Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ് ധോണിയോ ഋഷഭ് പന്തോ, ടെസ്‌റ്റിൽ ആരാണ് മികച്ചത്? ദിനേശ് കാർത്തിക്കിന്റെ മറുപടി ഇങ്ങനെ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിരവധി യുവതാരങ്ങൾ ഉണ്ടെങ്കിലും നിലവിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടൊരു താരമാണ് ഋഷഭ് പന്ത്. കാറപകടത്തിൽ പരിക്കേറ്റ രണ്ട് വർഷത്തോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന പന്ത് പക്ഷേ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ഒരു വെടിക്കെട്ട് ബാറ്റർ എന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുമെങ്കിലും പന്ത് മികച്ച പ്രകടനം നടത്തുന്ന ടെസ്‌റ്റ് ക്രിക്കറ്റിൽ ആണെന്നത് വിരോധാഭാസമാണ്.

എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നാം നിരന്തരം കേൾക്കുന്ന താരതമ്യങ്ങളിൽ ഒന്നാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയും ഋഷഭ് പന്തും തമ്മിലുള്ളത്. ഇരുവരും വിക്കറ്റ് കീപ്പർ ബാറ്റർമാർ ആണെന്നതും മിഡിൽ ഓർഡറിൽ അവസാന സ്ഥാനക്കാരായി ഗ്രൗണ്ടിൽ ബാറ്റ് വീശുകയും ചെയ്യുന്നതാണ് പ്രധാനമായും രണ്ട് പേർക്കും ഇടയിലെ സാമ്യത.

pantanddhoni

പ്രകടമായ വ്യത്യാസങ്ങളിൽ ഒന്ന് പന്ത് ഒരു ഇടംകൈയൻ ബാറ്റർ ആണെന്നതും ധോണി വലംകൈയൻ ആണെന്നതുമാണ്. എന്നാൽ കണക്കുകളും ചില റെക്കോർഡുകളും ഒക്കെ ഉയർത്തി പിടിച്ചാണ് സോഷ്യൽ മീഡിയയിൽ ഇരു താരങ്ങളെയും താരതമ്യം ചെയ്‌തു കൊണ്ടുള്ള പോസ്‌റ്റുകൾ വരാറുള്ളത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരവും വിക്കറ്റ് കീപ്പറും കൂടിയായ ദിനേശ് കാർത്തിക്ക് ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഇത്ര നേരത്തെ തന്നെ ഈ വിഷയത്തിൽ ഒരു തീർപ്പ് കൽപ്പിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. ഋഷഭ് പന്ത് കരിയർ തുടങ്ങിയിട്ടേ ഉള്ളൂ, താരത്തിന് വെറും 26 വയസ് മാത്രമാണ് പ്രായം. അതുകൊണ്ട് തന്നെ അൽപ്പം കൂടി കാത്തിരിക്കാമെന്നും ഈ നിലയ്ക്ക് പോവുകയാണെങ്കിൽ പന്ത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായി മാറുമെന്ന് കാര്യത്തിൽ ഒട്ടും സംശയം വേണ്ടെന്നും കാർത്തിക് പറയുന്നു.

കേവലം 34 ടെസ്‌റ്റുകൾ മാത്രം കളിച്ച പന്ത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ആവശ്യത്തിന് സമയമെടുക്കാം, ഇപ്പോഴേ ഒരു തീരുമാനത്തിലേക്ക് എടുത്ത് ചാടുന്നതിൽ അർത്ഥമില്ല. എങ്കിലും പന്ത് ശരിയായ പാതയിൽ ആണ്, ഈ നില തുടർന്നാൽ അദ്ദേഹം ഇന്ത്യയിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആവും' ദിനേശ് കാർത്തിക് പറയുന്നു.

വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലുള്ള ധോണിയുടെ നേട്ടങ്ങളെ കുറച്ചു കാണിക്കരുതെന്നും ദിനേശ് കാർത്തിക് ചൂണ്ടിക്കാണിച്ചു. അദ്ദേഹം മികച്ച രീതിയിൽ കീപ്പ് ചെയ്യുക മാത്രമല്ല ഇന്ത്യയ്ക്ക് ആവശ്യമുള്ള സമയത്ത് നന്നായി ബാറ്റ് വീശുകയും റൺസ് കണ്ടെത്തുകയും ചെയ്‌തു, ഇന്ത്യയെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നോട്ട് നയിക്കുകയും ഒന്നാം റാങ്കിൽ എത്തിക്കുകയും ചെയ്‌തത്‌ എംഎസ് ധോണിയാണെന്നും കാർത്തിക് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായി വിലയിരുത്തുമ്പോൾ പോലും മഹേന്ദ്ര സിംഗ് ധോണിയുടെ ടെസ്‌റ്റ് ക്രിക്കറ്റ് കണക്കുകൾ അത്ര മികച്ചതല്ല. ഏകദിന, ടി20കളിൽ ഉണ്ടാക്കിയ നേട്ടം താരത്തിന് ഇവിടെ ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഋഷഭ് പന്ത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്‌റ്റ് വിക്കറ്റ് കീപ്പർ ബാറ്റർ ആണെന്ന അഭിപ്രായം ഉയർന്നത്.

അതിനെ സാധൂകരിക്കുന്ന പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നതും. ബംഗ്ലാദേശിന് എതിരായ ഒന്നാം ടെസ്‌റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറിയോടെയാണ് താരം മടങ്ങിയത്. കൂടാതെ നേരത്തെ വിദേശ മണ്ണിൽ, ഓസീസിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്തി കഴിവ് തെളിയിച്ചിട്ടുള്ള താരം കരിയറിൽ ഇതേ നില തുടർന്നാൽ ധോണിയെ മറികടക്കുക പ്രയാസമുള്ള കാര്യമില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+