മെഴ്‌സിഡസ് അടക്കം കാറുകള്‍, ആസ്തിയും പൊളി, വീട് കണ്ടാല്‍ ഞെട്ടും; ശിവം ദുബെയുടെ പ്രതിഫലം ഇത്ര
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് ശിവം ദുബെ. എതിരാളികള്‍ പോലും ദുബെയെ ഇപ്പോള്‍ ഭയക്കുന്നുണ്ട്. കാരണം ബാറ്റെടുത്താല്‍ സിക്‌സറടിക്കാതെ ദുബെ മടങ്ങില്ല. ആരെറിഞ്ഞാലും അടിയോടടി എന്ന ലൈനാണ് താരത്തിനുള്ളത്.
ഹൈദരാബാദിനെതിരായ മത്സരത്തിലും ദുബെയുടെ വെടിക്കെട്ട് കണ്ട് എല്ലാവരും അമ്പരന്നിരുന്നു. കാരണം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയ്‌ക്കെതിരെയായിരുന്നു ഈ വെടിക്കെട്ട്. ദുബെയെ സംബന്ധിച്ച് അതിവേഗ സ്‌കോറിംഗ് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ സീസണിലും മികച്ച ബാറ്റിംഗാണ് ദുബെ പുറത്തെടുത്തിട്ടുള്ളത്.

ടി20 ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനവും ഏകദേശം ഉറപ്പിച്ചത് പോലെയാണ്. ഇതുവരെയുള്ള പ്രകടനം നോക്കുമ്പോള്‍ മധ്യനിരയില്‍ താരം ഇടംപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ഗംഭീര തിരിച്ചുവരവും താരം നടത്തിയിരുന്നു.
ഹര്‍ദിക് പാണ്ഡ്യക്ക് പകരം ടീമില്‍ ദുബെയെ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. നിലവിലെ ഫോം അനുസരിച്ച് ടീമില്‍ എത്തിപ്പെടാന്‍ അര്‍ഹതയുള്ള താരവുമാണ് ശിവം ദുബെ. അഫ്ഗാനിസ്ഥാനെതിരെ മൊഹാലിയില്‍ 40 പന്തില്‍ 60 റണ്‍സടിച്ച ദുബെ ഒരു വിക്കറ്റും സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ പുറത്താവാതെ 63 റണ്‍സുമടിച്ചിരുന്നു ദുബെ.
ദുബെയുടെ ആസ്തി നാല് മില്യണ്‍ യുഎസ് ഡോളറാണ്. ഇത് 33 കോടി രൂപ വരും. ഇന്ത്യന്‍ ടീമില്‍ അധികം കളിച്ചിട്ടില്ലാത്ത ഒരു താരത്തെ സംബന്ധിച്ച് ഇത് വലിയ തുക തന്നെയാണ്. മാസത്തില്‍ 40000 ഡോളറില്‍ അധികം വരുമാനം ദുബെയ്ക്ക് ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഇത് അഞ്ച് ലക്ഷം ഡോളറോളം വരും. പരസ്യചിത്രങ്ങള്‍, ഐപിഎല്‍ കരാര്‍, ഇന്ത്യന്‍ ടീമിന്റെ വാര്‍ഷിക കരാര്‍ എന്നിവയെല്ലാം ദുബെയ്ക്ക് വരുമാനം സമ്മാനിക്കുന്നവയാണ്.
2022 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് ശിവം ദുബെ. നാല് കോടിയാണ് കഴിഞ്ഞ മൂന്ന് സീസണിലും ലഭിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിലും ആര്‍സിബിയിലും നേരത്തെ കളിച്ചിരുന്നു ദുബെ. ആര്‍സിബിയില്‍ അഞ്ച് കോടിയും, രാജസ്ഥാനില്‍ 4.40 കോടിയുമായിരുന്നു പ്രതിഫലം. ഐപിഎല്ലില്‍ നിന്ന് ഇതുവരെ 26 കോടി 40 ലക്ഷം രൂപ ദുബെയ്ക്ക് ലഭിച്ചിട്ടുണ്ട്.
ശിവം ദുബെയുടെ ആഡംബര ജീവിതം കൂടിയാണ് നയിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ ആഡംബര വീട്തന്നെ അദ്ദേഹത്തിനുണ്ട്. കൊട്ടാര സമാനമായ വീടാണിത്. അതുപോലെ രാജ്യത്താകെ വിവിധയിടങ്ങളില്‍ നിക്ഷേപവും താരത്തിനുണ്ട്. കൂടുതലും വസ്തുവിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്.
എന്നാല്‍ ഇത് തീരെ ചെറുതാണ്. മെഴ്‌സിഡസ് എസ്‌യുവിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2021ലായിരുന്നു ശിവം ദുബെയുടെ വിവാഹം. കാമുകിയായ അഞ്ജും ഖാനെയായിരുന്നു താരം വിവാഹം ചെയ്തത്. ആറാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയിരുന്നു ദുബെ എന്ന റെക്കോര്‍ഡും താരത്തിനുണ്ട്.












Click it and Unblock the Notifications