രോഹിത് ശര്‍മ മുംബൈയില്‍ പുതിയ ക്യാപ്റ്റന്‍ കീഴില്‍ കളിക്കുമോ? ഹര്‍ദിക് പാണ്ഡ്യയുടെ മറുപടി ഇങ്ങനെ
മുംബൈ: മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ ടീമില്‍ പ്രശ്നങ്ങളാണ്. ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവുമെല്ലാം ഇതില്‍ പരോക്ഷമായി എതിര്‍പ്പറിയിച്ചിരുന്നു. മുംബൈ ആരാധകര്‍ രൂക്ഷമായ വിമര്‍ശനം ടീം മാനേജ്മെന്റിനെതിരെ ഉന്നയിച്ചിരുന്നു. രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള ബന്ധം ടീമില്‍ നല്ലതായിരിക്കില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയുമായി താന്‍ സംസാരിച്ചെന്നും ഇല്ലെന്നും പറയാം. കാരണം അദ്ദേഹം മത്സരങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഹര്‍ദിക് പറഞ്ഞു.

രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിന്റെ തിരക്കിലായിരുന്നു. അതേസമയം മുംബൈ ടീമിന്റെ ഓപ്പണറായി രോഹിത് ശര്‍മയുണ്ടാവും. ഇഷാന് കിഷനായിരിക്കും ടീമിന്റെ ഓപ്പണര്‍. മുംബൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചതും രോഹിത്താണ്.
മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. രോഹിത്തില്‍ നിന്ന് ക്യാപ്റ്റന്‍സി ലഭിച്ചതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. തനിക്കും രോഹിത്തിനും ഇടയില്‍ അത്തരമൊരു സന്ദര്‍ഭം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും ഹര്‍ദിക് പറഞ്ഞു. നിലവിലെ എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കൊണ്ടായിരുന്നു ഹര്‍ദിക്കിന്റെ പരാമര്‍ശം.
മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല. 2015 മുതല്‍ ഈ ടീമിനെ എനിക്കറിയാം. ഇവിടെ വരെയെത്തുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. വാങ്കഡെയില്‍ ഒരിക്കല്‍ കൂടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് അതെന്നും ഹര്‍ദിക് വ്യക്തമാക്കി.
രോഹിത്തിന്റെ കൈകള്‍ എന്റെ തോളില്‍ എപ്പോഴുമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് താന്‍ എപ്പോഴൊക്കെ രോഹിത്തിന്റെ ഉപദേശം ആഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം അത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഹര്‍ദിക് പറഞ്ഞു. അതുകൊണ്ട് ക്യാപ്റ്റന്‍സി മാറിയതൊന്നും ആരെയും ബാധിക്കില്ലെന്നും ഹര്‍ദിക് വ്യക്തമാക്കി.
രോഹിത് ശര്‍മ ഇന്ത്യന്‍ ടീം ക്യാപ്റ്റനാണ്. അത് തീര്‍ച്ചയായും എന്നെ സഹായിക്കും. ഈ ടീം രോഹിത്തിന് കീഴില്‍ എന്തെല്ലാം നേടിയോ, അതേ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. എന്റെ കരിയറില്‍ മൊത്തം രോഹിത്തിന് കീഴിലാണ് ഞാന്‍ കളിച്ചിട്ടുള്ളത്. ഉറപ്പായും രോഹിത്തിന്റെ പിന്തുണ എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.
അതേസമയം ഈ സീസണില്‍ താന്‍ പന്തെറിയുമെന്നും താരം പറഞ്ഞു. നേരത്തെ പരുക്കിനെ തുടര്‍ന്നായിരുന്നു പന്തെറേണ്ടതെന്ന് ഹര്‍ദിക് തീരുമാനിച്ചത്. ആരാധകര്‍ എന്ത് പറയുന്നു എന്നുള്ളത് എനിക്ക് പ്രശ്നമല്ല. അതിനെ നിയന്ത്രിക്കാന്‍ തനിക്കാവില്ലെന്നും ഹര്‍ദിക് വ്യക്തമാക്കി. രോഹിത് പരമ്പരയുടെ തിരക്കിലായതിനാല്‍ അധികം സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. വൈകാതെ തന്നെ രോഹിത്തുമായി സംസാരിക്കുമെന്നും ഹര്‍ദിക് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications