിക്ക് പൊറുക്കാനാവില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും രണ്ട് കാര്യങ്ങൾ മാത്രം ചെയ്‌തിട്ടില്ല, ഒന്ന് എന്നോട് തെറ്റ് ചെയ്‌ത ആരോടും ഞാൻ ഒരിക്കലും ക്ഷമിച്ചിട്ടില്ല, രണ്ടാമത് എന്റെ ജീവിതത്തിൽ ഒരിക്കലും അവരെ കെട്ടിപ്പിടിച്ചിട്ടില്ല, അത് എന്റെ കുടുംബാംഗങ്ങളോ കുട്ടികളോ പോലുമാവട്ടെ' യോഗ്‌രാജ് പറയുന്നു.

ഇതാദ്യമായല്ല യോഗ്‌രാജ് ധോണിക്കെതിരെ നേരിട്ട് ആഞ്ഞടിക്കുന്നത്. ഈ വർഷമാദ്യം ധോണിയുടെ മോശം പ്രവൃത്തികൾ കാരണമാണ് സിഎസ്കെയ്ക്ക് ഐപിഎല്ലിൽ കിരീടം നഷ്‌ടമായതെന്നായിരുന്നു യോഗ്‌രാജിന്റെ വിമർശനം. അത് മാത്രമല്ല ധോണിക്ക് യുവരാജിനോട് അസൂയ ആണെന്നും യോഗ്‌രാജ് അവകാശപ്പെട്ടിരുന്നു.

'2024 ഐപിഎല്ലിൽ സിഎസ്കെ തോറ്റു. എന്തുകൊണ്ടാണ് അവർ തോറ്റത്? നിങ്ങൾ വിതയ്ക്കുന്നതേ കൊയ്യൂ. യുവരാജ് സിംഗ് ഐസിസി അംബാസഡറാണ്, അദ്ദേഹത്തിന് ഹാറ്റ്സ്‌ ഓഫ്! ഈ അസൂയയുള്ള ധോണി, അവൻ ഇപ്പോൾ എവിടെയാണ്? യുവരാജിന് ഹസ്‌തദാനം പോലും ചെയ്യാൻ തയ്യാറായില്ല. അതാണ് ഈ വർഷം സിഎസ്കെ പരാജയപ്പെടാൻ കാരണം' യോഗ്‌രാജ് ആരോപിച്ചിരുന്നു.

അതേസമയം, യുവരാജ് സിംഗിന്റെ പിതാവ് എന്നതിലുപരി മുൻ ഇന്ത്യൻ താരം കൂടിയായിരുന്നു യോഗ്‌രാജ്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്‌ട്ര തലത്തിൽ ഒരു ടെസ്‌റ്റ് മത്സരവും ആറ് ഏകദിനങ്ങളും കളിച്ച താരമായിരുന്നു യോഗ്‌രാജ് സിംഗ്. ഇതിന് ശേഷം പഞ്ചാബി, ഹിന്ദി സിനിമകളിൽ സാനിധ്യം അറിയിച്ച വ്യക്തി കൂടിയായിരുന്നു യോഗ്‌രാജ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+