Get Updates
Get notified of breaking news, exclusive insights, and must-see stories!

തല, ഹിറ്റ്മാൻ, കിംഗ് എന്നിവരുടെ ഐപിഎൽ പ്രതിഫലം ഇത്രയോ..! ഈ ഓസീസ് താരങ്ങളേക്കാൾ കുറവ്, എന്ത് ഗതിയിത് ?

ഐപിഎൽ താര ലേലം കഴിഞ്ഞ ദിവസമാണ് നടന്നത്. കുറച്ച് മാസങ്ങളായി പണപ്പെട്ടിയുമായി നടന്ന ടീം ഫ്രാഞ്ചൈസികൾ ലേല ദിവസം തങ്ങൾക്ക് വേണ്ടവരെ തിരഞ്ഞുപിടിച്ച് വാങ്ങാൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് ജേതാക്കളായ ഓസീസ് ടീമിലെ താരങ്ങൾക്കാണ് ഏറ്റവും വലിയ ലോട്ടറി അടിച്ചത്.

ഇരുപത് കോടിക്ക് മുകളിൽ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി രണ്ട് താരങ്ങളുടെ മൂല്യം കടന്നത് ഇക്കുറി ആയിരുന്നു. അവർ രണ്ട് പേരും ഓസ്‌ട്രേലിയൻ താരങ്ങളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരും മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും ഈ സീസണിൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയണ്ടേ..? നമുക്ക് പരിശോധിക്കാം.

 iplauction

ഈ മൂന്ന് താരങ്ങളും ലേലത്തിൽ പങ്കെടുക്കാത്തവരാണ്. അതായത് ഇവരെ പ്രസ്‌തുത ടീമുകൾ നിലനിർത്തി. നിശ്ചിത തുക പ്രതിഫലമായി നൽകിയാണ് ഇവരെ ടീമുകൾ നിലനിർത്തിയത്. രോഹിത് മുംബൈ ഇന്ത്യൻസിലും, വിരാട് കോഹ്‌ലി ആർസിബിയിലും, എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിലുമാണ് കളിക്കുന്നത്.

രോഹിത് ശർമ

അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ച ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻസി ഉള്ള നായകന്മാരിൽ ഒരാളാണ് രോഹിത്. എന്നാൽ ഇത്തവണ രോഹിതിന് മുൻപിൽ ക്യാപ്റ്റൻ സ്ഥാനം ഇല്ലെന്ന പ്രത്യേകത കൂടിയുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നെത്തിയ മുൻ മുംബൈ താരം കൂടിയായ ഹർദിക് പാണ്ഡ്യയാണ് പുതിയ നായകൻ. നിലവിൽ 16 കോടി രൂപയ്ക്കാണ് രോഹിത് ശർമയെ നിലനിർത്താൻ മുംബൈ മാനേജ്‌മന്റ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വിരാട് കോഹ്‌ലി

ഐപിഎല്ലിലെ ഏറ്റവും ലോയൽ താരങ്ങളിൽ ഒരാൾ എന്ന് വിരാട് കോഹ്‌ലിയെ വിശേഷിപ്പിക്കാം. എത്രയൊക്കെ, എന്തൊക്കെ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടും തളരാതെ ആർസിബി എന്ന ടീമിനൊപ്പം ഉറച്ച് നിൽക്കുകയാണ് താരമിപ്പോഴും. ഇത്തവണ 15 കോടി രൂപയാണ് കോഹ്‌ലിക്ക് വേണ്ടി ടീം ചെലവഴിച്ചിരിക്കുന്നത്, മാത്രമല്ല ടീമിൽ മറ്റ് മികവുറ്റ താരങ്ങളെ എത്തിക്കാനുള്ള പണത്തിന് വേണ്ടി കോഹ്‌ലി തന്റെ പ്രതിഫലം ഗണ്യമായി കുറയ്ക്കുക ആയിരുന്നുവെന്നും സൂചനയുണ്ട്.

എംഎസ് ധോണി

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയകരമായ നായകന്മാരിൽ ഒരാളാണ് എംഎസ് ധോണി. അഞ്ച് കിരീടങ്ങൾ നേടുക മാത്രമല്ല, ഒട്ടുമിക്ക സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനും ധോണിക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. 16 കോടി രൂപ മുടക്കിയാണ് ടീം ധോണിയെ നിലനിർത്തിയത്.

അതേസമയം, ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ താരങ്ങളായ മിച്ചൽ സ്‌റ്റാർക്കും, പാറ്റ് കമ്മിൻസും ഈ മൂന്ന് ഇന്ത്യൻ ഇതിഹാസങ്ങളേക്കാൾ പ്രതിഫലമാണ് കൈപ്പറ്റുന്നത്. മിച്ചൽ സ്‌റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂടാരത്തിൽ എത്തിച്ചത്. പാറ്റ് കമ്മിൻസിനെ ആവട്ടെ സൺ റൈസേഴ്‌സ് ടീമിലെടുത്തത് 20.25 കോടി രൂപയ്ക്കാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+