Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിപ്പടങ്ങാതെ ഗംഭീറും ശ്രീശാന്തും, പൊരിഞ്ഞ വാക്കേറ്റം, അവന്‍ എന്നോട് അങ്ങനെ പറഞ്ഞുവെന്ന് ശ്രീ!!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടയ്ക്കിടെ വാക്‌പോരുകള്‍ സംഭവിക്കാറുണ്ട്. അത് ചിലപ്പോള്‍ അതിരുവിടാറുമുണ്ട്. അത്തരമൊരു വാക്‌പോര് കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ അത്തരമൊരു വാക്‌പോരിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മലയാളി താരം ശ്രീശാന്തും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും തമ്മിലായിരുന്നു വമ്പന്‍ വാക്‌പോര്. ടി20 മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സിന്റെ ഓപ്പണറായിരുന്നു ഗംഭീര്‍.

ശ്രീശാന്തിന്റെ പന്തില്‍ തുടരെ സിക്‌സറും ഫോറും ഗംഭീര്‍ അടിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ഡോട് ബോള്‍ വന്നിരുന്നു. തുടര്‍ന്ന് ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറയുകയും, പിന്നാലെ വാക് പോരുമായി ഗംഭീര്‍ എത്തുകയുമായിരുന്നു. ശ്രീശാന്ത് മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിന് വേണ്ടിയായിരുന്നു കളിക്കാന്‍ ഇറങ്ങിയത്. ഗംഭീര്‍ കൈയ്യുയര്‍ത്തി എന്തോ പറയാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാല്‍ മത്സരത്തിന്റെ ആറാം ഓവറിലാണ് രംഗം വഷളായത്.

sreesanth-gautam-gambhir-fight

ഇരുവരും തമ്മില്‍ വലിയ പ്രശ്‌നത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ അമ്പയര്‍മാര്‍മാരും സഹതാരങ്ങളും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം മത്സരം കഴിഞ്ഞിട്ടും ഇരുവരും തമ്മില്‍ വാക്‌പോര് അവസാനിച്ചിരുന്നില്ല. ശ്രീശാന്ത് ഗംഭീറിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്നെ ഒത്തുകളിക്കാരന്‍ എന്ന് തുടര്‍ച്ചയായി വിളിച്ച് ഗംഭീര്‍ അധിക്ഷേപിച്ചുവെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. ഇതിന് മറുപടിയും ഗംഭീര്‍ നല്‍കിയിട്ടുണ്ട്.

തന്നെ മത്സരത്തില്‍ ഉടനീളം ഗംഭീര്‍ പരിഹസിക്കുകയായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഗംഭീറില്‍ നിന്നുണ്ടായത്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ശ്രീശാന്ത് പറഞ്ഞു. മിസ്റ്റര്‍ ഫൈറ്ററുമായി എന്താണ് നടന്നതെന്ന് പറഞ്ഞ് തരാം. എല്ലാ സഹതാരങ്ങളോടും പോരടിക്കുന്നയാളാണ് ഗംഭീര്‍. ഒരു കാരണവുമില്ലാതെയായിരിക്കും അതെല്ലാം. വീരു ഭായ് അടക്കമുള്ള സീനിയര്‍ കളിക്കാരെ പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീര്‍.

ഇന്നും അത് തന്നെയാണ് സംഭവിച്ചത്. യാതൊരു പ്രകോപനവും അവിടെയില്ലായിരുന്നു. തന്നെ തുടര്‍ച്ചയായി ഒത്തുകളിക്കാരന്‍ എന്ന് ഗംഭീര്‍ വിളിച്ച് കൊണ്ടിരുന്നു. അത് വളരെ മോശമായിരുന്നു. അങ്ങനെയുള്ള വാക്കുകള്‍ ഗൗതം ഗംഭീര്‍ വിളിക്കാന്‍ പാടില്ലായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ന് നടന്ന ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്ന് വിളിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയത്. ഗംഭീര്‍ പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്ക് വൈകാതെ തന്നെ അറിയാനാവും. എന്റെ കുടുംബവും, സംസ്ഥാനവും, എനിക്കൊപ്പം നിന്നവരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നിയമപോരാട്ടം എല്ലാവരുടെയും പിന്തുണയോടെയാണ് നടത്തിയത്. ഇപ്പോള്‍ ഒരു കാര്യവുമില്ലാതെ ചിലര്‍ എന്റെ നേര്‍ക്ക് വരികയാണ്. അത്തരം കാര്യങ്ങള്‍ ഒരിക്കലും ഗംഭീര്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

കോലിയോടുള്ള ദേഷ്യം കാരണം ഗംഭീര്‍ കമന്ററിക്കിടെ പോലും താരത്തിന്റെ പേര് പറയാറില്ല. അതിലേക്ക് ഒന്നും ഞാന്‍ പോകുന്നില്ല. ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ എന്നെയും കുടുംബത്തെയും വേദനിപ്പിച്ചു. ഒരു മോശം വാക്കുകള്‍ പോലും ഗംഭീറിനെതിരെ പറഞ്ഞിട്ടില്ല. അദ്ദേഹം പല കാര്യങ്ങളും,സ്ഥിരം പറയുന്നത് പോലെ തനിക്ക് നേരെ പറഞ്ഞുവെന്നും ശ്രീശാന്ത് വ്യക്തമാക്കി. അതേസമയം ഗംഭീര്‍ ഇതിന് പരോക്ഷ മറുപടിയും നല്‍കിയിട്ടുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതാണെന്ന് കരുതുമ്പോള്‍ ചിരിക്കണമെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+