IPL 2021: ആര്‍സിബിക്കു മലയാളി ഓപ്പണിങ് കോമ്പിനേഷന്‍! ദേവ്ദത്തിന് കൂട്ടായി അസ്ഹറുമെത്തി
അടിസ്ഥാന വിലയ്ക്കാണ് താരത്തെ ആര്‍സിബി വാങ്ങിയത്
ചെന്നൈ: മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യത്തെ സ്വപ്നം യാഥാര്‍ഥ്യമാവുന്നു. ഐപിഎല്ലില്‍ കളിക്കണമെന്ന താരത്തിന്റെ ആഗ്രഹമാണ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ചെന്നൈയില്‍ നടന്ന താരലേലത്തില്‍ കാസര്‍കോഡുകാരനെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയിരിക്കുകയാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി അസ്ഹറിനെ ടീമിലെത്തിച്ചത്. ലേലത്തില്‍ താരത്തിനു വേണ്ടി താല്‍പ്പര്യം കാണിച്ച ഏക ഫ്രാഞ്ചൈസിയും ആര്‍സിബിയായിരുന്നു.
Recommended Video

അസ്ഹറിന്റെ വരവോടെ മലയാളി താരങ്ങള്‍ ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് കാണാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. മറ്റൊരു മലയാളിയായ ദേവ്ദത്ത് പടിക്കലിനൊപ്പം അസ്ഹറും ഓപ്പണറായെത്തിയാല്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അതു അഭിമാന മുഹൂര്‍ത്തമായിരിക്കും. കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനത്തോടെ ദേവ്ദത്ത് പ്രശംസയേറ്റു വാങ്ങിയിരുന്നു. അടുത്ത സീസണില്‍ അത് അസ്ഹറിന്റെ ഊഴമായിരിക്കുമോയെന്നാണ് അറിയാനുള്ളത്.
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരേ കേരളത്തിനു വേണ്ടി വെടിക്കെട്ട് സെഞ്ച്വറിയാണ് അസ്ഹറിനെ താരപദവിയിലേക്കുയര്‍ത്തിയത്. വെറും 37 ബോളില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ചില നാഴികക്കല്ലുകളും പിന്നിട്ടിരുന്നു. വിരാട് കോലിക്കൊപ്പം ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു ദിവസങ്ങള്‍ക്കു മുമ്പ് അസ്ഹര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ലേലത്തില്‍ അദ്ദേഹത്തെ ആര്‍സിബി തന്നെ വാങ്ങിയിരിക്കുന്നത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
നേരത്തേയും അസ്ഹര്‍ ഐപിഎല്‍ ലേലത്തിനു പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്ന് ആരും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇത്തവണ മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള അസ്ഹര്‍ ഇത്തവണ വീണ്ടും മുംബൈയിലും രാജസ്ഥാന് റോയല്‍സിലും ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. പക്ഷെ വിളി വന്നത് ആര്‍സിബിയില്‍ നിന്നായിരുന്നു.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications