Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയണല്‍ മെസ്സിയേക്കാള്‍ ബഹുദൂരം മുന്നില്‍: 2023 ക്രിസ്റ്റ്യാനോയുടെ വര്‍ഷം, വരുമാനത്തില്‍ ഒന്നാമന്‍

റിയാദ്: കായിക താരങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സമ്പന്നനായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അത്‌ലറ്റുകളുടെ പട്ടികയിലാണ് ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയത്. 2017ന് ഫോബ്‌സ് പട്ടികയില്‍ റൊണാള്‍ഡോ ആദ്യമെത്തുന്നതും ഇത് ആദ്യമായിട്ടാണ്. അര്‍ജന്റീന താരം ലയണല്‍ മെസ്സിയെ പിന്നിലാക്കിയാണ് ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം.

ഈ വര്‍ഷം ഏറ്റവും അധികം വരുമാനം സ്വന്തമാക്കിയവരുടെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് തന്നെയാണ് താരം സ്വന്തമാക്കിയത്. സൗദി ക്ലബായ അല്‍ നസ്സറിലേക്ക് പോയ ശേഷം 136 മില്യണ്‍ യുഎസ് ഡോളറാണ് താരം സമ്പാദിച്ചിരിക്കുന്നത്. ഇത് ഏതൊരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതാണ്.2022ല്‍ ലയണല്‍ മെസ്സിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായിരുന്നത്. 130 മില്യണാണ് മെസ്സി സ്വന്തമാക്കിയിരുന്നത്. ആ സമയം പിഎസ്ജിയുടെ ഭാഗമായിരുന്നു മെസ്സി.

cristiano-messi

എന്നാല്‍ മെസ്സി പിഎസ്ജി വിട്ട് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് പോയത് ക്രിസ്റ്റിയാനോയെ സഹായിച്ചിരിക്കുകയാണ്. ഒപ്പം റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റിയാനോയെ അല്‍ നസ്സര്‍ സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ വളരെ കുറവാണ് മെസ്സിക്ക് ഇന്റര്‍ മയാമിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം. എന്നാല്‍ ബ്രാന്‍ഡ് ഡീലിംഗ് അടക്കമുള്ളവയിലൂടെ മെസ്സി ഇതിനെ മറികടക്കുന്നുണ്ട്. ആപ്പിള്‍, അഡിഡാസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മെസ്സിക്കുണ്ട്. ഇന്ററിന്റെ ഓഹരികളില്‍ നിന്നും ലാഭം മെസിക്ക് ലഭിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനം ഗ്രൗണ്ടിനകത്തും, പുറത്തുമായി സമ്പാദിക്കുന്നതാണ്. ക്ലബില്‍ നിന്ന് 46 മില്യണും ക്ലബ്ബിന് പുറത്തുള്ള ഇടപാടുകളില്‍ 90 മില്യണുമാണ് റൊണാള്‍ഡോ നേടുന്നത്. അല്‍ നസ്സറിലേക്ക് ചേക്കേറിയപ്പോള്‍ ക്രിസ്റ്റിയാനോയുടെ ശമ്പളം ഇരട്ടിയാവുകയാണ് ചെയ്തത്. അത് മാത്രമല്ല സ്‌പോണ്‍സര്‍ഷിപ്പും കൂടി ചേര്‍ന്നതോടെ കരാര്‍ പതിന്മടങ്ങായി വര്‍ധിക്കുകയായിരുന്നു. സിആര്‍7 ബ്രാന്‍ഡഡ് മെര്‍ക്കന്‍ഡൈസുകളും ക്രിസ്റ്റ്യാനോയുടെ കരാറിലുണ്ട്.

ജേഴ്‌സികളും, മറ്റ് ഉല്‍പ്പന്നങ്ങളും അടക്കം പുറത്തിറക്കുന്നത് കരാറിന്റെ ഭാഗമായിരിക്കും. അതേസമയം ക്രിസ്റ്റ്യാനോയുടെ ടീം കെല്‍റ്റ വിഗോ, പിഎസ്ജി, ഇന്റര്‍ എന്നിവരുമായി സൗഹൃദ മത്സരവും അല്‍ നസ്സര്‍ കളിക്കുന്നുണ്ട്.കരിയറില്‍ മൂന്നാം തവണയാണ് ഇത്തരമൊരു നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പ്രകടനം മോശമായതും, ബെഞ്ചിലിരുത്തിയതുമെല്ലാം പരിഗണിച്ചാണ് ക്രിസ്റ്റ്യാനോ ടീം വിട്ടത്. 2022 നവംബറിലാണ് താരം മാഞ്ചസ്റ്റര്‍ വിട്ടത്. 2023 ജനുവരിയില്‍ ക്രിസ്റ്റിയാനോ സൗദി ലീഗിലെത്തുകയും ചെയ്തു.

വര്‍ഷത്തില്‍ 75 മില്യമാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്ന ശമ്പളമെന്നാണ് റിപ്പോര്‍ട്ട്. നൈക്കിയുമായി അദ്ദേഹത്തിന് കരാര്‍ വരെയുണ്ട്. ഇത് ലൈഫ് ടൈം കരാറാണ്. അതേസമയം ഈ വര്‍ഷത്തെ ഉയര്‍ന്ന വരുമാനമുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സിയാണ്. മൂന്നാം സ്ഥാനത്ത് കിലിയന്‍ എംബാപ്പെയും എത്തി. മെസ്സിയുടെ മൊത്ത വരുമാനം 130 മില്യണാണ്. എംബാപ്പെയ്ക്ക് 120 മില്യണും വരുമാനം വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+