Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ശര്‍മ മുംബൈ വിടും? ഡല്‍ഹി ക്യാപിറ്റല്‍സ് സമീപിച്ചു. ഓഫര്‍ ചെയ്തത് ക്യാപ്റ്റന്‍സി

മുംബൈ: മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി പോയതിന് പിന്നാലെ രോഹിത് ശര്‍മയ്ക്ക് വേണ്ടി രംഗത്ത് വന്ന് ടീമുകള്‍. താരത്തെ ടീമിലെത്തിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. ഹര്‍ദിക് പാണ്ഡ്യയാണ് രോഹിത്തിന് പകരം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ആരാധകരാകെ വലിയ നിരാശയിലാണ്.

രോഹിത് ശര്‍മയെ കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുമോ എന്നാണ് ഡല്‍ഹി മുംബൈയോട് ചോദിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തിനെ ക്യാപ്റ്റനാക്കാന്‍ തയ്യാറായിയിരിക്കുകയാണ് രോഹിത്തിനായി റെക്കോര്‍ഡ് തുക മുംബൈ ഇന്ത്യന്‍സിന് ഇവര്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

rohit-sharma

ഡല്‍ഹി ക്യാപിറ്റല്‍സി രോഹിത്തിനെ വിട്ടുകിട്ടാന്‍ വന്‍ തുകയാണ് മുംബൈക്ക് മുന്നില്‍ ഓഫര്‍ ചെയതത്. എന്നാല്‍ രോഹിത്തിനെ വിട്ടുകൊടുക്കാന്‍ മുംബൈ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അവരുടെ ടീമിനെ നയിക്കുന്നത് ഡേവിഡ് വാര്‍ണറാണ്. റിഷഭ് പന്ത് ഡല്‍ഹി ടീമിലേക്ക് പരിക്ക് മാറി തിരിച്ചെത്തും. ഈ സാഹചര്യത്തില്‍ രോഹിത് കൂടി വരുന്നത് അവരുടെ കരുത്തരാക്കും.

എന്നാല്‍ രോഹിത്തിനെ കൈവിടാന്‍ മുംബൈ തയ്യാറായിരുന്നില്ല. പക്ഷേ ഇനിയാണ് പ്രശ്‌നമുള്ളത്. രോഹിത് കഴിഞ്ഞ കുറേ സീസണുകളിലായി ഐപിഎല്ലില്‍ അത്ര നല്ല ഫോമില്‍ അല്ല കളിക്കുന്നത്. ക്യാപ്റ്റന്‍സി പോയതോടെ ഇനി വെറും ബാറ്റ്‌സ്മാന്‍ എന്ന നിലയിലായിരിക്കും രോഹിത് മുംബൈയില്‍ കളിക്കുക. ഈ സീസണിലും രോഹിത് നിറം മങ്ങിയാല്‍ ഓപ്പണിംഗില്‍ അദ്ദേഹത്തെ മാറ്റേണ്ടി വരും.ഇല്ലെങ്കില്‍ ടീമിന് നിലനില്‍പ്പുണ്ടാവില്ല.

പുതിയ ക്യാപ്റ്റന് കീഴില്‍ മുംബൈ തുടര്‍ പരാജയങ്ങള്‍ വഴങ്ങുകയും രോഹിത് ഫോമിലെത്താതെ ഇരിക്കുകയും ചെയ്യുന്നത് മുംബൈക്ക് വലിയ ദോഷകരമായ കാര്യമാണ്. അതുകൊണ്ട് രോഹിത് ഫോമിലെത്തേണ്ടി വരും. ഒരേസമയം പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും, രോഹിത്തിന്റെ ബാറ്റിംഗും മികവിലേക്ക് ഉയര്‍ന്നെങ്കില്‍ മാത്രമേ എല്ലാ പ്ലാനും അവര്‍ക്ക് അനുകൂലമായി വരൂ. ഇല്ലെങ്കില്‍ ഇപ്പോഴത്തെ പ്ലാനെല്ലാം പാളും.

അങ്ങനെ വന്നാല്‍ തുടക്കക്കാലത്തെ പ്രകടനത്തിന് സമാനമായ നിലയിലേക്ക് മുംബൈ വീഴും. ഡല്‍ഹി ക്യാപിറ്റല്‍സിന് ഈ സീസണില്‍ നയിക്കാനായി ഒരു സീനിയര്‍ താരത്തെ ആവശ്യമുണ്ടായിരുന്നു. ഡേവിഡ് വാര്‍ണറെ ഇനിയും ക്യാപ്റ്റന്‍ സ്ഥാനത്ത് വെച്ചിരിക്കുന്നതില്‍ ടീമിന് താല്‍പര്യമില്ല. പന്തിന് പകരം രോഹിത്ത് എന്ന നിലയിലായിരുന്നു ഡല്‍ഹി കണ്ടിരുന്നത്.

എന്നാല്‍ രോഹിത്തിന്റെ ഡീല്‍ മുംബൈ തള്ളിയതോടെ പന്ത് തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഇതേ പോലൊരു ഡീലിലാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ ടീമിലെത്തിച്ചത്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ അവര്‍ കൈവിട്ടിരുന്നു. 17.50 കോടി ഇതോടെ മുംബൈക്ക് ലഭിക്കുകയും ചെയ്തു. ഗ്രീനിനെ ആര്‍സിബിക്കാണ് മുംബൈ കൈമാറിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+