കോലിയേക്കാളും ധോണിയേക്കാളും 10 മടങ്ങ് അധികം, ഈ കായിക താരം 1 മണിക്കൂറില്‍ സമ്പാദിക്കുന്നത് 20 ലക്ഷം
ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരമേതാണ്. മഹേന്ദ്ര സിംഗ് ധോണിയുടേയും, വിരാട് കോലിയേയുമെല്ലാം നമുക്ക് മനസ്സില്‍ തോന്നാം. ആയിരം കോടിയിലേറെ സമ്പത്തുള്ള താരങ്ങളാണ് ഇവര്‍. ക്രിക്കറ്റ് ലോകത്ത് നിന്നുള്ള കായിക താരമല്ല പക്ഷേ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന അത്ലറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
വിരാട് കോലിക്കും, എംഎസ് ധോണിക്കും ആകെ സമ്പാദ്യം 1040 കോടിയാണ്. പക്ഷേ ക്രിസ്റ്റ്യാനോയുടെ മൊത്തം സമ്പത്തും എന്തിനേറെ ശമ്പളവും നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല. എക്കാലത്തെയും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായും ക്രിസ്റ്റ്യാനോ മാറിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ വര്‍ഷം 136 മില്യണ്‍ യുഎസ് ഡോളറാണ് സമ്പാദിക്കുന്നതെന്ന് ഫോബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തിന്റെ സമ്പാദ്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയത്. സൗദി ഫുട്ബോള്‍ ക്ലബായ അല്‍ നസ്സറുമായി കരാറിലെത്തിയ ശേഷമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1120 കോടി രൂപയുടെ കരാറിലാണ് താരം അല്‍ നസ്സറിലെത്തിയത്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ ട്രാന്‍സ്ഫറായും ഇത് മാറിയിരുന്നു. ക്രിസ്റ്റ്യാനോയുടെ 37ാം വയസ്സിലാണ് ഇത്തരമൊരു കരാര്‍ ലഭിക്കുന്നത്. അതുകൊണ്ട് ഈ റെക്കോര്‍ഡ് ആരെങ്കിലും സ്വന്തമാക്കാനുള്ള സാധ്യത കുറവാണ്. കാരണം 37ാം വയസ്സില്‍ പല താരങ്ങളും കരിയര്‍ അവസാനിപ്പിക്കുന്ന സമയമാണ്. കരിയറിലെ ഏറ്റവും നിര്‍ണായകമായ കരാര്‍ ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത് ഈ പ്രായത്തിലും. അതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്
.ക്രിസ്റ്റ്യാനോയുടെ വരുമാനത്തില്‍ കൂടുതല്‍ വരുന്നത് ബ്രാന്‍ഡ് ഡീലുകളില്‍ നിന്നാണ്. ഫുട്ബോളില്‍ നിന്ന് ലഭിക്കുന്ന ശമ്പളവും ഇതോടൊപ്പം വരും. കളിക്കളത്തില്‍ ക്രിസ്റ്റ്യാനോ മുഖം കാണിക്കുന്നതിലൂടെ അദ്ദേഹം സമ്പാദിക്കുന്നത് 75 മില്യണ്‍ യുഎസ് ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 623 കോടി വരുമിത്. അല്‍ നസ്സറില്‍ മൈതാനത്ത് കളിക്കാനിറങ്ങുന്നതിലൂടെയാണ് ഈ തുക താരത്തിന് ലഭിക്കുന്നത്. അതിന് മുമ്പുള്ളത് ഇതില്‍ കുറവായിരുന്നു.
റൊണാള്‍ഡോയുടെ വരുമാനം അതിലൊന്നും നില്‍ക്കില്ല. 90 മില്യണ്‍ സോഷ്യ മീഡിയയിലൂടെയും, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് കരാറിലൂടെയും താരത്തിന് ലഭിക്കുന്നുണ്ട്. അതേസമയം വിരാട് കോലി ക്രിക്കറ്റിലൂടെ കഴിഞ്ഞ വര്‍ഷം പത്ത് കോടി രൂപയാണ് സമ്പാദിച്ചത്. എന്നാല്‍ പരസ്യങ്ങളിലും മറ്റുമുള്ള വരുമാനം വേറെ വരും. മഹേന്ദ്ര സിംഗ് ധോണിയുടെ ഐപിഎല്‍ ശമ്പളം 12 കോടി രൂപയായിരുന്നു. ക്രിസ്റ്റ്യാനോയുമായി നോക്കുമ്പോള്‍ ഇരുവരും വളരെ പിന്നിലാണ്.
2017ന് ശേഷം ഇത് ആദ്യമായിട്ടാണ് ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടിക ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ ഇത് ലയണല്‍ മെസ്സിക്കൊപ്പമായിരുന്നു. വര്‍ഷം 130 മില്യണ്‍ യുഎസ് ഡോളറായിരുന്നു മെസ്സിയുടെ ശമ്പളം. 1080 കോടി വരുമിത്. ക്രിസ്റ്റിയാനോയുടെ മൊത്ത വരുമാനം 7052 കോടിയാണ്. ഈ വര്‍ഷത്തെ ഫോബ്സ് ലിസ്റ്റില്‍ ക്രിക്കറ്റ് താരങ്ങളൊന്നും മുന്‍ നിരയിലില്ല. ഏഷ്യയില്‍ പ്രതിഫലം കിട്ടുന്നവരില്‍ രണ്ടാം സ്ഥാനത്താണ് കോലി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications