ശ്രീശാന്തുമായുള്ള പ്രശ്‌നത്തില്‍ ഒന്നും പറയാതെ ഗംഭീര്‍; കോലിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ
ഗൗതം ഗംഭീര്‍ ശ്രീശാന്തുമായുള്ള കളിക്കളത്തിലെ വാക്‌പോരില്‍ വിവാദത്തില്‍ നില്‍ക്കുകയാണ്. തന്നെ ഫിക്‌സര്‍ എന്ന് ഗംഭീര്‍ വിളിച്ചുവെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ ഗംഭീറിനെ സമീപിച്ചിരുന്നു. ഡല്‍ഹിയിലെ ഒരു ചാരിറ്റി പരിപാടിയില്‍ വെച്ചായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്. വിവാദം വലിയ കാര്യമാക്കേണ്ടതില്ല.
ഇവിടെ നല്ലൊരു കാര്യത്തിനാണ് ഞാന്‍ വന്നത്. ആ വിവാദത്തെ കുറിച്ച് താന്‍ സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം വിവാദവുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ശ്രീശാന്ത് വിവാദത്തിന് ശേഷം പലതവണ ഗംഭീറിനെ വിമര്‍ശിച്ചിരുന്നു.

അതേസമയം ടി20 ലോകകപ്പിനെ കുറിച്ചും വിരാട് കോലിയെ കുറിച്ചുമെല്ലാം ഗംഭീര്‍ സംസാരിച്ചു. ക്രിക്കറ്റില്‍ പ്രായമല്ല ഫോമാണ് നിര്‍ണായക ഘടകമെന്ന് ഗംഭീര്‍ പറഞ്ഞു. വിരാട് കോലിയെയും രോഹിത് ശര്‍മയെയും ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ഗംഭീറിന്റെ പ്രതികരണം. കരീബിയന്‍ ദ്വീപില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കുമെന്ന സൂചനയാണ് ഗംഭീര്‍ നല്‍കുന്നത്.
സെലക്ഷന് ഒരിക്കലും പ്രായമാവരുത് പരിഗണിക്കുന്ന കാര്യം. രോഹിത്തും കോലിയും ടീമിന് വലിയ പരിചയസമ്പത്ത് സമ്മാനിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ഇരുവരും ടീമില്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. മൂന്നാം നമ്പറില്‍ ടി20യില്‍ കോലി ഫസ്റ്റ് ചോയ്‌സല്ലെന്ന് ബിസിസിഐ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പകരക്കാരനായി ഇഷാന്‍ കിഷനെയാണ് പരിഗണിക്കുന്നത്.
കിഷന്റെ ഫോമും ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനും, വിക്കറ്റ് കീപ്പറുമാണെന്ന അധിക നേട്ടവും കിഷനുണ്ട്. അതേസമയം ടി20 ലോകകപ്പ് ഐപിഎല്ലിന് ശേഷം നടക്കുന്നു എന്നത് വളരെ നല്ല കാര്യമാണെന്ന് ഗംഭീര് പറയുന്നു. കോലിയും രോഹിത്തും തകര്‍പ്പന്‍ ഫോമിലാണെങ്കില്‍ നൂറ് ശതമാനവും ടീമിലുണ്ടായിരിക്കണം.
എന്നെ സംബന്ധിച്ച് ഫോമാണ് സുപ്രധാന കാര്യം. ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച ഫോമിലുള്ളവരെയാണ് കളിപ്പിക്കേണ്ടത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ടി20 ലോകകപ്പിന് ആവശ്യമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. ഏകദിനത്തിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ടീമിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. രോഹിത് വളരെ നല്ല രീതിയിലാണ് ടീമിനെ നയിച്ചത്. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ലോകകപ്പില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയത് എടുത്ത് പറയേണ്ട കാര്യമാണ്. ഒരു മോശം കളി വന്നത് കൊണ്ട് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയോ ഇന്ത്യന്‍ ടീം മോശമാണെന്നോ പറയാനാവില്ല. അവര്‍ ആധിപത്യം പുലര്‍ത്തിയത് അത്രയും മികച്ച രീതിയിലായിരുന്നു. ആ ടീം നല്ല രീതിയിലാണ് ടൂര്‍ണമെന്റില്‍ ഉടനീളം കളിച്ചത്. ഫൈനല്‍ തോറ്റത് കൊണ്ട് അതെല്ലാം തള്ളിക്കളയുന്നത് ശരിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.












Click it and Unblock the Notifications