25 ബെഡ്‌റൂമുള്ള വീട്, വര്‍ഷം 100 മില്യണ്‍ ശമ്പളം, സൗദിയില്‍ നെയ്മറിനെ കാത്തിരിക്കുന്നത് അമ്പരപ്പിക്കും!
റിയാദ്: ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിനെ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ പിഎസ്ജിയില്‍ നിന്ന് അദ്ദേഹം വരുമ്പോള്‍ എന്താണ് കൂടുതലായി അദ്ദേഹത്തിന് ലഭിക്കുന്ന നേട്ടം. കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് നെയ്മറിനായി ക്ലബ് നല്‍കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെയാണ് സൗദി ലീഗിലേക്ക് ഒരു പ്രമുഖ സൂപ്പര്‍ താരം എത്തുന്നത്.
ആരും അമ്പരന്ന് പോകുന്ന തുകയും, അതിനൊത്ത സൗകര്യങ്ങള്‍ ക്രിസ്റ്റിയാനോയ്ക്ക് അല്‍ നസര്‍ നേരത്തെ നല്‍കിയിരുന്നു. അതിന് സമാനമായ കാര്യങ്ങളാണ് നെയ്മറിന് ക്ലബ് നല്‍കുന്നത്. കോടികള്‍ വരും നെയ്മറിന് ശമ്പളത്തിലൂടെ മാത്രം ലഭിക്കുന്ന കാര്യങ്ങള്‍.90 മില്യണ്‍ യൂറോയാണ് താരത്തിന്റെ ട്രാന്‍സ്ഫറിന് മാത്രമായി അല്‍ ഹിലാല്‍ നല്‍കുന്നത്. രണ്ട് സീസണുകളിലായി 320 മില്യണ്‍ യൂറോ നെയ്മറിന് ലഭിക്കും. ഇതോടെ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന താരമായി നെയ്മര്‍ തുടരുകയാണ്.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പ്രതിഫലം എത്ര? ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ
വെറും പണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല താരത്തിന്റെ സൗകര്യങ്ങള്‍. കഴിഞ്ഞ ദിവസം സൗദിയില്‍ വിമാനമിറങ്ങിയ നെയ്മര്‍ ടീമിനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ്. അതായത് വന്‍ തുക ലഭിച്ചാല്‍ മാത്രം പോര എന്ന് നെയ്മര്‍ ആദ്യമേ സൗദി ക്ലബിനെ അറിയിച്ചിട്ടുണ്ട്. തന്റെ ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റാണ് അല്‍ ഹിലാലിന് മുന്നില്‍ താരം തുറന്നത്. ഇത് ക്ലബ് അംഗീകരിക്കുകയായിരുന്നു. വേഗത്തില്‍ നെയ്മറിനെ ക്ലബിലെത്തിക്കുക എന്നത് മാത്രമാണ് അവര്‍ ചിന്തിച്ചത്.
നെയ്മര്‍ എവിടെ യാത്ര ചെയ്താലും ഒരു പ്രൈവറ്റ് ജെറ്റ് അദ്ദേഹത്തിനുണ്ടാവും. ഇതാണ് ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്. 25 മുറിയുള്ള ഒരു ആഢംബര കൊട്ടാരം തന്നെ സൗദിയില്‍ നെയ്മറിന് ലഭിക്കും. സൗദിയില്‍ തുടരുന്ന കാലത്തോളം ഇതില്‍ നെയ്മര്‍ താമസിക്കും. സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമായി മൂന്ന് ആഡംബര കാറുകളാണ് നെയ്മര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ അനുചര സംഘത്തിനായി നാല് മെഴ്‌സിഡസ് ജി വാഗണ്‍ വാഹനങ്ങളും വേണം.
നെയ്മറിന് സഞ്ചരിക്കാനായി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിപിഎ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് എന്നിവയാണ് ക്ലബ് നല്‍കുന്നത്. വേതനത്തിന് പുറമേ അല്‍ ഹിലാലിന്റെ വിജയത്തില്‍ 80000 യൂറോ വെച്ച് താരത്തിന് ലഭിക്കും. മെഴ്‌സിഡസ് വാനും, ഡ്രൈവറെയും ക്ലബ് ഇതിനൊക്കെ പുറമേ നല്‍കേണ്ടി വരും. തനിക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാ ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും താമസസ്ഥലത്ത് ഡ്രൈവര്‍മാരുടെ സേവനം വേണ്ടി വരുമെന്ന് നെയ്മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താമസിക്കുന്ന വീട്ടില്‍ മൂന്ന് സ്റ്റീം ബാത്ത് സംവിധാനവും വേണം. സ്വന്തം പാചകക്കാരനെ സഹായിക്കുന്നതിനായി മറ്റൊരു പാചകക്കാരനും വീട്ടിലുണ്ടാവും. സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്ന ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിനും 5 ലക്ഷം യൂറോ വീതം താരത്തിന് ലഭിക്കും. ഹോട്ടല്‍ മുറി, റെസ്‌റ്റോറന്റ്, യാത്ര ചെലവുകള്‍ എല്ലാം ഹിലാല്‍ ക്ലബ് വഹിക്കണമെന്നാണ് നെയ്‌റുടെ ആവശ്യങ്ങളില്‍ വരുന്നത്.












Click it and Unblock the Notifications