'ശ്രീശാന്തിന്റെ പന്തുകള്‍ നേരിടാന്‍ ഭയമാണ്', ഒടുവില്‍ പ്രതികരിച്ച് ഗംഭീര്‍; മറുപടി വൈറല്‍
മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് ഉടന്‍ അവസാനിച്ചേക്കില്ല. ഇരുവരും പരസ്യമായും പരോക്ഷമായും വിമര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം വരെ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ഗംഭീര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ഫിക്‌സര്‍ പരാമര്‍ശം ഗംഭീര്‍ നടത്തിയെന്നായിരുന്നു ശ്രീശാന്തിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു ഗംഭീര്‍.
താരത്തിന്റെ ആരാധകര്‍ സിക്‌സര്‍, സിക്‌സര്‍ എന്നാണ് ഗംഭീര്‍ പറഞ്ഞതെന്നായിരുന്നു. എന്നാല്‍ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ ഇരുവരും തമ്മിലുള്ള ശത്രുതയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗംഭീര്‍ ഇപ്പോള്‍ ശ്രീശാന്തിന് മറ്റൊരു രീതിയില്‍ മറുപടി നല്‍കിയരിക്കുകയാണ്. ഇത് വൈറലായിരിക്കുകയാണ്. സ്‌പോര്‍ട്‌സ്‌കീഡയുടെ റോംഗ് ആന്‍സേഴ്‌സ് ഓണ്‍ലി എന്ന സെഷനിടെയായിരുന്നു ഗംഭീറിന്റെ പരിഹാസം നിറഞ്ഞ മറുപടി.

നേരിടാന്‍ പേടിക്കുന്ന ഒരു ബൗളറുടെ പേര് പറയാനായിരുന്നു ചോദ്യം. ഈ സമയത്ത് പരിഹാസ ചിരിയായിരുന്നു ഗംഭീറിന്റെ മുഖത്തുണ്ടായിരുന്നത്. ശ്രീശാന്തിനെ തനിക്ക് നേരിടാന്‍ ഭയമാണെന്നായിരുന്നു ഗംഭീര്‍ പരിഹസിച്ചത്. തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്ന സെഷനായിരുന്നു ഇത്. ഗംഭീറിന്റെ മറുപടിയുടെ അര്‍ത്ഥം ഒരിക്കല്‍ പോലും ശ്രീശാന്തിന്റെ പന്തുകളെ താന്‍ ഭയന്നിട്ടില്ല എന്നാണ്.
ഇരുവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നതിനിടെയാണ് ഗംഭീര്‍ ഇത്തരമൊരു പരിഹാസം മറുപടിക്കിടെ നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ എല്‍എല്‍സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗംഭീര്‍ റണ്ണൗട്ടായപ്പോള്‍ ശ്രീശാന്ത് ആഘോഷിച്ചിരുന്നു. പത്ത് റണ്‍സിനായിരുന്നു ഗംഭീര്‍ പുറത്തായത്. മികച്ചൊരു ത്രോയിലൂടെയായിരുന്നു ഗംഭീര്‍ പുറത്തായത്.
റണ്ണൗട്ടാക്കിയ താരത്തെ ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനോടും ഗംഭീര്‍ പ്രതികരിച്ചിരുന്നില്ല. പൊതുപരിപാടിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ഗംഭീറിനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു വേദിയില്‍ വെച്ച് ആ സംഭവം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി. നേരത്തെ ഈ വിഷയത്തില്‍ അത് വലിയ കാര്യമാക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും പറഞ്ഞിരുന്നു.
അതേസമയം ഗംഭീറിന്റെ മറ്റൊരു മറുപടി ഇപ്പോള്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരിുക്കുകയാണ്. ഏറ്റവും മികച്ച ഫുട്‌ബോള്‍ ലയണല്‍ മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ എന്നായിരുന്നു എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗംഭീറിനോട് ചോദ്യം ഉന്നയിച്ചാല്‍ എപ്പോഴും തലതിരിഞ്ഞ ഉത്തരമാണ് നല്‍കുകയെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ചൗഹാനാണോ ശിവരാജ് മാമയാണോ മികച്ചതെന്ന് ചോദിച്ചാല്‍ മമ്മാ എര്‍ത്ത് എന്നായിരിക്കും ഗംഭീറിന്റെ മറുപടിയെന്നായിരുന്നു പരിഹാസം.












Click it and Unblock the Notifications