ഒന്ന് പോയി തരുമോ: ക്രിസ്റ്റിയാനോയെ വേണ്ടെന്ന് നാട്ടുകാര്‍; 28 മില്യണിന്റെ വീട് കൊടുത്ത പണി ഇങ്ങനെ
ലിസ്ബണ്‍: ലോകഫുട്ബോളിലെ തന്നെ ഇതിഹാസ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നിരവധി ആരാധകരും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ക്രിസ്റ്റിയാനോ സ്വന്തം നാട്ടില്‍ എത്രത്തോളം ജനപ്രിയനാണ്. അതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്വന്തം നാട്ടില്‍ കൊട്ടാര സമാനമായ ഒരു വീട് ഉണ്ടാക്കുന്നുണ്ട് ക്രിസ്റ്റിയാനോ. അതിപ്പോള്‍ അദ്ദേഹത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
ചെലവാണെങ്കില്‍ ഓരോ ദിവസവും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, നാട്ടുകാരാകെ ക്രിസ്റ്റിയാനോ വെറുത്തിരിക്കുകയാണ്. ലിസ്ബണില്‍ നിന്ന് എങ്ങോട്ടെങ്കിലും അദ്ദേഹം പോകട്ടെ എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായി മാറിയിരിക്കുകയാണ്.

ഇത് ആശുപത്രിയാണോ
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ തലസ്ഥാന നഗരിയായ ലിസ്ബണിലാണ് പുതിയ വീട് ഉണ്ടാക്കുന്നത്. ഇത് കാണാന്‍ ആശുപത്രി പോലെയുണ്ട് എന്നാണ് പരാതി. പറഞ്ഞ സമയവും കഴിഞ്ഞ്, ഒരു വര്‍ഷത്തിലേറെയായി നിര്‍മാണം പുരോഗമിക്കുകയാണ്.
നാട്ടുകാരെ സംബന്ധിച്ച് ഇതൊരു ദുസ്വപ്നമാണ്. ക്രിസ്റ്റ്യാനോയുടെ അയല്വാസികളാവേണ്ടവര് ഇപ്പോള്‍ ശത്രുക്കളായി മാറിയിരിക്കുകയാണ്. നാട്ടുകാരെ ബുദ്ധിമുട്ടിച്ച് കൊണ്ടാണ് 28 മില്യണ്‍ വിലയുള്ള ഈ കൊട്ടാരത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്.
ഒരിക്കലും തീരാത്ത പണിയാണോ?
ഈ വീടിന്റെ പണി മൂന്ന് വര്‍ഷത്തിലേറെയായി നീണ്ട് നില്‍ക്കുകയാണ്. ഇനിയും ഒരു വര്‍ഷം കൂടി നിര്‍മാണം നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒരുപാട് പണികള്‍ ഈ വീട്ടില്‍ ഇനിയും ബാക്കിയുണ്ട്. ഫറവോ റൊണാള്‍ഡോയുടെ പിരമിഡ് ആണ് ഇതെന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു.
ഈ വീടിനെ കുറിച്ച് പോര്‍ച്ചുഗലിനെ പലര്‍ക്കും അറിയാം. നിരവധി വീഡിയോകളും ഇതേ കുറിച്ച് പുറത്തുവന്നിട്ടുണ്ട്. വിരമിച്ചതിന് ശേഷം റൊണാള്‍ഡോയും കുടുംബവും ഈ വീട്ടിലാണ് താമസിക്കുക. മാഡ്രിഡിലെ വീടും ക്രിസ്റ്റിയാനോയുടെ പട്ടികയിലുണ്ട്.
ചെലവ് വര്‍ധിച്ച് കൊണ്ടിരിക്കുന്നു
പത്ത് മില്യണ്‍ യൂറോയായിരുന്നു ആദ്യം ഈ വീടിന് വേണ്ടിയിരുന്ന ചെലവ്. എന്നാല്‍ പൂര്‍ത്തിയാവാത്തത് കൊണ്ട് ചെലവേറി കൊണ്ടിരിക്കുകയാണ്. 28 മില്യണ്‍ യൂറോയില്‍ അത് എത്തി നില്‍ക്കുകയാണ്. വീട് കാണാന്‍ ആശുപത്രി പോലെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന പ്രശ്നം മറ്റൊന്നാണ്.
ഇവിടേക്കുള്ള തെരുവ് മാസങ്ങളായി അടച്ചുപൂട്ടിയിരിക്കുകയാണ്. അത് നാട്ടുകാര്‍ക്ക് സ്വന്തം വീട്ടിലേക്ക് വരുന്നതിന് പോലും തടസ്സമുണ്ടാക്കുന്നതാണ്. ചിലരുടെ വീടിന്റെ പൂന്തോട്ടം മുഴുവന്‍ പൊടിയാണ്. എല്ലാം ഈ വീട്ടിലെ നിര്‍മാണം കാരണം സംഭവിച്ചതാണ്.
ചെലവേറിയതിന് കാരണം ഇങ്ങനെ
ക്രിസ്റ്റിയാനോയുടെ പുതിയ വീട്ടില്‍ ഒരു ഗോള്‍ഫ് ക്ലബ് ഹൗസ് നിര്മിക്കുന്നുണ്ടായിരുന്നു. ഇത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അതാണ് ചെലവേറാന്‍ കാരണം. നേരത്തെ ഈ ഗോള്‍ഫ് കോഴ്സ് വാങ്ങാന്‍ ക്രിസ്റ്റിയാനോ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.
വമ്പനൊരു നീന്തല്‍ കുളവും, അണ്ടര്‍ വാട്ടര്‍ പാതയും ഇതിനുണ്ടാവും. ഇതില്‍ വമ്പനൊരു മാസ്റ്റര്‍ ബെഡ് റൂമുമുണ്ട്. ഇറ്റലിയിലെ ടൂറിനിലും, ഇതുപോലെ ആഢംബര വീട് ക്രിസ്റ്റിയാനോയ്ക്കുണ്ട്. മഡീരയിലും റൊണാള്‍ഡോയ്ക്ക് അപ്പാര്‍ട്ട്മെന്റ് ഉണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications