വാദി പ്രതിയായോ? ശ്രീശാന്തിനെതിരെ നിയമനടപടി വരുന്നു; ഗംഭീറിനെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം പാളി
ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. എന്നാല്‍ വാദി പ്രതിയായി മാറിയിരിക്കുകയാണ്. ശ്രീശാന്തിനെതിരെയാണ് നിയമനടപടിയുമായി ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ ശ്രീശാന്തിന് ലീഗല്‍ നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിനെതിരെ ശ്രീശാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് നിയമനടപടി ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.
കരാര്‍ ലംഘനമാണ് ശ്രീശാന്ത് നടത്തിയിരിക്കുന്നതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. കടുത്ത നടപടി തന്നെ ശ്രീശാന്ത് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ എല്ലാം നീക്കം ചെയ്യാതെ ശ്രീശാന്തുമായി യാതൊരു ചര്‍ച്ചയുമില്ലെന്ന് ലെജന്റ്‌സ് ലീഗ് വ്യക്തമാക്കി.ഗൗതം ഗംഭീര്‍ തന്നെ ഫിക്‌സര്‍ എന്ന് വിളിച്ചുവെന്നായിരുന്നു ശ്രീശാന്ത് ആരോപിച്ചത്. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ശ്രീശാന്തിനയച്ച വക്കില്‍ നോട്ടീസില്‍ പറയുന്നു.

സംഭവത്തില്‍ അമ്പയര്‍മാരും ലെജന്‍ഡ്‌സ് ലീഗ് അധികൃതര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് ആരോപിച്ചത് പോലെ ഗംഭീര്‍ ഫിക്‌സര്‍ എന്ന് വിളിച്ചതായി പറയുന്നില്ല. അമ്പയര്‍മാരെയും ഗംഭീര്‍ നേരത്തെ അധിക്ഷേപിച്ചുവെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. ശ്രീശാന്ത് നേരത്തെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗംഭീറിനെതിരെ വീഡിയോ പുറത്തുവിട്ടിരുന്നു. ശ്രദ്ധ നേടാനുള്ള ശ്രമമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
ഇതിനും മറുപടിയായി ശ്രീശാന്ത് രംഗത്തുവന്നിരുന്നു.തീര്‍ത്തും അഹങ്കാരിയായ കളിക്കാരനാണ് നിങ്ങള്‍. ഒരു സഹോദരനെന്ന നിലയിലും, കായിക താരമെന്ന നിലയിലും നിങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എല്ലാ ക്രിക്കറ്റര്‍മാരുമായും പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്താണ് ഇതില്‍ കാര്യമുള്ളത്. ആകെ ഞാന്‍ ചെയ്തിട്ടുള്ളത് ചിരിക്കുക മാത്രമാണ്.
നിങ്ങളെന്നെ ഒത്തുകളിക്കാരനായി മുദ്രകുത്തി. നിങ്ങള്‍ സുപ്രീം കോടതിക്കും മുകളിലാണോ? ഇത്തരത്തില്‍ പെരുമാറാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. അമ്പയര്‍മാരെ പോലും നിങ്ങള്‍ അധിക്ഷേപിച്ചു. എന്നിട്ട് ഇപ്പോള്‍ ചിരിക്കുന്നുവെന്ന് പോസ്റ്റിടുന്നു. നിങ്ങളെ പിന്തുണച്ചവരെ പോലും ബഹുമാനിത്തയാളാണെന്ന് ശ്രീശാന്ത് കുറിച്ചു.
ഇന്നലെ വരെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബഹുമാനിച്ചിരുന്നു. എന്നാല്‍ ഒത്തുകളിക്കാരന്‍ എന്ന പദം ഒരിക്കല്‍ അല്ല പലതവണയാണ് നിങ്ങള്‍ പ്രയോഗിച്ചത്. അമ്പയര്‍മാരെ പോലും വെറുതെ വിട്ടില്ല. എന്നെ തുടര്‍ച്ചയായി പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. ഞാന്‍ അനുഭവിച്ചത് പോലുള്ള കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരൊന്നും നിങ്ങളോട് ക്ഷമിക്കാന്‍ പോകുന്നില്ല.
നിങ്ങള്‍ക്ക് തന്നെ അറിയാം പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന്. ദൈവം പോലും നിങ്ങളോട് പൊറുക്കില്ല. ആ സംഭവത്തിന് ശേഷം കളത്തിലേക്ക് പോലും നിങ്ങള്‍ വന്നിട്ടില്ല. എല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് മറക്കേണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.












Click it and Unblock the Notifications